ഏകന്‍ നായകനായി എത്തുന്ന ‘ഹൈക്കു’ റിലീസിനൊരുങ്ങുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നിരിക്കുകയാണ്. ആഗോളതലത്തില്‍ ഒക്ടോബര്‍ 23 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഏകന്റെ നായികയായി ശ്രീദേവി അപ്പല്ല് എത്തുന്ന ചിത്രത്തില്‍ ഫെമിന ജോര്‍ജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ തമിഴ്നാട് തിയേറ്റര്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശക്തി ഫിലിം ഫാക്ടറിയാണ്. റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. വിഷന്‍ സിനിമ ഹൗസിന്റെ ബാനറില്‍ ഡോ. ഡി. അരുളനന്ദുവും മാത്യു അരുളനന്ദുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ഹൈക്കു’ സംവിധാനം ചെയ്യുന്നത് യുവരാജ് […]
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ‘അന്ന’ എത്തുന്നു
‘അന്ന’യുമായി തിരിച്ചുവരവിനൊരുങ്ങി നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. സിനിമയുടെ നിര്‍മാണ അവകാശം ടോമിച്ചന്റെ ഉടമസ്ഥതയിലുള്ള മുളകുപാടം ഫിലിംസ് സ്വന്തമാക്കി. കാലാനുസൃതമായ മാറ്റങ്ങളോടെ ചിത്രം അവതരിപ്പിക്കും. സൂപ്പര്‍ ഹിറ്റ് ചിത്രം ‘പുലിമുരുക’ന്റെ പത്താം വാര്‍ഷികത്തിലാണ് ടോമിച്ചന്‍ മുളകുപാടം ഇക്കാര്യം അറിയിച്ചത്. നിവിന്‍ പോളി- ഗിരീഷ് എഡി ചിത്രമായ ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലൂടെ ‘അന്ന’ വീണ്ടും ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ ഔസേപ്പച്ചന്‍ സംഗീതമൊരുക്കിയ യേശുദാസ് പാടിയ ‘യവനകഥയില്‍’ എന്ന ഗാനം പുതുതലമുറയുടെ ഇടയിലും ഹിറ്റ് ആയി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പാതിവഴിയില്‍ നിന്നുപോയ […]
ഹോണ്ട എലിവേറ്റിന്റെ അപ്ഡേറ്റ് വേര്‍ഷന്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ മിഡ് സൈസ് ക്രോസ് ഓവര്‍ ആയ ഹോണ്ട എലിവേറ്റിന്റെ അപ്ഡേറ്റ് വേര്‍ഷന്‍ വിപണിയില്‍. 11.80 ലക്ഷം രൂപ മുതല്‍ 18.40 ലക്ഷം രൂപ വരെയാണ് എലിവേറ്റ് ഫെയ്സ് ലിഫ്റ്റിന്റെ എക്സ്ഷോറൂം വില. മുന്‍ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന്റെ അടിസ്ഥാന വിലയില്‍ മാറ്റമില്ല. റിയര്‍ സീറ്റ് വെന്റിലേഷന്‍, പവേര്‍ഡ് ഫ്രണ്ട് റോ സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, പിഎം 2.5 ഫില്‍ട്ടര്‍, 360 ഡിഗ്രി കാമറ, ഫ്രണ്ട് ആന്റ് റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, […]
ജല്‍ ജംഗല്‍ ജമീന്‍
‘നക്സലുകള്‍ എന്നെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നു എന്നറിഞ്ഞാല്‍ മതി, ഭരണകൂടം ഞങ്ങളെ തേടിവരും. പിന്നെ ഞാനൊന്നും പറയേണ്ടല്ലോ… ജീവന്‍ മാത്രമല്ല, തീവ്രവാദിയെന്നു മുദ്രകുത്തി എന്റെയും എന്റെ കുടുംബത്തിന്റെയും അഭിമാനംതന്നെ ഇല്ലാതാകും. സ്വന്തം ഗ്രാമത്തിലേക്ക് തിരികെപ്പോകാന്‍ കഴിയുമെന്നുള്ള വിശ്വാസമൊക്കെ പണ്ടേ നഷ്ടപ്പെട്ടു.” ബസ്തറിലെ ഒട്ടുമിക്ക ഗ്രാമങ്ങളും അവളുടെ ഗ്രാമത്തില്‍നിന്നു ഭിന്നമല്ല. എക്കാലവും സംഘര്‍ഷഭരിതമായിരുന്ന ബസ്തര്‍ മേഖലയുടെ വിശ്വാസങ്ങളും ആചാരങ്ങളും ഉള്‍ച്ചേര്‍ത്ത് പലരും അറിയാതെപോയ, അറിഞ്ഞവര്‍ പറയാതെപോയ, ചോദിക്കാനും പറയാനും ആരുമില്ലാത്ത കുറേ മനുഷ്യരെയും അവരുടെ മണ്ണിനെയും ജീവിതത്തെയും സ്വപ്നങ്ങളെയും […]
പ്രമേഹ രോഗികളില്‍ കാലിലുണ്ടാകുന്ന മുറിവുകള്‍ ശ്രദ്ധിക്കണം
സാധാരണ ആരോഗ്യവാന്മാരായ ആളുകളുടെ കാലില്‍ ചെറിയൊരു മുറിവുണ്ടാകുന്നതു പോലെയല്ല, പ്രമേഹ രോഗികളില്‍ കാലിലുണ്ടാകുന്ന ചെറിയ മുറിവുകള്‍ പോലും കൂടുതല്‍ ശ്രദ്ധിക്കണം. പ്രമേഹം കാലിലെ നാഡികളെയും രക്തക്കുഴലുകളെയും ബാധിക്കാം. ഇതുമൂലം മുറിവ് വൈകി ശ്രദ്ധിക്കപ്പെടാനും സുഖപ്പെടാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യാം. പ്രമേഹത്തിന്റെ ഒരു പ്രധാന സങ്കീര്‍ണതയാണ് പെരിഫറല്‍ ന്യൂറോപ്പതി. കാലുകളിലേക്കുള്ള ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതു മൂലം തരിപ്പ്, മരവിപ്പ്, രാത്രി കാലങ്ങളില്‍ പുകച്ചില്‍ എന്നിവയുണ്ടാകാം. സ്പര്‍ശന ശേഷി കുറയുന്നത് കാരണം ചെരിപ്പ് അറിയാതെ ഊരിപ്പോകുന്നതോ കാല്‍ എവിടെയെങ്കിലും തട്ടി […]
മദ്ധ്യാഹ്‌ന വാർത്തകൾ
വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുമായി നടത്തിയ ഉന്നതതല ചർച്ചയിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്തിന്‍റെ അടിയന്തര വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി മഹാരാഷ്ട്രയിലെ എൻടിപിസി സിന്നർ പദ്ധതിയിൽ നിന്ന് 300 MW വരെ വൈദ്യുതി ലഭ്യമാക്കും. സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ, ജീവിതശൈലി രോഗങ്ങളുടെ മരുന്നുകൾ, ആന്‍റിബയോട്ടിക്കുകൾ തുടങ്ങിയ എല്ലാത്തരം മരുന്നുകളുടെയും വിതരണം സുഗമമാക്കിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. […]
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി എൻടിപിസിയുമായി ചർച്ച നടത്തി മുഖ്യമന്ത്രി
കേരളത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുമായി നടത്തിയ ഉന്നതതല ചർച്ചയിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്തിന്‍റെ അടിയന്തര വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി മഹാരാഷ്ട്രയിലെ എൻടിപിസി സിന്നർ പദ്ധതിയിൽ നിന്ന് 300 MW വരെ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് 5.18 രൂപ നിരക്കിലാണ് ഈ വൈദ്യുതി കേരളത്തിന് കൈമാറുക. ഒപ്പം, കായംകുളത്ത് നിലവിലുള്ള 27 MW സോളാർ പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കാനും പദ്ധതിക്കാവശ്യമായ […]
റാഗിങ് തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ വിജ്ഞാപനം ചെയ്യണമെന്ന് ഹൈക്കോടതി
റാഗിങ് തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ വിജ്ഞാപനം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. റാഗിങ് കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കുന്നതിനൊപ്പം വിദ്യാർഥിയെ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് പുറത്താക്കുകയും മൂന്ന് വർഷത്തേക്ക് മറ്റേതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം വിലക്കുകയും ചെയ്യും. പുതിയ റാഗിങ് നിരോധന നിയമം പാസാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് ഹൈക്കോടതി നിർദേശപ്രകാരം മാർഗനിർദേശങ്ങൾ തയാറാക്കിയതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കരട് ബില്ലിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മാർഗരേഖ തയാറാക്കിയത്. പുതിയ മാർഗരേഖയിൽ ഹോസ്റ്റലുകൾ, പൊതുസ്ഥലങ്ങൾ, പൊതു-സ്വകാര്യ വാഹനങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന […]
ഫ്രാൻസിൽ വിദ്യാർത്ഥി പ്രതിഷേധം രൂക്ഷമാകുന്നു
ഫ്രാൻസിൽ വിദ്യാർത്ഥി പ്രതിഷേധം രൂക്ഷമാകുന്നു. ക്ലാസ് മുറികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും അധ്യാപകരുടെ ഒഴിവുകൾ നികത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിഷേധം പാരീസ് അടക്കം 30ഓളം നഗരങ്ങളിലാണ് നടക്കുന്നത്. 25ലധികം സ്കൂളുകൾക്ക് പ്രക്ഷോഭകാരികൾ തീയിട്ടു. 2000ലേറെ സ്കൂളുകൾ അടച്ചിട്ടു. സർവകലാശാലകളിലും ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. പാരീസിന്റെ വടക്കൻ പ്രാന്തപ്രദേശത്തുള്ള ഒരു ഹൈസ്കൂളിൽ സമരം ചെയ്ത അധ്യാപകർക്ക് പിന്തുണ പ്രഖ്യാപിച്ച് തുടങ്ങിയ ഒരു ചെറിയ പ്രതിഷേധമാണ് പിന്നീട് രാജ്യമൊട്ടാകെ വ്യാപിച്ച വലിയൊരു പ്രതിസന്ധിയായി മാറിയത്.
സർക്കാർ ആശുപത്രികളിൽ എല്ലാത്തരം മരുന്നുകളുടെയും വിതരണം സുഗമമാക്കിയതായി ആരോഗ്യ മന്ത്രി
സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ, ജീവിതശൈലി രോഗങ്ങളുടെ മരുന്നുകൾ, ആന്‍റിബയോട്ടിക്കുകൾ തുടങ്ങിയ എല്ലാത്തരം മരുന്നുകളുടെയും വിതരണം സുഗമമാക്കിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓരോ ജില്ലകളിലെയും ഡി.എം.ഒമാരോട് മരുന്ന് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി എല്ലാ സ്ഥാപനങ്ങളിലും മരുന്നുകളുടെ സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കാനും ദൗർലഭ്യം ഒഴിവാക്കാൻ മുൻകൂട്ടി നടപടികൾ സ്വീകരിക്കാനും ജില്ലാതല മരുന്ന് നിരീക്ഷണ സമിതികൾ ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
