Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സൗദിയിൽ വിമാനത്താവളങ്ങളെയും ഓയിൽ റിഫൈനറികളും ആക്രമിച്ച് ഹൂത്തികൾ

സൗദി-ഹൂത്തി സംഘർഷം കനക്കുന്നതിനിടെ, സൗദിയിൽ വിമാനത്താവളങ്ങളെയും ഓയിൽ റിഫൈനറികളും ആക്രമിച്ച് ഹൂത്തികൾ. ജസാൻ, നജ്റാൻ വിമാനത്താവളങ്ങളെ ഹൂത്തികൾ ആക്രമിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അതേസമയം, ഹൂത്തികളിൽ നിന്ന് സുപ്രധാന പ്രദേശങ്ങൾ തിരിച്ചു പിടിക്കാനുള്ള കനത്ത പോരാട്ടം തുടരുകയാണ്. ഹോർമൂസിൽ കപ്പലിന് നേരെയുള്ള ആക്രമണത്തിൽ 11 ഇന്ത്യക്കാർ പരിക്കേറ്റു. കഴിഞ്ഞ ദിവസം വലിയ തിരിച്ചടി നേരിട്ട ഹൂത്തികൾ, വലിയ അവകാശ വാദങ്ങളാണ് ഉന്നയിക്കുന്നത്. പ്രത്യാക്രമണത്തിൽ 200 പേർ കൊല്ലപ്പെട്ടെന്നും റിയാദിലെ കിങ് ഖാലദ് എയർപോർട്ട്, അരാംകോ റിഫൈനറി, അബഹ […]

Posted inബിസിനസ്സ്

വീണ്ടും ട്രില്യനെയര്‍ പദവിയിലെത്തി ഇലോണ്‍ മസ്‌ക്

ഇലോണ്‍ മസ്‌ക് വീണ്ടും ട്രില്യനെയര്‍ പദവിയില്‍. റെക്കോഡ് ഐപിഒയ്ക്ക് പിന്നാലെ സ്പേസ് എക്സിന്റെ ഓഹരി മൂല്യം എട്ടു ശതമാനത്തോളം ഉയര്‍ന്നതോടെയാണ് മസ്‌കിന്റെ ആസ്തി വീണ്ടും ഒരു ലക്ഷം കോടി തൊട്ടത്. ജൂണ്‍ പകുതിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്പേസ് എക്സ് ഓഹരി എത്തിയത്. പ്രമുഖ ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സ്പേസ് എക്സ് ഓഹരി കുതിച്ചത്. കുറഞ്ഞ വിലയ്ക്ക് സ്പേസ് എക്സ് ഓഹരി വാങ്ങാന്‍ അവസരം എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ട്. ഇത് അവസരമായി […]

Posted inടെക്നോളജി

‘റെസ്ട്രിക്റ്റഡ് ചാറ്റ്’ ഫീച്ചറുമായി വാട്സ്ആപ്പ്

ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ‘റെസ്ട്രിക്റ്റഡ് ചാറ്റ്’ എന്ന് പുതിയ ഫീച്ചറിന്റെ പേര്. ഏതൊക്കെ സംഭാഷണങ്ങള്‍ ആക്‌സസ് ചെയ്യാം, അവ എങ്ങനെ മാനേജ് ചെയ്യാം എന്നിവയില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് ഈ ഫീച്ചര്‍. നിലവില്‍, ആന്‍ഡ്രോയിഡ്, ഐഫോണ്‍ പ്ലാറ്റ്‌ഫോമുകളിലെ വാട്‌സ്ആപ്പ് ബീറ്റാ പ്രോഗ്രാമിലുള്ള ചില ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ. നിലവിലുള്ള ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി’ സെറ്റിങ്സിന്റെ പരിഷ്‌കരിച്ച രൂപമാണിത്. ‘റെസ്ട്രിക്റ്റഡ് ചാറ്റ്’ ഓണ്‍ ചെയ്യാനായി നിയന്ത്രിക്കേണ്ട വ്യക്തിഗത ചാറ്റ് തുറക്കുക, ചാറ്റ് […]

Posted inവിനോദം

ബിക്കിനിയില്‍ ഗായത്രി സുരേഷ്, വൈറലായി ‘ഡിസ്‌കോ’ ടീസര്‍

ഒരു സാധാരണ മനുഷ്യന്റെ ചിന്തകളില്‍ നിന്ന് ആരംഭിച്ച്, അണ്ടര്‍വേള്‍ഡിന്റെ ഇരുണ്ട ലോകത്തേക്കുള്ള നായകന്റെ മാറ്റം അവതരിപ്പിക്കുന്ന മാസ്സ് സംഭാഷണങ്ങളുമായി പുറത്തിറങ്ങിയ ‘ഡിസ്‌കോ’യുടെ ടീസര്‍ തരംഗമാകുന്നു. ചെമ്പന്‍ വിനോദിന്റെ ഗംഭീര പ്രകടനവും മാസ് ഡയലോഗുമാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ചെമ്പന്‍ വിനോദാണ്. ആന്റണി വര്‍ഗീസ് പെപ്പെ, ദേവ് മോഹന്‍, ലുക്ക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, അര്‍ജുന്‍ അശോകന്‍, സാഗര്‍ സൂര്യ, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷെബിന്‍ ബെന്‍സണ്‍, ഫെമിന ജോര്‍ജ്, കല്യാണി […]

Posted inവിനോദം

‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍’ ഒക്ടോബര്‍ 15 മുതല്‍ ഒടിടിയില്‍

സംഗീത് പ്രതാപ്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിന്‍ ഗിരീഷ് ഒരുക്കിയ ചിത്രമാണ് ‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍’. ചിത്രം മനോരമ മാക്‌സിലൂടെ ഒക്ടോബര്‍ 15 മുതല്‍ സ്ട്രീം ചെയ്യും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം കാണാനാകും. അഖില ഭാര്‍ഗവന്‍ നായികയായെത്തുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീന്‍ സാന്ദ്രയാണ്. കോമയില്‍ നിന്ന് ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് സൂപ്പര്‍ ഹിയറിങ് ശക്തി കിട്ടുന്നത് ആണ് ചിത്രത്തിന്റെ കഥാതന്തു. […]

Posted inഓട്ടോമോട്ടീവ്

ഹോണ്ട എക്സ്ആര്‍300 റാലി ഇന്ത്യയില്‍ അവതരിപ്പിച്ചു

ഹോണ്ട എക്സ്ആര്‍300 റാലി ഇന്ത്യയില്‍ അവതരിപ്പിച്ചു. 2.08 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. എക്സ്ആര്‍300എല്ലിനെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളോടെയാണ് ഈ ബൈക്ക് വരുന്നത്. എക്സ്ആര്‍300എല്ലില്‍ ഉള്ള അതേ 293.5സിസി എയര്‍ ആന്റ് ഓയില്‍ കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് ഈ ബൈക്കിലുമുള്ളത്. എക്സ്ആര്‍300എല്ലിനെ അപേക്ഷിച്ച് വലിയ ഫ്യുവല്‍ ടാങ്ക് ആണ് റാലിയ്ക്ക് ഉള്ളത്. 13 ലിറ്റര്‍ ടാങ്കുമായാണ് റാലി വരുന്നത്. ടിഎഫ്ടി കണ്‍സോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, സ്വിച്ചബിള്‍ എബിഎസ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഹോണ്ട റോഡ്സിങ്ക് […]

Posted inപുസ്തകങ്ങൾ

ജമന്തിപ്പൂക്കള്‍: നീണ്ടകഥയുടെ കഥ

മലയാളിയുടെ വായനശീലത്തെ പോഷിപ്പിച്ച പൈങ്കിളിസാഹിത്യം എഴുതുന്നതും എഴുതിക്കിട്ടുന്നതും ഒരുപക്ഷേ ബൗദ്ധികസാഹിത്യത്തെക്കാളും ശ്രമകരമായിരുന്നു എന്ന അറിയപ്പെടാത്ത യാഥാര്‍ത്ഥ്യം ഈ നോവലിലൂടെ വെളിപ്പെടുന്നു. കലയൂര്‍ കാര്‍ത്തികേയന്‍-തലിയാര്‍ഖാന്‍ എന്നീ എഴുത്തുകാര്‍, ശാരിക-മനോമയം എന്നീ പൈങ്കിളിവാരികകള്‍, കാര്‍ത്തികേയന്റെ നോവല്‍-തലിയാര്‍ഖാന്റെ നോവല്‍ എന്നിങ്ങനെ വിരുദ്ധദ്വന്ദ്വങ്ങളിലൂടെ ആകാംക്ഷയുണര്‍ത്തിക്കൊണ്ടുള്ള യാത്രയും അപ്രതീക്ഷിതമായ ക്ലൈമാക്സും ഹൃദ്യമായ വായനാനുഭവം നല്‍കുന്നു. ‘ജമന്തിപ്പൂക്കള്‍: നീണ്ടകഥയുടെ കഥ’. അഷ്ടമൂര്‍ത്തി. മാതൃഭൂമി. വില 314 രൂപ.

Posted inആരോഗ്യം

‘ഷുഗര്‍ ഫ്രീ’ ടാഗ് ഉള്ള എല്ലാം പ്രമേഹമുള്ളവര്‍ കഴിക്കരുത്!

‘ഷുഗര്‍ ഫ്രീ’ എന്ന ടാഗ് കണ്ടാല്‍ അത് പ്രമേഹരോഗികള്‍ക്ക് സുരക്ഷിതമാണെന്ന് കരുതരുത്. ഭക്ഷണം പ്രമേഹരോഗികള്‍ക്ക് സുരക്ഷിതമാണോയെന്ന് മനസ്സിലാക്കാന്‍ ആദ്യം അവയുടെ ഗ്ലൈസീമിക് സൂചികയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വേഗത്തില്‍ വര്‍ധിപ്പിക്കാന്‍ കാരണമാകുന്ന ഭക്ഷണങ്ങളെ ഹൈ-ഗ്ലൈസീമിക് ഇന്‍ഡക്‌സ് ഭക്ഷണങ്ങളെന്നും, കുറഞ്ഞ തോതില്‍ മാത്രം വര്‍ധിപ്പിക്കുന്നവയെ ലോ-ഗ്ലൈസീമിക് ഇന്‍ഡക്‌സ് ഭക്ഷണങ്ങളെന്നും തരംതിരിക്കാം. ഷുഗര്‍ ഫ്രീ ബിസ്‌ക്റ്റുകളില്‍ പഞ്ചസാര ഉപയോഗിക്കുന്നില്ലെങ്കിലും അവയില്‍ മൈദ അടങ്ങിയിട്ടുണ്ട്. മൈദ ഒരു ഹൈ-ഗ്ലൈസീമിക് ഇന്‍ഡക്‌സ് ഭക്ഷണമായതിനാലും മറ്റ് അഡിക്റ്റീവ്‌സ് ഉള്ളതിനാലും ഇത് രക്തത്തിലെ […]

Posted inലേറ്റസ്റ്റ്

കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം

കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം. കപ്പൽ മുങ്ങി, ജീവനക്കാരെ കാണാതായി. നാറ്റോ സഖ്യ രാജ്യമായ ബൾഗേറിയൻ തീരത്തിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഈ ആക്രമണമെന്നാണ് ബൾഗേറിയൻ പ്രധാനമന്ത്രി റുമെൻ രാദേവ് വിശദമാക്കിയത്. എന്നാൽ ആക്രമണത്തിന് പിന്നിലെന്നതിൽ ഇനിയും വ്യക്തതയില്ല. കിഴക്കൻ ബൾഗേറിയയിലെ തീരദേശ പട്ടണമായ ബയാലയിൽ നിന്ന് ഏകദേശം 112 കിലോമീറ്റർ അകലെ വച്ചാണ് ആകാശത്തുനിന്നും കടൽമാർഗ്ഗവുമുള്ള ഡ്രോൺ ആക്രമണം നടന്നത്. യുക്രെയ്നുമായി യുദ്ധം തുടരുന്ന റഷ്യ നടത്തുന്ന […]

Posted inGeneral

കെഎസ്ആർടിസി പുതിയ കാർഗോ സേവനങ്ങൾ ആരംഭിക്കുന്നു

കെഎസ്ആർടിസി പുതിയ കാർഗോ സേവനങ്ങൾ ആരംഭിക്കുന്നു.കെഎസ്ആർടിസി വിജയകരമായി നടത്തിവരുന്ന ലോജിസ്റ്റിക് സംവിധാനം കൂടുതൽ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി കാർഗോ സേവനങ്ങൾ കൂടി ആരംഭിക്കുന്നു. കാർഗോ സർവീസിന്‍റെ ഫ്ലാഗ് ഓഫ് നാളെ (ഒക്ടോബർ ഏഴിന്) ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ ഗതാഗത മന്ത്രി സി.പി ജോൺ നിർവഹിക്കും.ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ വിജയകരമായി നടപ്പാക്കിവരുന്ന കാർഗോ സേവന മാതൃക പഠിച്ചാണ് കെഎസ്ആർടിസിയും ഈ മേഖലയിലേക്ക് കടക്കുന്നത്. […]