നടി മഞ്ജുവാര്യർ നൽകിയ മാനനഷ്ടക്കേസിൽ അഭിഭാഷകൻ വേണ്ടെന്ന് സനൽകുമാർ ശശിധരൻ. നേരിട്ട് വാദിച്ചോളാമെന്ന് സനൽകുമാർ കോടതിയെ അറിയിച്ചു. മഞ്ജു വാര്യർ നൽകിയ പരാതിയിലെ ഒപ്പ് വ്യാജമെന്നും സനൽകുമാർ ആരോപിച്ചു. എതിർ കക്ഷികളുടെ വാദം കേൾക്കാൻ കേസ് ഈ മാസം 17 ലേക്ക് മാറ്റി വെച്ചു.
എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം തേടി
എറണാകുളം ശിവക്ഷേത്രത്തിലെ 2025–26 വർഷത്തെ ഉത്സവവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ദേവസ്വം കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയതിൽ ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം തേടി. ക്ഷേത്ര ഉപദേശക സമിതി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
പ്രതിപക്ഷ നേതാവ് പിണറായി വിജയനും എം.വി. ഗോവിന്ദനും രൂക്ഷ വിമർശനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവ് പിണറായി വിജയനും എം.വി. ഗോവിന്ദനും രൂക്ഷ വിമർശനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സൈക്കിൾ തട്ടി നായ ചത്താൽ പോലും ബി.ജെ.പി-കോൺഗ്രസ് ഒത്തുകളിയാണെന്ന് പറയുന്ന അവസ്ഥയിലാണ് എൽ.ഡി.എഫ് നേതാക്കളെന്ന് അദ്ദേഹം പരിഹസിച്ചു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പേര് ഉച്ചരിക്കാൻ ഭയപ്പെട്ടിരുന്ന പിണറായി വിജയനാണ് ഇപ്പോൾ ഒത്തുകളി ആരോപിക്കുന്നത്. ഇടത് നേതാക്കളുടെ ഈ ആരോപണങ്ങളെല്ലാം വെറും ‘ഉണ്ടയില്ലാ വെടി’ മാത്രമാണെന്ന് ജനങ്ങൾക്ക് നന്നായി അറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥൻ
ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥൻ. ഒരു തരത്തിലുള്ള ഒത്തുകളിയും ഉണ്ടായിട്ടില്ല. സുഗതന് ലീവ് കൊടുത്തത് ഉൾപ്പെടെ സംസ്ഥാന സർക്കാർ പരിശോധിക്കും. എൽഡിഎഫ് കൊടുത്ത പരാതിയിലും കൃത്യമായി അന്വേഷണം ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ നാല് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്തെ നാല് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മീറ്റര്‍ റീഡര്‍മാരുടെ സമരം നേരിടാൻ കെഎസ്ഇബി
മീറ്റര്‍ റീഡര്‍മാരുടെ സമരം നേരിടാൻ കെഎസ്ഇബി. ജോലിക്ക് എത്താത്ത റീഡര്‍മാരുടെ കരാര്‍ അവസാനിപ്പിക്കാൻ ഡിസ്ട്രിബ്യൂഷൻ ഡയറക്ടര്‍ സര്‍ക്കുലറിൽ നിര്‍ദ്ദേശിച്ചു. മെഷീൻ ഉടനടി തിരികെ വാങ്ങണം. ശരാശരി ഉപയോഗം കണക്കാക്കി ബിൽ നൽകണമെന്നും നിർദേശിച്ചു. സ്വയം റീഡിങ് എടുക്കാൻ അപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി നൽകണമെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയെങ്കിലും വേതന വര്‍ധനക്കായുള്ള സമരത്തിൽ നിന്ന് കേരള മീറ്റര്‍ റീഡേഴ്സ് യൂണിറ്റി പിന്മാറിയില്ല. 1800ഓളം മീറ്റര്‍ റീഡര്‍മാരാണ് ഒന്നാം തീയതി മുതൽ സമരം നടത്തുന്നത്. […]
ഇഎൻ സുരേഷ് ബാബുവിന് എതിരെ പരാതികളില്ലെന്ന് എം.വി. ഗോവിന്ദൻ
പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ ക്രിമിനൽ സ്വഭാവമുള്ള പരാതി ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചില വാർത്ത ശൃംഖലകൾ പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തയാണെന്നും ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്തുകൊണ്ട് നേതൃ മാറ്റം എന്നത് പാലക്കാട് ജില്ലാ ഘടകത്തോട് ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രവുമായി ചർച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രവുമായി ചർച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ചര്‍ച്ചയ്ക്കായി സമയം തേടിയിട്ടുണ്ടെന്നെന്ന് മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. എൻ.ടി.പി.സി ചെയർമാനുമായി നടത്തിയ ചർച്ച പൂർത്തിയായിയെന്നും എൻ.ടി.പി.സിയുടെ പൂളിൽ നിന്ന് വൈദ്യതി കേരളത്തിന് ലഭ്യമാകുന്ന കാര്യവും ചർച്ച ചെയ്തെന്നും, കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂർവ്വമായ നിലപാട് സ്വീകരിക്കും എന്ന് എൻ.ടി.പി.സി ചെയർമാൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 6, ചൊവ്വ
മാസപ്പടി, ഹവാല കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരായ അന്വേഷണത്തില്‍ എസ്ഐടി ചോദ്യം ചെയ്യാന്‍ തുടങ്ങുന്നു. മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് എസ്ഐടി സംഘം നോട്ടീസ് നല്‍കി. ഹസന്‍ വാരിസ്, നിഖില്‍ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്. പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ഇ ഡി ശുപാര്‍ശയില്‍ ഹൈക്കോടതിയും ഇടപെട്ടിരുന്നു. […]
ഡിസിസി ഓഫീസിന് നേരെ ആരാണ് കല്ലെറിഞ്ഞതെന്ന് എം വി ഗോവിന്ദൻ
മുഖ്യമന്ത്രി വി ഡി സതീശനോട് തിരുവനന്തപുരത്തെ ഡിസിസി ഓഫീസിന് നേരെ ആരാണ് കല്ലെറിഞ്ഞതെന്ന ചോദ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വി ഡി സതീശന് ധൈര്യമുണ്ടെങ്കിൽ എറിഞ്ഞത് ആർഎസ്എസ് ആണെന്ന് പറയണം എന്നാൽ ആരാണെന്ന് പറയാൻ മുഖ്യമന്ത്രിക്ക് മടിയാണെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു. മുതലാളിത്ത വത്കരണത്തിലേക്ക് കേരളത്തെ എത്തിക്കുകയാണ് വി ഡി സതീശൻ സർക്കാർ, എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സ്ത്രീ സുരക്ഷാ പദ്ധതി പൂർണമായും അവസാനിപ്പിച്ചു. കേരള സർക്കാർ പൂർണ്ണമായും സ്പോൺസേർഡ് ആണ് […]
