Posted inടെക്നോളജി

എഐ വിവരങ്ങള്‍ ഫാക്ട്‌ചെക്ക് ചെയ്യണമെന്ന് ഗൂഗിള്‍

എഐ നിര്‍മിത വിവരങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കായി ഗൂഗിള്‍ തങ്ങളുടെ സെര്‍ച്ച് ഗൈഡ്ലൈനുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി. എഐ വഴി തയ്യാറാക്കുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് അവ പൂര്‍ണമായും മാനുവലായി ഫാക്ട്‌ചെക്ക് ചെയ്ത് സത്യസന്ധത ഉറപ്പുവരുത്തണമെന്ന് ഗൂഗിള്‍ പുതിയ ഡോക്യുമെന്റില്‍ വ്യക്തമാക്കുന്നു. എഐ ടൂളുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍, മനുഷ്യരുടെ മേല്‍നോട്ടവും കൃത്യമായ ഫാക്ട്‌ചെക്കിങും ഇല്ലാതെ കണ്ടന്റുകള്‍ പബ്ലിഷ് ചെയ്യുന്നത് സെര്‍ച്ച് റാങ്കിങിനെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് ഗൂഗിള്‍ നല്‍കുന്നത്. ലേഖനങ്ങള്‍ക്ക് പുറമെ, മെറ്റാ ഡിസ്‌ക്രിപ്ഷനുകള്‍, സ്ട്രക്‌ചേര്‍ഡ് ഡാറ്റ, ഇമേജ് […]

Posted inവിനോദം

‘ഐസ്’ സീരീസിന്റെ ട്രെയ്‌ലര്‍ പുറത്ത്

‘ഉയരെ’ സിനിമയുടെ സംവിധായകന്‍ മനു അശോകന്‍ ഒരുക്കുന്ന ‘ഐസ്’ സീരീസിന്റെ ട്രെയ്‌ലര്‍ പുറത്ത്. നിഖില വിമല്‍, സാനിയ അയ്യപ്പന്‍. ശ്രുതി രാമചന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സീരീസ് ത്രില്ലര്‍ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. ദുരൂഹതകള്‍ ഒളിപ്പിച്ചാണ് ‘ഐസി’ന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. തുടര്‍ കൊലപാതകങ്ങളും അതിന്റെ അന്വേഷണങ്ങള്‍ക്കുമൊപ്പം ‘ഐസ്’ ശക്തമായൊരു സന്ദേശവും നല്‍കുന്നുണ്ട് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഗൗതം ശങ്കര്‍, പാര്‍വതി കൃഷ്ണ, ആതിര പട്ടേല്‍, ശ്രേയ മനു തുടങ്ങി വലിയൊരു താരനിരയും സീരീസില്‍ അണിനിരക്കുന്നുണ്ട്. ഒക്ടോബര്‍ […]

Posted inവിനോദം

ആന്തോളജി ചിത്രം ‘രണ്ട് രഹസ്യങ്ങള്‍’ ട്രെയ്ലര്‍

നവാഗതരായ അര്‍ജുന്‍ലാല്‍, അജിത് കുമാര്‍ രവീന്ദ്രന്‍ എന്നിവര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രം ‘രണ്ട് രഹസ്യങ്ങള്‍’ ആദ്യ ട്രെയ്ലര്‍ പുറത്ത്. ശേഖര്‍ മേനോന്‍, വിജയകുമാര്‍ പ്രഭാകരന്‍, ബാബു തളിപ്പറമ്പ്, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. രണ്ട് ട്രെയ്ലറാണ് ചിത്രത്തിനുള്ളത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം ഒക്ടോബര്‍ 9 ന് തിയറ്ററുകളിലെത്തും. വാമ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സാക്കിര്‍ അലി ആണ് ഈ ആന്തോളജി ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ ആദ്യമായി ഒരു സ്പാനിഷ് താരം […]

Posted inഓട്ടോമോട്ടീവ്

മുന്നേറ്റം തുടര്‍ന്ന് മാരുതി സുസുക്കി

രാജ്യത്തെ കാര്‍ വിപണിയില്‍ മുന്നേറ്റം തുടര്‍ന്ന് മാരുതി സുസുക്കി. 2026 സെപ്റ്റംബറില്‍ 1,81,838 പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റത്. 2025 സെപ്റ്റംബറില്‍ ഇത് 1,32,820 വാഹനങ്ങളായിരുന്നു. 36.91 ശതമാനം വളര്‍ച്ച. മൊത്തം വില്‍പന 2,36,013 യൂണിറ്റിലെത്തി. 2025ല്‍ ഇത് 1,89,665 യൂണിറ്റുകളായിരുന്നു. യൂട്ടിലിറ്റി വാഹന വില്‍പന 78,911 യൂണിറ്റായി. 62.05 ശതമാനം വളര്‍ച്ച. ബ്രെസ്സ, എര്‍ട്ടിഗ, ഇ-വിറ്റാര, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്‌റ്റോ, ജിംനി, വിക്ടോറിസ്, എക്‌സ്.എല്‍-6 തുടങ്ങിയ മോഡലുകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ചെറുകാര്‍ വില്‍പനയില്‍ 91,887 […]

Posted inപുസ്തകങ്ങൾ

വെന്തിങ്ങരചരിതം: ഒന്നാം പുസ്തകം

വെന്തിങ്ങക്കര ഉടലെടുത്തു. കാലാന്തരത്തില്‍ വെന്തിങ്ങക്കര ലോപിച്ചു വെന്തിങ്ങരയായി. അതൊരു പുറപ്പാടിന്റെ കഥയാണ്. കൈയേറ്റത്തിന്റെയും കൈയൂക്കിന്റെയും കണ്ണീരിന്റെയും തീരാക്കഥകള്‍. വാശിയും പകയും കാമവും ആര്‍ത്തിയും ആളിക്കത്തി വിശ്വാസപ്രമാണങ്ങളെ പുകമറയിലാക്കിയ കഥകള്‍. കര്‍ത്താവിനെ സാക്ഷിയാക്കി, കുരിശിനെ നോക്കുകുത്തിയാക്കി, പത്തു കല്‍പ്പനകളെയും കാറ്റില്‍പ്പറത്തിയ ദൈവജനത്തിന്റെ കഥയില്ലാക്കഥകള്‍. മേധാവിത്വവും അറുപിശുക്കും ദൈവവിശ്വാസവും ഇഞ്ചോടിഞ്ചുനില്‍ക്കുന്ന തനി വെന്തിങ്ങരത്തത്തിന്റെ കഥകള്‍. ലീഷാ മഞ്ജുവിന്റെ ആദ്യത്തെ നോവല്‍. ‘വെന്തിങ്ങരചരിതം: ഒന്നാം പുസ്തകം’. മാതൃഭൂമി. വില 306 രൂപ.  

Posted inആരോഗ്യം

അമിത എസി ഉപയോഗം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു

വീടുകളിലും ഓഫീസുകളിലും എയര്‍ കണ്ടീഷണറുകളുടെ അമിത ഉപയോഗവും മുറികളിലെ വായുസഞ്ചാരക്കുറവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ദ്ധര്‍. അടച്ചിട്ട എസി മുറികളിലെ വായുവില്‍ പൊടിപടലങ്ങള്‍, പൂപ്പല്‍, വളര്‍ത്തുമൃഗങ്ങളുടെ രോമങ്ങള്‍, സിഗരറ്റ് പുക, വീട് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ വാതകങ്ങള്‍ എന്നിവ വലിയ തോതിലുണ്ടാകാം. ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. എസി മുറികളിലിരിക്കുമ്പോള്‍ വിട്ടുമാറാത്ത ചുമ, തൊണ്ട വരള്‍ച്ച, അസഹ്യമായ തുമ്മല്‍, കണ്ണ് ചൊറിച്ചില്‍, തലവേദന, മൂക്കടപ്പ് എന്നിവ അനുഭവപ്പെടുന്നത് ഇതിന്റെ ലക്ഷണങ്ങളാണ്. പ്രതിരോധശേഷി കുറഞ്ഞവര്‍, മുതിര്‍ന്ന പൗരന്മാര്‍, […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 6, ചൊവ്വ

അര്‍ജന്റീന ടീമിനെയും നായകന്‍ ലയണല്‍ മെസിയേയും കൊണ്ടുവരുമെന്നു പ്രചരിപ്പിച്ചു നടത്തിയ തട്ടിപ്പില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ്. പ്രത്യേക അന്വേഷണ സംഘം എന്‍ഫോഴ്സ്മെന്റില്‍നിന്നു ശേഖരിച്ച വിവരങ്ങളുടേയും മുഖ്യപ്രതികളായ ആന്റോ അഗസ്റ്റിന്റേയും, റിപ്പോര്‍ട്ടര്‍ ടിവിയുടേയും കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ ശേഖരിച്ച വിവരങ്ങളുടേയും ജിഎസ്ടി വെട്ടിപ്പു രേഖകളുടേയും അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. മുന്‍ കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിപട്ടികയിലെത്തുമെന്നാണ് വിവരം. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരത്തെ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

  ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ പുരസ്കാരം മൂന്നു പേര്‍ പങ്കിട്ടു. അമേരിക്കൻ, ജർമ്മൻ ഗവേഷകരായ കാള്‍ അലക്സണ്ടാര്‍ ‍‍ഡൈയ്സറോത്ത്, പീറ്റര്‍ ഹെഗ്മാന്‍, ഗയോര്‍ക് നഗേല്‍ എന്നിവർക്കാണ് പുരസ്കാരം. ഒപ്റ്റോജെനെറ്റിക്സുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്കാണ് പുര്സ്കാരം. പ്രകാശം ഉപയോഗിച്ച് നാഡീകോശങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന രീതിയാണ് ഒപ്റ്റോജെനെറ്റിക്സ്.   സംസ്ഥാന സ്കൂൾ ഗെയിംസിനിടെ റൂഫിംഗ് തകർന്നുണ്ടായ അപകടസ്ഥലം സന്ദര്‍ശിച്ച് കായിക മന്ത്രി ഒ ജെ ജനീഷ്. അപകടം നടന്ന് അഞ്ചാം ദിവസമാണ് മന്ത്രി സ്ഥലത്തെത്തുന്നത്. വീഴ്ചയുടെ ഉത്തരവാദിത്വം പൊതുവിദ്യാഭ്യാസ വകുപ്പിലെ […]

Posted inബിസിനസ്സ്

വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോ

വിമാന ഇന്ധന വില കൂട്ടിയതിന് പിന്നാലെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ. ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ക്കുള്ള, വര്‍ധിപ്പിച്ച ഇന്ധന സര്‍ചാര്‍ജ് ഒക്ടോബര്‍ ആറുമുതല്‍ നിലവില്‍ വരും. റൂട്ടും ദൂരവും അനുസരിച്ച് 425 രൂപ മുതല്‍ 10,000 രൂപ വരെയാണ് സര്‍ചാര്‍ജ്. 500 കിലോമീറ്ററില്‍ താഴെയുള്ള റൂട്ടുകള്‍ക്ക് 425 രൂപയാണ് ഇന്ധന സര്‍ചാര്‍ജ്. 501 മുതല്‍ ആയിരം വരെ 600, 1501 – 2000 വരെ 1150, 2000 കിലോമീറ്ററിന് മുകളില്‍ 1300 […]

Posted inടെക്നോളജി

സൈബര്‍ തട്ടിപ്പിനെതിരെ പൊലീസ് മുന്നറിയിപ്പ്

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്റര്‍നെറ്റും ഡിജിറ്റല്‍ സേവനങ്ങളും ഉപയോഗിക്കുമ്പോള്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്. ചെറിയൊരു ശ്രദ്ധക്കുറവ് പോലും വലിയ സാമ്പത്തിക നഷ്ടത്തിനോ വ്യക്തിഗത വിവരങ്ങള്‍ ചോരുന്നതിനോ കാരണമായേക്കാം. അറിയാത്ത സ്രോതസ്സുകളില്‍ നിന്നും വാട്ട്‌സ്ആപ്പ്, എസ്എംഎസ്, ഇമെയില്‍ വഴി ലഭിക്കുന്ന സംശയാസ്പദ ലിങ്കുകളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, എടിഎം പിന്‍, സിവിവി, ഒടിപി എന്നിവ ആരുമായും പങ്കുവെക്കരുത്. പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയ്ക്ക് പുറത്തുനിന്നുള്ള അപരിചിതമായ […]