ലയണൽ മെസിയേ കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ഡി ജി പി. മെസിയുടെ പേരിലെ തട്ടിപ്പിൽ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്താൻ അനുമതി നൽകണമെന്നും സർക്കാരിനോട് ഡി ജി പി ആവശ്യപ്പെട്ടു. എസ് ഐ ടി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ ഡി ജി പി അനുമതി തേടിയത്. മുൻ കായിക മന്ത്രി വി അബ്ദുറഹ്മാൻ ഉള്‍പ്പെടെയുള്ളവർ പ്രതിപട്ടികയിലേക്ക് വരുമെന്നാണ് വ്യക്തമാകുന്നത്.
മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റിൽ വിജിലൻസ് പരിശോധന
മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റിൽ വിജിലൻസ് പരിശോധന. പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ ഉൾപ്പെടെയുള്ള സംഘമാണ് പരിശോധന നടത്തിയത്. വിവിധ വകുപ്പുകളില്‍നിന്ന് ഫ്ലാറ്റിന്‍റെ നിജസ്ഥിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും തുടര്‍നടപടി. ജിസിഡിഎ, കോർപ്പറേഷൻ, കരാറുകാരായ ടിഡിഎൽസി എന്നിവരിൽനിന്നും വിജിലൻസ് സംഘം രേഖകൾ ശേഖരിക്കും. വിവിധ വകുപ്പുകളുടെ പരിശോധന റിപ്പോർട്ട് കൂടി ലഭിച്ചശേഷം മറ്റ് നടപടികൾ ഉണ്ടാവുക.
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 5, തിങ്കള്‍
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തീരുമാനങ്ങളെടുത്തത് ഏകപക്ഷീയമായിട്ടാണോയെന്നു പരിശോധിക്കാന്‍ സുപ്രീം കോടതി. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഫോം സിക്സില്‍ മാറ്റം വരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കിയിരുന്നെന്ന ഗ്യാനേഷിന്റെ വാദം തള്ളിയ കോടതി, ഫോം സിക്സിലെ മാറ്റത്തിന് അനുമതി ഇല്ലായിരുന്നെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹര്‍ജികളിലെ ആരോപണങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം മറുപടി ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. എസ് ഐ ആര്‍ മരവിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. പിഎസ് സി പരീക്ഷാക്രമക്കേടു വന്‍ […]
എട്ട് ആഴ്ചകളില്‍ തുടര്‍ച്ചയായ നഷ്ടം നേരിട്ട് ഓഹരി വിപണി
25 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യന്‍ ഓഹരി വിപണി സൂചിക തുടര്‍ച്ചയായ എട്ട് ആഴ്ചകളില്‍ നഷ്ടം രേഖപ്പെടുത്തി. ഐ.ടി സൂചിക മാത്രം 0.9 ശതമാനത്തിന്റെ നേരിയ നേട്ടമുണ്ടാക്കി. ഫാര്‍മ/ഹെല്‍ത്ത് സെക്ടര്‍ വലിയ തകര്‍ച്ച അഭിമുഖീകരിച്ചില്ല, എന്നാലും നഷ്ടത്തിലാണ്. വിദേശ നിക്ഷേപകര്‍ കൂട്ട വില്‍പന തുടരുകയാണ്. 2024 സെപ്റ്റംബറിലാണ് സെന്‍സെക്‌സും നിഫ്റ്റിയും എക്കാലത്തെയും ഉയര്‍ന്ന നില തൊട്ടത്. അന്ന് 26,373ല്‍ എത്തിയ നിഫ്റ്റി ഇപ്പോള്‍ 22,421ലാണ്. സെന്‍സെക്‌സ് 86,159ല്‍ നിന്ന് വീണ് 71,909ല്‍ എത്തി. സെപ്റ്റംബറില്‍ 44,000 കോടി രൂപയുടെ […]
തെറ്റ് കണ്ടെത്താന്‍ ഒരു ദിവസം ചെലവ് 5 കോടിയോളം രൂപ!
ഓപ്പണ്‍ എഐ തങ്ങളുടെ ഏജന്റുകള്‍ക്ക് പറ്റിയ തെറ്റുകള്‍ക്കായി പ്രതിവര്‍ഷം ചെലവഴിക്കുന്നത് കോടിക്കണക്കിന് രൂപ. ‘എഐ ഏജന്റ് മെസ്സ്’ എന്ന ഈ പ്രതിസന്ധി പരിഹരിക്കാന്‍ കമ്പനി ഒരു ദിവസം ചെലവിടുന്നത് ഏകദേശം 5 കോടിയോളം രൂപയാണ്. എ ഐ മോഡലുകള്‍ ഉപയോക്താക്കള്‍ക്ക് വേണ്ടി ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും സോഫ്റ്റ്വെയറുകള്‍ പ്രവര്‍ത്തിപ്പിക്കാനും തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ചില എഐ ഏജന്റുകള്‍ നിയന്ത്രണങ്ങള്‍ മറികടന്ന് വെബ്സൈറ്റുകളില്‍ മാറ്റങ്ങള്‍ വരുത്തുകയും, പാസ്വേഡുകള്‍, എ പി ഐ എന്നിവയുമായി ഇടപെടുകയും ചെയ്തു. ഈ അന്വേഷണത്തിന്റെ […]
‘ഫാമിലി ട്രിപ്പിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
നടന്‍ ഷറഫുദ്ദീന്‍ നായകനായി എത്തുന്ന പുതിയ ചിത്രമായ ‘ഫാമിലി ട്രിപ്പിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇതിഹാസ ഗായകന്‍ കിഷോര്‍ കുമാറിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് ഗാനമായ ”സിന്ദഗി ഏക് സഫര്‍ ഹേ സുഹാന” എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് ഷറഫുദ്ദീന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റര്‍ടെയിനര്‍ അനുഭവം നല്‍കുന്നതാണ് ചിത്രത്തിന്റെ പോസ്റ്റര്‍. നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഷറഫുവും ഷമാല്‍ സുലൈമാനും […]
‘ധൂമകേതു’വിലെ സ്‌നീക്ക് പീക്ക് 2 വീഡിയോ
സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ചെത്തിയ ഏറ്റവും പുതിയ ചിത്രം ‘ധൂമകേതു’വിലെ സ്‌നീക്ക് പീക്ക് 2 വീഡിയോ പുറത്തിറങ്ങി. സിനിമയിലെ രസകരമായൊരു സംഭാഷണ രംഗമാണ് സ്‌നീക്ക് പീക്കായി പുറത്തുവിട്ടിരിക്കുന്നത്. ‘നെയ്മറി’ന് ശേഷം സുധി മാഡിസണ്‍ സംവിധാനം ചെയ്ത ചിത്രമായ ധൂമകേതു ഒരു ടൈം ട്രാവലര്‍ മൂവിയാണ്. രചന – സോണി, മനു. നിര്‍മാണം – സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സജിന്‍ അലി, അബ്ബാസ് തിരുനാവായ. ഷൈന്‍ ടോം ചാക്കോ, ഗണപതി, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ […]
ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി
ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് ഈ മാസം പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ക്രെറ്റ എന്‍ ലൈനിന് പരമാവധി 1.25 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 25,000 രൂപയുടെ നവരാത്രി ബുക്കിങ് ബോണസ്, 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ആനുകൂല്യം, 50,000 രൂപയുടെ സ്‌ക്രാപ്പേജ് ആനുകൂല്യം എന്നിവയാണ് പ്രധാന ഓഫറുകള്‍. ഇതിന് പുറമെ 25,000 രൂപയുടെ അധിക അപ്‌ഗ്രേഡ് ഓഫറും 5,000 രൂപയുടെ ഗ്രാമീണ ഉപഭോക്തൃ ഓഫറും ലഭ്യമാണ്. […]
ജീവിച്ചതല്ല ജീവിതം
വ്യക്തിജീവിതവും ചരിത്രവും വേര്‍തിരിക്കാനാകാത്ത വിധം പരസ്പരം ഇഴചേരുന്ന ഒരു ആത്മകഥാഖ്യാനം. ഒരു വ്യക്തിയുടെ സ്വകാര്യജീവിതത്തെക്കാള്‍, മലബാറിന്റെ സാമൂഹികപരിസരവും കുടുംബബന്ധങ്ങളുടെ പരിണാമചരിത്രവും വിദ്യാഭ്യാസകാലഘട്ടങ്ങളുടെ പരിവര്‍ത്തനരേഖകളും രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളും അദ്ധ്യാപന-ഗവേഷണ-സര്‍വ്വകലാശാലാ ജീവിതവും പൊതുപ്രവര്‍ത്തനവുമാണ് ഈ ആത്മകഥയില്‍ കാണാന്‍ കഴിയുക. ഒരു കുട്ടിയുടെ കൗതുകത്തില്‍നിന്ന് വിദ്യാഭ്യാസപ്രവര്‍ത്തകന്റെയും ചരിത്രഗവേഷകന്റെയും സര്‍വ്വകലാശാലാഭരണാധികാരിയുടെയും ജീവിതത്തിലേക്കുള്ള യാത്ര. ചരിത്രകാരനും കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ കെ.കെ.എന്‍. കുറുപ്പിന്റെ, ചരിത്രരേഖയ്ക്കു തുല്യമായ ആത്മകഥ. ‘ജീവിച്ചതല്ല ജീവിതം’. മാതൃഭൂമി. വില 306 രൂപ.
സ്‌ട്രെസ് കുറയ്ക്കാന്‍ നീല ചായ കുടിക്കാം
ശംഖുപുഷ്പ ചായ അഥവാ നീല ചായ കുടിക്കുന്നത് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകളാണ് താരങ്ങള്‍. ഇത് സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവു കുറയ്ക്കാനും നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല, ശരീരത്തിലെ വിഷാംശം നീക്കാനും നീല ചായ കുടിക്കുന്നത് സഹായിക്കും. ഔഷധങ്ങളിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്ന വൈവിധ്യമാര്‍ന്ന സസ്യമാണ് ശംഖുപുഷ്പം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും നീല ചായ മികച്ചതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഫ്‌ലേവനോയ്ഡുകള്‍, ആന്തോസയാനിനുകള്‍, […]
