Posted inലേറ്റസ്റ്റ്

അട്ടപ്പാടി മധു വധക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

അട്ടപ്പാടി മധു വധക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകുകയായിരുന്നു. കൊലക്കുറ്റത്തിന് ശിക്ഷിക്കണമെന്നാണ് ആവശ്യം. നേരത്തെ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ സംസ്ഥാനം അപ്പീൽ സമർപ്പിച്ചിരുന്നു.

Posted inലേറ്റസ്റ്റ്

കൊല്ലം നീണ്ടകരയിൽ യുവതിയെ സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമായി മർദിച്ച സംഭവത്തില്‍ ഭർത്താവ് നന്ദുവിനായി ലുക്കൗട്ട് സർക്കുലർ ഇറക്കാനുള്ള നീക്കവുമായി പൊലീസ്

കൊല്ലം നീണ്ടകരയിൽ യുവതിയെ സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമായി മർദിച്ച സംഭവത്തില്‍ ഭർത്താവ് നന്ദുവിനായി ലുക്കൗട്ട് സർക്കുലർ ഇറക്കാനുള്ള നീക്കവുമായി പൊലീസ്. നിലവില്‍ ഇയാൾ സൗദിയിൽ തുടരുകയാണ്. സ്‌ത്രീധനത്തിന്‍റെയും സംശയത്തിന്‍റെയും പേരിലായിരുന്നു ക്രൂര പീഡനം എന്നാണ് ഭാര്യയുടെ പരാതി. ചവറ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നന്ദുവിന്‍റെമാതാപിതാക്കളും കേസില്‍ പ്രതിയാണ്. വിവാഹം കഴിഞ്ഞ് ഓഴ്ചയ്ക്ക് ശേഷം സ്‌ത്രീധനത്തിന്‍റെ പേരിൽ ഭർതൃവീട്ടുകാരും ഭർത്താവും ചേർന്ന് പീഡനം തുടങ്ങിയെന്നാണ് പരാതി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പി ജെ ജോസഫിന് ക്യാബിനറ്റ് പദവി നൽകാത്തതിൽ കേരള കോൺഗ്രസിന് കടുത്ത അതൃപ്തി

പി ജെ ജോസഫിന് ക്യാബിനറ്റ് പദവി നൽകാത്തതിൽ കേരള കോൺഗ്രസിന് കടുത്ത അതൃപ്തി. ബോർഡ് കോർപ്പറേഷൻ വിഭജനത്തിലും അർഹമായ പ്രാതിനിധ്യം വേണമെന്ന് പാർട്ടി ആവശ്യപ്പെടുന്നു. കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളിൽ യുഡിഎഫ് യോഗം ചേരാത്തതിലും പാർട്ടിക്ക് അതൃപ്തി.ഭരണപരിഷ്ക്കാരകമ്മീഷൻ അധ്യക്ഷസ്ഥാനമായിരുന്നു നോട്ടമിട്ടിരുന്നത്. കഴിഞ്ഞ മന്ത്രിസഭായോ​ഗത്തിൽ എം കെ മുനീറിനും ജി ദേവരാജനും ക്യാബിനറ്റ് പദവി നിശ്ചയിച്ചപ്പോൾ പി ജെ ജോസഫിൻ്റെ കാര്യത്തിൽ തീരുമാനമെടുത്തില്ല. ഇക്കാര്യം മന്ത്രിസഭാ അജണ്ടയിലില്ലായിരുന്നു. മോൻസ് ജോസഫ് കഴിഞ്ഞ മന്ത്രിസഭായോ​ഗത്തിൽ പങ്കെടുത്തില്ല. തീരുമാനം വന്ന ശേഷം മുഖ്യമന്ത്രിയോട് […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 5, തിങ്കള്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ അഴിമതി അന്വേഷണവുമായി കേരളം. എം.സി. റോഡ് നിര്‍മാണത്തിന് കരാറേറ്റെടുത്ത മലേഷ്യന്‍ കമ്പനിയിലെ എന്‍ജിനിയര്‍ ലീ സീ ബിനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് 20 വര്‍ഷം മുമ്പ് പിഡബ്ല്യുഡി സെക്രട്ടറിയായിരുന്ന ഗ്യാനേഷ്‌കുമാറിനെതിരേ സംസ്ഥാന വിജിലന്‍സ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനൊരുങ്ങുന്നത്. മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശമനുസരിച്ച് വിജിലന്‍സ് പ്രാഥമിക പരിശോധന തുടങ്ങി. കമ്പനിക്ക് കിട്ടാനുള്ള ബില്ലുകള്‍ പാസാക്കാനും സര്‍ക്കാര്‍ ചുമത്തിയ നഷ്ടപരിഹാരം കുറയ്ക്കാനും അന്നത്തെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപണമുണ്ടായിരുന്നു. […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    മുഖ്യമന്ത്രിക്കെതിരായ പരാതിയുമായി അടൂർ പ്രകാശ് കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിക്കാൻ ഒരുങ്ങുന്നു. പാർട്ടിയിലെ ഏകോപനമില്ലായ്മയും തീരുമാനങ്ങളിലെ അതൃപ്തിയും ചൂണ്ടിക്കാട്ടി മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരെ അദ്ദേഹം നേരിൽ കാണും. വിഷയത്തിൽ വി.ഡി സതീശനും ദേശീയ നേതൃത്വത്തെ നിലപാട് അറിയിക്കാനിരിക്കെ പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്.   തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിന്റെ സംഘാടനത്തിലെ ഗുരുതര വീഴ്ച്ചയുടെ വിവരങ്ങൾ പുറത്ത്. ഗെയിംസിന് മുന്നോടിയായി ഒരു തവണ പോലും സംഘാടകസമിതി യോഗം ചേർന്നില്ല. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ […]

Posted inലേറ്റസ്റ്റ്

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തില്‍ സംഘർഷം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തില്‍ സംഘർഷം. പ്രതിഷേധത്തിനിടെ ഒരു ബസ് തകർത്തു. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ പൊലീസ് വിട്ടയച്ചെങ്കിലും അവർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. നിലവില്‍ കൂടുതൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. എഐഎസ്എ നേതാവ് നേഹ ബോറയെ പ്രതിഷേധത്തിനിടയില്‍ പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനെതിരെ സംഘടന പൊലീസില്‍ പരാതി നല്‍കി. കടുത്ത പ്രതിഷേധം ഉയർന്നതിന് പിന്നാലെ നേഹ ബോറയെ വിട്ടയച്ചു. നേഹയുടെ ഫോണും ബാഗും […]

Posted inലേറ്റസ്റ്റ്

കീവിലെ പ്രധാന പാലത്തിന് നേരെ ആക്രമണം നടത്തി റഷ്യ

ജർമ്മൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസ് യുക്രെയ്ൻ സന്ദർശിക്കുന്നതിനിടയിൽ തലസ്ഥാനമായ കീവിലെ പ്രധാന പാലത്തിന് നേരെ ആക്രമണം നടത്തി റഷ്യ. യുക്രെയ്ന് പിന്തുണ പ്രഖ്യാപിക്കുന്നതിനായി മുൻകൂട്ടി അറിയിക്കാതെ നടത്തിയ സന്ദർശനത്തിനായി മെർസ് കിവിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണമുണ്ടായത്. കീവിലെ ഡിനിപ്രോ നദിക്ക് കുറുകെയുള്ള നോർത്തേൺ ബ്രിഡ്ജ് എന്ന പ്രമുഖ പാലത്തിലാണ് റഷ്യൻ ഡ്രോൺ പതിച്ചത്. ഡ്രോൺ റോഡിലേക്ക് പതിച്ച് വൻ തീഗോളമായി മാറുമ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത് വീഡിയോ ദൃശ്യങ്ങളിൽ പുറത്ത് വന്നിട്ടുണ്ട്. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായി കീവ് […]

Posted inലേറ്റസ്റ്റ്

പാർട്ടി അടിത്തറ കൂടുതൽ ശക്തിപ്പെടുത്താനുള്ള സുപ്രധാന തീരുമാനങ്ങളുമായി സി പി എം മലപ്പുറം ജില്ലാ വിപുലീകൃത കമ്മിറ്റി യോഗം ചേർന്നു

പാർട്ടി അടിത്തറ കൂടുതൽ ശക്തിപ്പെടുത്താനുള്ള സുപ്രധാന തീരുമാനങ്ങളുമായി സി പി എം മലപ്പുറം ജില്ലാ വിപുലീകൃത കമ്മിറ്റി യോഗം ചേർന്നു. ജില്ലാ കമ്മിറ്റിയിലേക്ക് കൂടുതൽ നേതാക്കളെ ഉൾപ്പെടുത്തി പുനസംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. തിരൂരങ്ങാടി ഏരിയ സെക്രട്ടറിയായ തയ്യിൽ അലവിയെ പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കൂടാതെ കെ ബദറുന്നിസ, പി പത്മജ, എം ടി അഹമ്മദ്, ഇ നരേന്ദ്ര ദേവ് എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്ക് ക്ഷണിതാക്കളായും തെരഞ്ഞെടുത്തു. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വി പി അനിൽ തീരുമാനങ്ങൾ […]

Posted inലേറ്റസ്റ്റ്

സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റിയ നടപടിയെ സ്വാഗതം ചെയ്ത് പി കെ ശശി

സി പി എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ സ്ഥാനത്തുനിന്ന് മാറ്റിയ നടപടിയെ സ്വാഗതം ചെയ്ത് പി കെ ശശി. താൻ നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് ഇതിലൂടെ തെളിഞ്ഞില്ലേ എന്നും ശശി ചോദിച്ചു. സുരേഷ് ബാബുവിനെതിരെയടക്കം വിമർശനം ഉന്നയിച്ചുകൊണ്ട് സി പി എം ബന്ധം അവസാനിപ്പിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് ശശി സംസാരിച്ചത്. പാർട്ടിയിൽ ഇനിയും നിരവധി പുഴുക്കുത്തുകൾ ബാക്കിയുണ്ടെന്നും, ‘ചതിച്ചാൽ ചതിക്കപ്പെടും’ എന്ന തത്ത്വമാണ് ഇവിടെ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലയിലെ യുവജന […]

Posted inലേറ്റസ്റ്റ്

സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനുള്ള മരുന്നില്ലെന്ന പരാതികൾ സജീവമായതോടെ വിഷയത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ

സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനുള്ള മരുന്നില്ലെന്ന പരാതികൾ സജീവമായതോടെ വിഷയത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ. സർക്കാർ ആശുപത്രികളിലെ മരുന്ന് ലഭ്യത സംബന്ധിച്ച് കൃത്യവും യഥാർത്ഥവുമായ കണക്കുകൾ അടങ്ങിയ റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മരുന്ന് ലഭ്യത നിരീക്ഷിക്കുന്നതിനായി പ്രത്യേക സമിതികൾ രൂപീകരിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അഡീഷണൽ ഡി എം ഒയോ ഡെപ്യൂട്ടി ഡി എം ഒയോ ആയിരിക്കും ഈ ജില്ലാതല സമിതിയുടെ കൺവീനറായി പ്രവർത്തിക്കുക. രേഖകളിൽ […]