മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്‍യുവിൻ്റെ നേതൃത്വത്തിൽ ദില്ലിയിൽ പ്രതിഷേധം. ഗ്യാനേഷ് കുമാറിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതിൽ അന്വേഷണം വേണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം. മുഖ്യമന്ത്രി വിഡി സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന നിലപാട് തനിക്കില്ലെന്ന് മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. പരസ്യപ്രസ്താവനകളെ കോൺഗ്രസ് നേതൃത്വം തന്നെ കൃത്യമായി തള്ളിയിട്ടുണ്ടെന്നും കെസി വേണുഗോപാൽ തന്നെ പരസ്യ പ്രതികരണം പാടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. […]
ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ
ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ലൈഫ് പദ്ധതി തുടരും. ബജറ്റിൽ ലൈഫിൽ നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റി. പകരം അവർക്കായി പ്രത്യേകം പദ്ധതി നടപ്പാക്കുകയാണ്. വിഴിഞ്ഞത്ത് ഉൾപ്പെടെ പ്രദേശിക മൽസ്യ തൊഴിലാളികൾക്ക് ജോലി നൽകണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. ഷീ സ്കൂട്ടറുകളുടെ വിതരണം നിർവഹിക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയെ മാറ്റിയത് തെറ്റ് തിരുത്തലിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയെ മാറ്റിയത് തെറ്റ് തിരുത്തലിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനും, ക്ഷണിക്കേണ്ടവരെ ക്ഷണിക്കാനുമാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർക്കുന്നത്. സുരേഷ് ബാബുവിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അടൂർ പ്രകാശ് ഹൈക്കമാൻഡ് നേതൃത്വവുമായി കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നു
അടൂർ പ്രകാശ് ഹൈക്കമാൻഡ് നേതൃത്വവുമായി കൂടിക്കാഴ്ചക്ക് ശ്രമിക്കുന്നു. ഇതുവരെ അടൂർ പ്രകാശിന് സമയം അനുവദിച്ചതായി സൂചനയില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയേയും രാഹുൽ ഗാന്ധിയേയും കാണാനാണ് അടൂർ പ്രകാശ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് യുഡിഎഫ് കൺവീനർ. പാര്‍ട്ടി സര്‍ക്കാര്‍ ഏകോപനമില്ലായ്മയിലെ പ്രശ്നങ്ങളും മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി എടുത്തതായി ആരോപിക്കപ്പെടുന്ന തീരുമാനങ്ങളുമെല്ലാം രേഖപ്പെടുത്തിയ പ്രത്യേക പരാതി ഇരുവർക്കും നൽകാനാണ് തീരുമാനം.
ഇ. എൻ സുരേഷ് ബാബുവിനെതിരെ പരാതികൾ ലഭിച്ചിട്ടില്ലെന്ന് പാലക്കാട് പുതിയ ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷൻ
സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന ഇ. എൻ സുരേഷ് ബാബുവിനെതിരെ പരാതികൾ ലഭിച്ചിട്ടില്ലെന്ന് പാലക്കാട് പുതിയ ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷൻ. സംസ്ഥാന നേതൃത്വത്തിന് മുന്നിലും പരാതികൾ ലഭിച്ചിട്ടില്ല. സ്വയം മാറി നിൽക്കുകയാണെന്നാണ് സുരേഷ് ബാബു ആവശ്യപ്പെട്ടത്. യുവതിയുടേത് ഉൾപ്പെടെ പരാതികൾ മാധ്യമ വാർത്തകൾ മാത്രമാണെന്നും പാലക്കാട് വിഭാഗീയത ഇല്ലെന്നും ചെന്താമരാക്ഷൻ വ്യക്തമാക്കി.
സംസ്ഥാന സ്കൂൾ ഗെയിംസിനിടെ റൂഫിംഗ് തകർന്നുണ്ടായ അപകടത്തിൽ തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു
സംസ്ഥാന സ്കൂൾ ഗെയിംസിനിടെ റൂഫിംഗ് തകർന്നുണ്ടായ അപകടത്തിൽ തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. സംഘാടനത്തിലെ വീഴ്ച്ച മറച്ച് കാലാവസ്ഥയെ പഴിക്കുന്ന വിചിത്ര റിപ്പോർട്ടാണ് സമർപ്പിച്ചത്. വെയിലിനെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താൽക്കാലിക റൂഫിംഗ് ഒരുക്കിയിരുന്നതെന്നും കാറ്റും മഴയും ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. മത്സരങ്ങൾക്കിടെ അപ്രതീക്ഷിതമായി കാലാവസ്ഥ മാറി. ശക്തമായ കാറ്റും മഴയും ഉണ്ടായതോടെ റൂഫിംഗ് തകർന്നുവെന്നാണ് റിപ്പോർട്ടിലെ ന്യായീകരണം.
അട്ടപ്പാടി മധു വധക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
അട്ടപ്പാടി മധു വധക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകുകയായിരുന്നു. കൊലക്കുറ്റത്തിന് ശിക്ഷിക്കണമെന്നാണ് ആവശ്യം. നേരത്തെ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെ സംസ്ഥാനം അപ്പീൽ സമർപ്പിച്ചിരുന്നു.
കൊല്ലം നീണ്ടകരയിൽ യുവതിയെ സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമായി മർദിച്ച സംഭവത്തില്‍ ഭർത്താവ് നന്ദുവിനായി ലുക്കൗട്ട് സർക്കുലർ ഇറക്കാനുള്ള നീക്കവുമായി പൊലീസ്
കൊല്ലം നീണ്ടകരയിൽ യുവതിയെ സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമായി മർദിച്ച സംഭവത്തില്‍ ഭർത്താവ് നന്ദുവിനായി ലുക്കൗട്ട് സർക്കുലർ ഇറക്കാനുള്ള നീക്കവുമായി പൊലീസ്. നിലവില്‍ ഇയാൾ സൗദിയിൽ തുടരുകയാണ്. സ്‌ത്രീധനത്തിന്‍റെയും സംശയത്തിന്‍റെയും പേരിലായിരുന്നു ക്രൂര പീഡനം എന്നാണ് ഭാര്യയുടെ പരാതി. ചവറ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നന്ദുവിന്‍റെമാതാപിതാക്കളും കേസില്‍ പ്രതിയാണ്. വിവാഹം കഴിഞ്ഞ് ഓഴ്ചയ്ക്ക് ശേഷം സ്‌ത്രീധനത്തിന്‍റെ പേരിൽ ഭർതൃവീട്ടുകാരും ഭർത്താവും ചേർന്ന് പീഡനം തുടങ്ങിയെന്നാണ് പരാതി.
പി ജെ ജോസഫിന് ക്യാബിനറ്റ് പദവി നൽകാത്തതിൽ കേരള കോൺഗ്രസിന് കടുത്ത അതൃപ്തി
പി ജെ ജോസഫിന് ക്യാബിനറ്റ് പദവി നൽകാത്തതിൽ കേരള കോൺഗ്രസിന് കടുത്ത അതൃപ്തി. ബോർഡ് കോർപ്പറേഷൻ വിഭജനത്തിലും അർഹമായ പ്രാതിനിധ്യം വേണമെന്ന് പാർട്ടി ആവശ്യപ്പെടുന്നു. കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളിൽ യുഡിഎഫ് യോഗം ചേരാത്തതിലും പാർട്ടിക്ക് അതൃപ്തി.ഭരണപരിഷ്ക്കാരകമ്മീഷൻ അധ്യക്ഷസ്ഥാനമായിരുന്നു നോട്ടമിട്ടിരുന്നത്. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ എം കെ മുനീറിനും ജി ദേവരാജനും ക്യാബിനറ്റ് പദവി നിശ്ചയിച്ചപ്പോൾ പി ജെ ജോസഫിൻ്റെ കാര്യത്തിൽ തീരുമാനമെടുത്തില്ല. ഇക്കാര്യം മന്ത്രിസഭാ അജണ്ടയിലില്ലായിരുന്നു. മോൻസ് ജോസഫ് കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ പങ്കെടുത്തില്ല. തീരുമാനം വന്ന ശേഷം മുഖ്യമന്ത്രിയോട് […]
പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 5, തിങ്കള്‍
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ അഴിമതി അന്വേഷണവുമായി കേരളം. എം.സി. റോഡ് നിര്‍മാണത്തിന് കരാറേറ്റെടുത്ത മലേഷ്യന്‍ കമ്പനിയിലെ എന്‍ജിനിയര്‍ ലീ സീ ബിനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലാണ് 20 വര്‍ഷം മുമ്പ് പിഡബ്ല്യുഡി സെക്രട്ടറിയായിരുന്ന ഗ്യാനേഷ്‌കുമാറിനെതിരേ സംസ്ഥാന വിജിലന്‍സ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനൊരുങ്ങുന്നത്. മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശമനുസരിച്ച് വിജിലന്‍സ് പ്രാഥമിക പരിശോധന തുടങ്ങി. കമ്പനിക്ക് കിട്ടാനുള്ള ബില്ലുകള്‍ പാസാക്കാനും സര്‍ക്കാര്‍ ചുമത്തിയ നഷ്ടപരിഹാരം കുറയ്ക്കാനും അന്നത്തെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപണമുണ്ടായിരുന്നു. […]
