Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുൻമന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്തതിനെ കുറിച്ച് അറിയില്ലെന്ന് ഒ ജെ ജനീഷ്

മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്  മുൻമന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്തതിനെ കുറിച്ച് അറിയില്ലെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്. അവർക്ക് അന്വേഷിക്കാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ട് അതിൽ കൈകടത്താൻ ആഗ്രഹിക്കുന്നില്ല, നടപടി ക്രമങ്ങൾ മുന്നോട്ടു പോകട്ടെയെന്നും ഒ ജെ ജനീഷ് പ്രതികരിച്ചു. അതേസമയം കായിക വകുപ്പിലെ ഉദ്യോഗസ്ഥർ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം മുൻ മന്ത്രി വി അബ്ദുറഹിമാനെ എസ്ഐടി ചോദ്യം ചെയ്തത്. വകുപ്പുകളെയും ഉദ്യോഗസ്ഥരെയും ഇരുട്ടിൽ നി‍ർത്തി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

റഷ്യൻ സൈന്യത്തിലുള്ള മുഴുവൻ ഇന്ത്യക്കാരെയും വിട്ടയയ്ക്കണമെന്ന് ഇന്ത്യ

റഷ്യൻ സൈന്യത്തിലുള്ള മുഴുവൻ ഇന്ത്യക്കാരെയും വിട്ടയയ്ക്കണമെന്ന് ഇന്ത്യ. റഷ്യൻ സൈന്യത്തിൽ നിർബന്ധിതമായി റിക്രൂട്ട് ചെയ്യപ്പെട്ട 55 ഇന്ത്യൻ പൗരന്മാർ ഇനിയും അവിടെ തുടരുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ദില്ലിയിൽ നടന്ന ഇന്ത്യ – റഷ്യ കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഇതുവരെ റഷ്യൻ സൈന്യത്തിൽ അകപ്പെട്ടുപോയ 140 ഓളം ഇന്ത്യൻ പൗരന്മാരെ വിജയകരമായി ഡിസ്ചാർജ് ചെയ്ത് നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടുണ്ട്. സൈന്യത്തിൽ ബാക്കിയുള്ള 55 പേരുടെ കൃത്യമായ വിവരങ്ങൾക്കും അവരുടെ സുരക്ഷയ്ക്കുമായി ഇന്ത്യൻ നയതന്ത്രജ്ഞർ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 3, ശനി

  ഇ-ചെല്ലാന്‍ തുക അടക്കാത്ത വാഹന ഉടമകള്‍ക്കെതിരെ റോഡുകളില്‍ അപ്രതീക്ഷിത പരിശോധന നടത്താനും, പിഴ അടക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ഇ-ചെല്ലാനുകള്‍ വെറുതെ അയച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും, പിഴത്തുക കൃത്യമായി ഈടാക്കാന്‍ അധികാരികള്‍ക്ക് കഴിയണമെന്നും കോടതി നിരീക്ഷിച്ചു. പാകിസ്ഥാനെ 19 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് സ്വര്‍ണം നിലനിര്‍ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 28 പന്തില്‍ 61 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടേയും 22 പന്തില്‍ പുറത്താവാതെ 51 റണ്‍സെടുത്ത […]

Posted inബിസിനസ്സ്

ഡിഎ ജനുവരി മുതല്‍ 67 ശതമാനമായി ഉയര്‍ന്നേക്കും

ഇന്‍ഡസ്ട്രിയല്‍ വര്‍ക്കേഴ്‌സിനായുള്ള ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത, ക്ഷാമ ആശ്വാസം എന്നിവ 2027 ജനുവരി മുതല്‍ 67 ശതമാനമായി ഉയര്‍ന്നേക്കും. അന്തിമ നിരക്ക് സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ഉപഭോക്തൃ വില സൂചിക കണക്കുകളെ ആശ്രയിച്ചിരിക്കും. വരും മാസങ്ങളിലും ഉപഭോക്തൃ വില സൂചിക ആഗസ്റ്റിലെ നിലവാരത്തില്‍ തുടരുകയാണെങ്കില്‍, നവംബറോടെ സൂചിക നിരക്ക് 66.91 ശതമാനത്തില്‍ എത്തും. ഇത് 2027 ജനുവരി മുതല്‍ ഡി.എ/ഡി.ആര്‍ 67 ശതമാനത്തിലേക്ക് […]

Posted inടെക്നോളജി

വോയ്സ് മാത്രം മതി ഈ എമര്‍ജന്‍സി അലേര്‍ട്ടിന്

ആന്‍ഡ്രോയിഡ് ഫോണുകളില്‍ പുതിയ ‘വോയ്സ്-ആക്റ്റിവേറ്റഡ് എമര്‍ജന്‍സി എസ്ഒഎസ്’ ഫീച്ചര്‍ വികസിപ്പിച്ച് ഗൂഗിള്‍. നിലവില്‍ ഫോണിന്റെ പവര്‍ ബട്ടണ്‍ തുടര്‍ച്ചയായി അഞ്ച് തവണ അമര്‍ത്തുമ്പോഴാണ് ഈ എമര്‍ജന്‍സി അലേര്‍ട്ട് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പുതിയ മാറ്റം വരുന്നതോടെ ഫോണില്‍ തൊടുകപോലും ചെയ്യാതെ ഉപയോക്താവ് ‘ഹെല്‍പ്’ എന്ന് തുടര്‍ച്ചയായി മൂന്ന് തവണ ഉറക്കെ പറഞ്ഞാല്‍ ഈ സിസ്റ്റം താനേ സജീവമാകും. ഈ വാക്ക് തിരിച്ചറിയുന്നതോടെ ഫോണ്‍ നിങ്ങളുടെ നിലവിലെ ലൊക്കേഷന്‍ പരിശോധിക്കുകയും റെക്കോര്‍ഡിങ് ആരംഭിക്കുകയും കൃത്യമായ എമര്‍ജന്‍സി കോളുകള്‍ ചെയ്യുകയും […]

Posted inവിനോദം

സൂര്യ നായകനായ ‘സീന്‍’ ചിത്രം ദീപാവലി റിലീസിന്

സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ‘സീന്‍’ എന്ന ചിത്രം നവംബര്‍ 6 ന് ദീപാവലി റിലീസായെത്തും. മലയാളി താരം നസ്ലിന്‍ നിര്‍ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായിക നസ്രിയ നസിം ആണ്. സൂര്യയുടെ മാസ് രംഗങ്ങളും കോമഡി രംഗങ്ങളും ഉള്ള ചിത്രം സ്‌റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത്. ഇമ്പരാജ് ഐപിഎസ് എന്ന പോലീസ് ഓഫീസര്‍ കഥാപാത്രമായാണ് സൂര്യ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. മലയാളിയായ സുഷിന്‍ ശ്യാം ആദ്യമായി തമിഴില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘സീന്‍’. രോമാഞ്ചം, […]

Posted inവിനോദം

ജയസൂര്യ ചിത്രം ‘ടൈറ്റന്‍സ്’ ട്രെയ്‌ലര്‍ പുറത്ത്

പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത പുതിയ ചിത്രം ‘ടൈറ്റന്‍സ്’ ട്രെയ്‌ലര്‍ പുറത്ത്. ഒക്ടോബര്‍ 22-നാണ് ആഗോള റിലീസ്. ജയസൂര്യ, വിനായകന്‍, ബേബി ജീന്‍, നിഹാല്‍, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. കോമഡി, ത്രില്‍, ഫാന്റസി എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രചന: ജെയിംസ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: വിഷ്ണു ശര്‍മ, എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, സംഗീതം: ഡോണ്‍ വിന്‍സെന്റ്. മാജിക് ഫ്രെയിംസ് കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ ഫാര്‍സ് […]

Posted inഓട്ടോമോട്ടീവ്

അപ്രീലിയയുടെ എസ്എക്സ്ആര്‍ ജിടി ശ്രേണി എത്തി

എസ്എക്സ്ആര്‍ ജിടി ശ്രേണി വിപണിയില്‍ അവതരിപ്പിച്ച് അപ്രീലിയ. എസ്എക്സ്ആര്‍ ജിടി 125, എസ്എക്സ്ആര്‍ ജിടി 175 എന്നീ രണ്ടു വേരിയന്റുകളാണ് അവതരിപ്പിച്ചത്. എസ്ആര്‍ വേരിയന്റുകളില്‍ ഉപയോഗിച്ച അതേ പ്ലാറ്റ്ഫോമാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ബുക്കിങ് ആരംഭിച്ചു. 7200 ആര്‍പിഎമ്മില്‍ 13 ബിഎച്ച്പി കരുത്തും 6000 ആര്‍പിഎമ്മില്‍ 14.14 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന, 174.7 സിസി എച്ച്പി-ഇ- സിംഗിള്‍- സിലിണ്ടര്‍ എയര്‍- കൂള്‍ഡ് എന്‍ജിനാണ് എസ്എക്സ്ആര്‍ ജിടി 175ല്‍. 7400 ആര്‍പിഎമ്മില്‍ 10.5 ബിഎച്ച്പി കരുത്തും 6200 ആര്‍പിഎമ്മില്‍ 10.4 […]

Posted inപുസ്തകങ്ങൾ

ഡിലന്‍ തോമസിന്റെ പന്ത്

മഞ്ഞനിറമുള്ള ബാഡ്മിന്റണ്‍ പന്ത് മാനത്തേക്ക് പൊന്തുമ്പോള്‍ തുമ്പികള്‍ പാഞ്ഞടുത്ത് അതിനെ മുകളിലേക്കും ചുവട്ടിലേക്കും തെല്ലുനേരം പിന്‍തുടരുന്നത് ശ്രദ്ധിച്ചിട്ടില്ലേ? കളിക്കുമ്പോള്‍ താന്‍ മുകളിലേക്കെറിഞ്ഞ പന്ത് ഇനിയും ചുവട്ടില്‍ വീണിട്ടില്ലെന്ന് ഡിലന്‍ തോമസ് പറയുമ്പോള്‍ മാനങ്ങള്‍ പെട്ടെന്നു മാറുകയായി. ചിലപ്പോള്‍ അതൊരു ചെപ്പടിവിദ്യക്കാരന്റെ പന്താണ്. പക്ഷേ, എല്ലാ എഴുത്തുകാരും ഡിലന്‍ തോമസിന്റെ പന്ത് എപ്പോഴെങ്കിലും താഴെ വീഴുമെന്ന് വിശ്വസിക്കുന്നു. അതു വീഴുന്നതുവരെയുള്ള ഉത്കണ്ഠ, വീഴുമോ ഇല്ലയോ എന്ന ഉത്കണ്ഠ അതാണെഴുത്ത്, എഴുത്തിന്റെ മനസ്സ്. ഞാന്‍ നാലും ആറും ആടുന്നത് ഡിലന്‍ […]

Posted inആരോഗ്യം

കോളറ മരണത്തില്‍ വന്‍ വര്‍ധനയെന്ന് ലോകാരോഗ്യ സംഘടന

ലോകത്താകമാനം കോളറ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ ഭീതിജനകമായ വര്‍ധനവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം രോഗികളുടെ എണ്ണത്തില്‍ ചെറിയ കുറവ് രേഖപ്പെടുത്തിയെങ്കിലും മരണസംഖ്യയില്‍ 30 ശതമാനത്തിന്റെ വന്‍ വര്‍ധനവുണ്ടായതായി സംഘടനയുടെ പുതിയ എപ്പിഡെമിയോളജിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1999-ന് ശേഷം ലോകത്ത് ഒരു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന കോളറ മരണനിരക്കാണിത്. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമുള്ള 47 രാജ്യങ്ങളില്‍ നിന്നായി 4,51,499 കോളറ കേസുകളും 7,870 മരണങ്ങളുമാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ആഫ്രിക്കന്‍ മേഖലയിലാണ് രോഗബാധ ഏറ്റവും […]