Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 3, ശനി

ജനരോഷത്തില്‍ വിറച്ച് ഡല്‍ഹിയും മുംബൈയും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രതിഷേധത്തില്‍ ആളിക്കത്തി ഡല്‍ഹി. പൊലീസ് അനുമതി നിഷേധിച്ചെങ്കിലും ജന്തര്‍ മന്തറിലേക്കും സമീപപ്രദേശങ്ങളിലേക്കും മാര്‍ച്ചുമായി നിരവധി സംഘടനാ പ്രവര്‍ത്തകരും യുവാക്കളും എത്തി. മാര്‍ച്ചില്‍ പങ്കെടുത്തവരെ പോലീസ് ബലംപ്രയോഗിച്ചും വലിച്ചിഴച്ചുമാണ് അറസ്റ്റു ചെയ്തത്. 11 മെട്രോസ്റ്റേഷനുകളും പ്രധാനപ്പെട്ട റോഡുകളും അടച്ചു. കേന്ദ്രസേനയെ വിന്യസിച്ചു. ആം ആദ്മി പാര്‍ട്ട് യൂത്ത് വിങ്ങാണ് ആദ്യം സമരവുമായി എത്തിയത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയപ്പോള്‍ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ […]

Posted inബിസിനസ്സ്

ഹാള്‍മാര്‍ക്കിങ് നിരക്ക് കുത്തനെ ഉയര്‍ത്തി

സ്വര്‍ണാഭരണങ്ങളുടെ ഹാള്‍മാര്‍ക്കിങ് നിരക്ക് കുത്തനെ ഉയര്‍ത്തി. 45 രൂപയില്‍നിന്ന് 75 രൂപയായാണ് കൂട്ടിയത്. ഇതുപ്രകാരം നിരക്കുവര്‍ധന 66.67 ശതമാനമാണ്. ഇതിലൂടെ ജുവലറികള്‍ക്ക് 400 കോടി രൂപയുടെ അധികച്ചെലവും 80 കോടി രൂപയുടെ ജി.എസ്.ടി. ബാധ്യതയുമാണുണ്ടാവുക. ഹാള്‍മാര്‍ക്കിങ് തുക ഉപഭോക്താക്കളാണ് നല്‍കുന്നതെങ്കിലും ബി.ഐ.എസ്. കെയര്‍ ആപ്പ് ഉപയോഗിച്ച് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്ന കാര്യം പലര്‍ക്കും അറിയില്ല. അതുകൊണ്ടുതന്നെ ഉപഭോക്താക്കളുടെ അജ്ഞത മുതലെടുത്ത് ഹാള്‍മാര്‍ക്കിങ് സുരക്ഷാ സംവിധാനങ്ങള്‍ വ്യാജമായി നിര്‍മിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഹാള്‍മാര്‍ക്കിങ് ചെയ്യുന്നതിനുള്ള സമയം ആറു […]

Posted inടെക്നോളജി

സ്വന്തം ക്ലൗഡ് സേവനവുമായി സോഹോ

സ്വന്തം ക്ലൗഡ് അടിസ്ഥാനസൗകര്യം വികസിപ്പിച്ച് സോഹോ സഹസ്ഥാപകന്‍ ശ്രീധര്‍ വെമ്പു. കാറ്റലിസ്റ്റ് എന്ന പ്ലാറ്റ്ഫോമിലൂടെ ഡെവലപ്പര്‍മാര്‍ക്കായി ഈ ക്ലൗഡ് സേവനം ഇപ്പോള്‍ സോഹോ ലഭ്യമാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് സൗജന്യമായി നല്‍കാനും കമ്പനി പദ്ധതിയിടുന്നു. സോഹോയുടെ ആദ്യകാലത്ത് തന്നെ സ്വന്തം ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി കമ്പനി സ്വന്തമായി ക്ലൗഡ് അടിസ്ഥാനസൗകര്യം വികസിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ക്ലൗഡ് സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഡാറ്റാബേസ്, ഐഡന്റിറ്റി, മെസേജിങ്, സെര്‍ച്ച്, സ്റ്റോറേജ്, കംപ്യൂട്ടിങ് തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കാറ്റലിസ്റ്റില്‍ കൂടുതല്‍ നിക്ഷേപം നടത്താനാണ് […]

Posted inലേറ്റസ്റ്റ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സുവർണ നേട്ടം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സുവർണ നേട്ടം. വനിതകളുടെ ബോക്‌സിംഗിലും ആർച്ചറിയിലും പുരുഷ ഗുസ്തിയിലും ബോക്സിംഗിലും അടക്കം നാലു സ്വര്‍ണം നേടിയ ഇന്ത്യ ആകെ സ്വര്‍ണനേട്ടം പതിനഞ്ചാക്കി ഉയര്‍ത്തി മെഡല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. ഇതോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 75 (15 സ്വർണം, 25 വെള്ളി, 35 വെങ്കലം) ആയി ഉയർന്നു.

Posted inവിനോദം

മമ്മൂട്ടി- ധനുഷ് കൂട്ടുകെട്ടിലെത്തുന്ന ‘ഓം’ നവംബര്‍ 20ന്

മമ്മൂട്ടി- ധനുഷ് കൂട്ടുകെട്ടിലെത്തുന്ന ‘ഓം’ സിനിമ നവംബര്‍ 20ന് തിയറ്ററുകളില്‍ എത്തും. റിലീസ് വിവരം അറിയിച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. തോക്കേന്തി നില്‍ക്കുന്ന ധനുഷും മമ്മൂട്ടിയും ആണ് പോസ്റ്ററില്‍ ഉള്ളത്. അമരന്‍ ഒരുക്കിയ രാജ്കുമാര്‍ പെരിയസാമി ആണ് ഓം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഓം. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. നസീറുദ്ദീന്‍ ഷായും ചിത്രത്തിലുണ്ട്. രണ്ട് ഭാഗങ്ങളിലായാണ് ഓം റിലീസ് […]

Posted inവിനോദം

പാര്‍വതീഷ് പ്രദീപിന്റെ പുതിയ ഗാനം ‘തീരാ തീരാ’

‘വാഴ 2’ സിനിമയിലെ ‘കൂടെപ്പിറന്നോര്‍…’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനമൊരുക്കിയ പാര്‍വതീഷ് പ്രദീപിന്റെ പുതിയ ഗാനം ‘തീരാ തീരാ’ പുറത്ത്. തിങ്ക് ഒറിജിനല്‍ ആണ് മ്യൂസിക് വിഡിയോ അവതരിപ്പിക്കുന്നത്. ‘കാന്ത’ സോങ്ങിന്റെ വൈറല്‍ കൊറിയോഗ്രഫിയിലൂടെ ശ്രദ്ധ നേടിയ കൊറിയോഗ്രാഫറും ഡാന്‍സറുമായ നോയല്‍ അലക്‌സാണ്ടറും ഡാന്‍സര്‍ നിരഞ്ജനയും ഒന്നിക്കുന്ന വീഡിയോ ഗാനമാണിത്. സ്‌നേഹിക്കുന്ന ആള്‍ അടുത്തില്ലാതാകുമ്പോള്‍ അനുഭവപ്പെടുന്ന മിസ്സിങ് ഫീലിങ്ങാണ് ആഫ്രോ-ഇന്‍ഡി സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ‘തീരാ തീരാ’ പറയുന്നത്. ആഫ്രോ-ഇന്‍ഡി എലമെന്റുകള്‍ക്കൊപ്പം അക്കോസ്റ്റിക് ഗിറ്റാര്‍, ഇന്ത്യന്‍ ഫ്‌ലൂട്ട്, വാം […]

Posted inഓട്ടോമോട്ടീവ്

ഹിമാലയന്‍ 440 ന്റെ ബുക്കിംഗ് നിര്‍ത്തിവച്ചു

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഹിമാലയന്‍ 440 ന്റെ ഓര്‍ഡറുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നിലവില്‍ ഏകദേശം 6 മാസത്തേക്കുള്ള ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ലഡാക്കിലെ ആദ്യ ഹിമാലയന്‍ ബേസ് ക്യാമ്പില്‍ വെച്ചാണ് ഹിമാലയന്‍ 440 അവതരിപ്പിച്ചത്. ലോഞ്ചിന് പിന്നാലെ ബൈക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കമ്പനിയുടെ പ്രതീക്ഷകളെ മറികടന്ന ബുക്കിംഗ് ലഭിച്ചതോടെയാണ് പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയത്. നിലവില്‍ ലഭിച്ച ബുക്കിംഗുകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഇപ്പോഴത്തെ ശ്രദ്ധ. 443 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിന്‍ […]

Posted inപുസ്തകങ്ങൾ

സ്പൈനോസോറസ്

ഭൂമിയില്‍ ഇന്നേവരെയുണ്ടായിട്ടുള്ള ഏറ്റവും വലിയ ജന്തുവാണ് സ്പൈനോസോറസ്. ക്രൂരതകളുടെ അതിഭയാനകസത്വം. ചരിത്രാതീതകാലത്തെ പഠനത്തില്‍നിന്ന് തുടങ്ങി സത്യാനന്തരകാലത്തെ പുത്തന്‍ അധികാര ബീഭത്സാകാരങ്ങളെക്കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പായി മാറുന്ന നോവല്‍. ഭൂമിയുടെ അതിജീവനത്തിന്റെ കണ്ണാടി. ഓടക്കുഴല്‍ പുരസ്‌കാരജേതാവായ കെ. അരവിന്ദാക്ഷന്റെ ഏറ്റവും പുതിയ നോവല്‍. ‘സ്പൈനോസോറസ്’. കെ അരവിന്ദാക്ഷന്‍. മാതൃഭൂമി. വില 144 രൂപ.

Posted inആരോഗ്യം

റാഗി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങളറിയാം

പ്രോട്ടീന്‍, ഇരുമ്പ്, കാല്‍സ്യം, ധാരാളം നാരുകള്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ റാഗി, നമ്മുടെ ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് കാല്‍സ്യം ആവശ്യമാണ്. കുട്ടികളുടെ വളര്‍ച്ചാകാലത്തും പ്രായമായവരില്‍ എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ പ്രധാനമാണ്. മറ്റ് പല ധാന്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റാഗിയില്‍ കാല്‍സ്യം കൂടുതലാണ്. പ്രത്യേകിച്ച് പാല്‍ പോലുള്ള ഭക്ഷണം അധികം കഴിക്കാത്തവര്‍ക്ക് ഭക്ഷണക്രമത്തില്‍ റാഗി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രമേഹമുള്ളവര്‍ക്കും പ്രമേഹസാധ്യതയുള്ളവര്‍ക്കും ഭക്ഷണക്രമം വളരെ പ്രധാനമാണ്. റാഗിയില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

      ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ 44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം. പത്താം മിനിറ്റിൽ ഉജ്ജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്.മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നായികയും ഗോൾകീപ്പറുമായ സവിത പുനിയ നടത്തിയ തകർപ്പൻ സേവ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.   അധ്യാപകരുടെ എണ്ണക്കുറവും മോശം അടിസ്ഥാന സൗകര്യങ്ങളുടെയും പേരിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാർത്ഥി പ്രക്ഷോഭം ഫ്രാൻസിൽ ആളിക്കത്തി. പലയിടത്തും പ്രക്ഷോഭം അക്രമാസക്തമായി. രാജ്യത്തുടനീളം പ്രക്ഷോഭം കടുത്തതോടെ […]