പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ നിർദ്ദേശ പ്രകാരമാണ് തനിക്കെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതെന്ന് മന്ത്രി ഒജെ ജനീഷ്. കണ്ണൂരിൽ തനിക്ക് നേരെ നടന്ന അക്രമത്തിൽ ഗൂഢാലോചന നടന്നു, കോടിയേരി അനുസ്മരണത്തിന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഉള്ളവർ കണ്ണൂരിൽ പോയില്ല തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. അക്രമം തുടരാൻ, മന്ത്രിയെ വഴിയിൽ തടയുമെന്ന് ഒരു എംഎൽഎ തന്നെ പറയുന്നു. ഇങ്ങനെ അക്രമം അഴിച്ചു വിട്ടാൽ എങ്ങനെ നാട്ടിൽ ക്രമസമാധാനം ഉണ്ടാകും. ഒരു യുവജന സംഘടന ഇങ്ങനെ ചെയ്യാൻ പാടുണ്ടോയെന്നും മന്ത്രി ജനീഷ് ചോദിച്ചു. […]
ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും
റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണ കേസുമായി ബന്ധപ്പെട്ട് ഇന്നലെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും മൊഴിയില്‍ വ്യക്തതക്കുറവ് ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍ നല്‍കിയ പരാതിയില്‍ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിന്‍. രണ്ട് യുവാക്കളാണ് ഓഫിസില്‍ എത്തിയതെന്നും വിവാഹത്തിന്റെ രേഖ മൊബൈലിലേക്ക് അയച്ചു നല്‍കി, ആ മൊബൈല്‍ ഫോണ്‍ റെയ്ഡില്‍ പിടിച്ചെടുത്തെന്നും ആന്റോ അഗസ്റ്റിന്‍ മൊഴി നല്‍കി. […]
യുവജന വിദ്യാർഥി സംഘടനകൾ ജന്തർ മന്തറിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ ഡൽഹിയിലെ ജന്തർ മന്തറിലേക്ക് യുവജന-വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ വച്ചും മെട്രോ അടച്ചും സമരക്കാരെ പൊലീസ് തടഞ്ഞു. ഇന്റർനെറ്റും വിച്ഛേദിച്ചു എന്നാൽ ഇതു കണക്കിലെടുക്കാതെ പ്രതിപക്ഷ യുവജന-വിദ്യാർഥി സംഘടനകൾ ജന്തർ മന്തറിലേക്ക് ചെറു സംഘമായും കൂട്ടമായും എത്തുകയായിരുന്നു. ഇന്ത്യാസഖ്യത്തിന്റെ രാജ്യവ്യാപക പ്രക്ഷോഭത്തിനും ഇന്ന് തുടക്കമായി. ഉച്ചതിരിഞ്ഞാണ് […]
മന്ത്രി ഒജെ ജെനീഷിനെതിരായ അക്രമത്തിന് പിന്നിൽ മറ്റൊരു അജണ്ടയെന്ന് സന്ദീപ് വാര്യർ
മന്ത്രി ഒജെ ജെനീഷിനെതിരായ അക്രമത്തിന് പിന്നിൽ മറ്റൊരു അജണ്ടയെന്ന് സന്ദീപ് വാര്യർ എംഎൽഎ. കായിക വകുപ്പുമായി ബന്ധപ്പെട്ട സിപിഎം നേതാവിന്റെ അഴിമതി മറച്ചുവെക്കാനാണ് ശ്രമമെന്നും, നടക്കാവ് സ്റ്റേഡിയം നിർമാണത്തിൽ കോടികളുടെ അഴിമതി നടന്ന. ബോധപൂർവം ഉണ്ടാക്കിയ അക്രമമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. തൃക്കരിപ്പൂരിൽ കുട്ടികൾ ഉൾപ്പെടെ പങ്കെടുത്ത പരിപാടിക്ക് നേരെയാണ് അക്രമം ഉണ്ടായത്. മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തന്റെയും സഹപ്രവർത്തകരുടെയും ഉത്തരവാദിത്തമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. ഇന്നലെയാണ് മന്ത്രിക്ക് നേരെ തൃക്കരിപ്പൂരിലും പ്രതിഷേധം ഉണ്ടായത്.
പൈലറ്റ് സ്മിത്ത് മച്ചാറുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു
പൈലറ്റ് സ്മിത്ത് മച്ചാറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ആരോഗ്യം മെച്ചപ്പെടുന്നുവെന്നും, പ്രധാനമന്ത്രിമായി സംസാരിക്കാന്‍ കഴിഞ്ഞത് ആശ്വാസമായെന്നും ആശുപത്രി കിടക്കയില്‍ നിന്ന് വിഡിയോ കോളിലൂടെ സ്മിത്ത് മച്ചാര്‍ പ്രതികരിച്ചു. സംസാരിച്ച ഓരോ നിമിഷവും മച്ചാറിനെ അഭിനന്ദിക്കുകയായിരുന്നു പ്രധാനമന്ത്രി. ധീരതയെ വര്‍ണ്ണിക്കാന്‍ വാക്കുകളില്ലെന്നും, മറ്റുള്ളവരെ സംരക്ഷിക്കാന്‍ സ്മിത്ത് മച്ചാര്‍ കാട്ടിയ ധീരതയേയും പ്രധാനമന്ത്രി പ്രശംസിച്ചു. മറ്റുള്ളവരുടെ ജീവനെടുക്കുന്നവരല്ല, സംരക്ഷിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് സ്മിത്തിന്‍റെ ധീരതയിലൂടെ ഒരിക്കല്‍ കൂടി അഭിമാനത്തോടെ പറയാന്‍ […]
സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 2, വെള്ളി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറിനരികില്‍ പ്രക്ഷോഭം. എഎപി, ഇടത് പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ സമര രംഗത്ത്. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, എ.എ റഹീം എംപി, ജെയ്ക്ക് സി തോമസ് തുടങ്ങിയവരെ പൊലീസ് അറസ്റ്റു ചെയ്തു. സമരം ശക്തമാകുമെന്ന സൂചന ലഭിച്ചതോടെ നഗരത്തിലെ 11 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരും സമര രംഗത്തുണ്ട്. കോണ്‍ഗ്രസില്‍ തമ്മിലടി മൂക്കുന്നു. യുഡിഎഫിനും […]
മദ്ധ്യാഹ്‌ന വാർത്തകൾ
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരാതി ഉന്നയിക്കാനിടയായ സാഹചര്യം എഐസിസി പരിശോധിക്കും. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിക്കെതിരെ മുൻപേ പരാതികൾ എഐസിസിക്ക് മുൻപിലെത്തിയിരുന്നതായി സൂചനയുണ്ട്. ദീപ ദാസ് മുൻഷി അന്വേഷിച്ച് വിവരം നേതൃത്വത്തെ ധരിപ്പിക്കും. അടൂർ പ്രകാശിനെ പിന്തുണച്ചും വിമർശിച്ചും നേതാക്കൾ. അടൂർ പ്രകാശിന്റെ പരാതിയിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കട്ടെയെന്നും, പ്രസിഡന്റ് എന്ന നിലയിൽ എല്ലാവരുമായി കൂടി ആലോചിച്ചാണ് താൻ തീരുമാനം എടുക്കുന്നതെന്നും കെ പി സി സി പ്രസിഡൻ്റും മന്ത്രിയുമായ സണ്ണി ജോസഫ് പ്രതികരിച്ചു. […]
അടൂർ പ്രകാശിനെ പിന്തുണച്ചും വിമർശിച്ചും നേതാക്കൾ
അടൂർ പ്രകാശിനെ പിന്തുണച്ചും വിമർശിച്ചും നേതാക്കൾ. അടൂർ പ്രകാശിന്റെ പരാതിയിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കട്ടെയെന്നും, പ്രസിഡന്റ് എന്ന നിലയിൽ എല്ലാവരുമായി കൂടി ആലോചിചാണ് താൻ തീരുമാനം എടുക്കുന്നതെന്നും കെ പി സി സി പ്രസിഡൻ്റും മന്ത്രിയുമായ സണ്ണി ജോസഫ് പ്രതികരിച്ചു. അടൂർ പ്രകാശിനെ പരോക്ഷമായി പിന്തുണച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസും രംഗത്തെത്തി. എന്നാൽ അടൂർ പ്രകാശിനെ തള്ളിയാണ് ഇന്നും മന്ത്രി കെ മുരളീധരന്റെ പ്രതികരണം. പറയാനുള്ളത് പാർട്ടി വേദികളിൽ പറയണമെന്ന് […]
ക്യാബിനറ്റ് റാങ്ക് പ്രഖ്യാപനം നീണ്ടുപോകുന്നതിൽ പി ജെ ജോസഫിന് അതൃപ്‌തി
വയോജന കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം ചെയർമാൻ പി ജെ ജോസഫിനെ പരിഗണിക്കുന്നുണ്ടെങ്കിലും ജോസഫിന്‍റെ ക്യാബിനറ്റ് റാങ്കിൽ യുഡിഎഫ് നേതൃത്വം അന്തിമ തീരുമാനം എടുത്തിട്ടില്ല, തീരുമാനം വൈകുന്നതിൽ പി ജെ ജോസഫ് ഇന്നലെ അടൂർ പ്രകാശിനെ വിളിച്ച് അതൃപ്തി അറിയിച്ചു എന്നാണ് വിവരം. അതേസമയം മുൻ മന്ത്രി ഡോ. എം കെ മുനീറിനെ സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കാബിനറ്റ് പദവിയോടെയാണ് അദ്ദേഹത്തിന്റെ […]
അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ
മുഖ്യമന്ത്രിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ. പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് താൻ നേരത്തെ പറഞ്ഞതാണെന്നും മുമ്പ് പരാതി പറഞ്ഞ സമയത്ത് എല്ലാവരും തന്നെ വിമർശിച്ചുവെന്നും അദ്ദേഗം പറഞ്ഞു. ഒന്നുമറിയുന്നില്ലെന്ന് പണ്ട് പറഞ്ഞപ്പോൾ തന്നെ കൊത്തിപ്പറിച്ചവരാണ് പലരും, പാർട്ടിക്കകത്ത് കാര്യം പറയണമെന്ന് വലിയ ഉപദേശം ആയിരുന്നു, അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ട്, കെപിസിസി അധ്യക്ഷനുമായി നിരന്തരം സംസാരിക്കാറുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
