Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരാതി ഉന്നയിക്കാനിടയായ സാഹചര്യം എഐസിസി പരിശോധിക്കും

യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരാതി ഉന്നയിക്കാനിടയായ സാഹചര്യം എഐസിസി പരിശോധിക്കും. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിക്കെതിരെ മുൻപേ പരാതികൾ എഐസിസിക്ക് മുൻപിലെത്തിയിരുന്നതായി സൂചനയുണ്ട്. ദീപ ദാസ് മുൻഷി അന്വേഷിച്ച് വിവരം നേതൃത്വത്തെ ധരിപ്പിക്കും. പാർട്ടി-സർക്കാർ ഏകോപനമില്ലായ്മ ദീപ നേരത്തെ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും വിവരമുണ്ട്. അതേസമയം വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ ആണെന്നും ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞിരുന്നു. താൻ സ്വന്തം നിലയിൽ നടത്തിയ പ്രതികരണമാണെന്നും മറ്റ് ആരോടും ആലോചിച്ചിട്ടില്ലെന്നും, നാല് മാസത്തിൽ യുഡിഎഫ് യോ​ഗം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മരുന്ന് പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികളുമായി സംസ്ഥാന സർക്കാർ

മരുന്ന് പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി അടിയന്തര നടപടികളിലേക്ക് കടന്ന്  സംസ്ഥാന സർക്കാർ. മരുന്നുകളുടെ റി ടെൻഡർ കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ചു. പുതിയ സർക്കാർ അധികാരത്തിലേറി മൂന്ന് മാസം കഴിഞ്ഞിട്ടാണ് പർച്ചേസ് ഓർഡർ നടപടികൾ പൂർത്തിയായത്. അതിൽ ചില മരുന്നുകൾക്ക് റീ ടെൻഡർ വിളിച്ചു. റീ ടെൻഡർ നടപടികൾ പൂർത്തിയാക്കാതെ കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ വൈകിപ്പിക്കുന്നത് വലിയ വിവാദമായിരുന്നു. പുതിയ സ്റ്റോക്ക് മരുന്നുകൾക്കായുള്ള പർച്ചേസ് ഓ‌ഡർ വൈകിയത് തെരഞ്ഞെടുപ്പ് കാരണമെന്നായിരുന്നു റിപ്പോർട്.

Posted inബിസിനസ്സ്

ധനക്കമ്മി 7.1 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു

നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യ അഞ്ചുമാസത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി 7.1 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു. ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 2026- 27 സാമ്പത്തിക വര്‍ഷത്തെ ആകെ ലക്ഷ്യത്തിന്റെ 41.9 ശതമാനമാണിതെന്ന് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് അക്കൗണ്ട്സ് പുറത്തുവിട്ട ഡേറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ധനക്കമ്മി ബഡ്ജറ്റ് എസ്റ്റിമേറ്റിന്റെ 38.1 ശതമാനമായിരുന്നു. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ കൃത്യം 7,10,249 കോടി രൂപയാണ് ധനക്കമ്മി രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ കേന്ദ്രത്തിന്റെ അറ്റ നികുതി വരുമാനം 8.38 ലക്ഷം കോടി […]

Posted inടെക്നോളജി

ഗാലക്‌സി എസ് സീരീസില്‍ വന്‍ വില വര്‍ധന

സാംസങ് തങ്ങളുടെ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ നിരയായ ഗാലക്‌സി എസ്26, എസ്26 പ്ലസ്, എസ്26 അള്‍ട്രാ മോഡലുകളുടെ വില വര്‍ധിപ്പിച്ചു. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന മെമ്മറി ചിപ്പുകളുടെ ക്ഷാമം മൂലം യു.എസ്., ദക്ഷിണ കൊറിയന്‍ വിപണികളിലാണ് കമ്പനി ഔദ്യോഗികമായി ഈ വിലവര്‍ധന കൊണ്ടുവന്നിരിക്കുന്നത്. അമേരിക്കന്‍ വിപണിയില്‍ ഗാലക്‌സി എസ്26-ന്റെ ഭൂരിഭാഗം വേരിയന്റുകള്‍ക്കും 100 ഡോളര്‍ വര്‍ധനവുണ്ടായപ്പോള്‍, ഏറ്റവും ഉയര്‍ന്ന സ്റ്റോറേജുള്ള 1ടിബി മോഡലിന് 200 ഡോളര്‍വരെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ വിലവര്‍ധനവ് നിലവിലില്ല. സാംസങ് വെബ്‌സൈറ്റിലെ ഓഫറുകള്‍ ഉള്‍പ്പടെ […]

Posted inവിനോദം

‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ‘വര്‍ണ്ണജാലമേ…’ ഗാനം

നിവിന്‍ പോളി, മമിത ബ്ലോക് ബസ്റ്റര്‍ ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ‘വര്‍ണ്ണജാലമേ…’ എന്ന വീഡിയോ ഗാനം റിലീസ് ചെയ്തു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു വിജയ് ഈണം പകര്‍ന്നിരിക്കുന്നു. കെ എസ് ഹരിശങ്കറും പൂര്‍ണ്ണിമ കണ്ണനും ചേര്‍ന്നാലപിച്ച ഗാനം ഇതിനകം യൂട്യൂബില്‍ ട്രെന്‍ഡിംഗാണ്. ഓഗസ്റ്റ് 21ന് റിലീസ് ചെയ്ത ചിത്രമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. ആദ്യ ഷോ മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയും മൗത്ത് പബ്ലിസിറ്റിയും ലഭിച്ച ചിത്രം 330.13 കോടി രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്. […]

Posted inവിനോദം

‘ഡിസ്‌കോ’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്

അഞ്ചകള്ളകോക്കാന്‍ എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഡിസ്‌കോ’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, ലുക്മാന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ദേവ്, ഫെമിന ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഉല്ലാസ് ചെമ്പന്റെ സഹോദരനും നടനും രചയിതാവുമായ ചെമ്പന്‍ വിനോദ് തിരക്കഥ രചിച്ച ചിത്രം നിര്‍മ്മിക്കുന്നത് ചെംബോസ്‌കി മോഷന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് തന്നെയാണ്. ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ അവറാന്‍, […]

Posted inഓട്ടോമോട്ടീവ്

ന്യൂ ഹോണ്ട എലിവേറ്റിന്റെ ബുക്കിങ് ആരംഭിച്ചു

ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ്, തങ്ങളുടെ പുതിയതും ആകര്‍ഷകവുമായ ‘ന്യൂ ഹോണ്ട എലിവേറ്റി’ന്റെ പ്രീ-ലോഞ്ച് ബുക്കിങ് ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് രാജ്യത്തുടനീളമുള്ള എല്ലാ അംഗീകൃത ഹോണ്ട ഡീലര്‍ഷിപ്പുകള്‍ വഴിയും 21,000 രൂപ നല്‍കി വാഹനം മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. 2026 ഒക്ടോബര്‍ 6-ന് അവതരിപ്പിക്കുന്ന ന്യൂ എലിവേറ്റ് ആദ്യമായി പുറത്തിറങ്ങുന്ന വിപണിയാണ് ഇന്ത്യ. കൂടുതല്‍ ആകര്‍ഷകമായ ഡിസൈന്‍, പ്രീമിയം ക്യാബിന്‍ അനുഭവം, ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ച ഫീച്ചറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ […]

Posted inപുസ്തകങ്ങൾ

കടമ്പ്ര അംശം

ഫ്രഞ്ചുകാര്‍ മാഹി ഉപേക്ഷിച്ചുപോയശേഷവും ദുരൂഹതയോടെ നില്‍ക്കുന്ന കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും അതിര്‍ത്തിയോടടുത്ത പ്രദേശമാണ് കടമ്പ്ര അംശം എന്ന കാട്. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളിലേക്കും നമ്മളെ കൊണ്ടെത്തിക്കുന്ന, പകല്‍പോലും ഭയത്തോടെയല്ലാതെ മനുഷ്യര്‍ക്ക് കടന്നുപോകാനാകാത്ത 23 കിലോമീറ്റര്‍ റോഡിന് ഇരുവശവുമുള്ള കാട്… ഈ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു കാര്‍. അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം കാടിനുള്ളിലെ രണ്ട് മൃതദേഹങ്ങളിലേക്കെത്തിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡെറിക് ഇമ്മന്റെയും മുന്‍ പോലീസുദ്യോഗസ്ഥന്‍ ബെഞ്ചമിന്റെയും സമാന്തര അന്വേഷണം വഴിതെളിക്കുന്നത് ആഭിചാരവും നിഗൂഢതകളും ചരിത്രവും ഇഴചേര്‍ത്തൊരുക്കിയ […]

Posted inആരോഗ്യം

ചര്‍മത്തിന് സ്വാഭാവിക തിളക്കം നല്‍കുന്ന പഴങ്ങള്‍

ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാനും സ്വാഭാവിക തിളക്കം നല്‍കാനും സഹയാക്കുന്ന ഒന്നാണ് കൊളാജന്‍. ചര്‍മത്തിന്റെ ഇലാസ്തികതയും ദൃഢതയും നിലനിര്‍ത്തുന്നതില്‍ കൊളാജന്‍ അത്യാവശ്യമാണ്. എന്നാല്‍ പ്രായമാകുമ്പോഴും അമിതമായി സൂര്യപ്രകാശമേല്‍ക്കുമ്പോഴും ചര്‍മത്തിലെ കൊളാജന്‍ നഷ്ടപ്പെടാം. ഇത് ചുളിവുകള്‍ക്കും ചര്‍മം തൂങ്ങുന്നതിനും കാരണമാകുന്നു. ചര്‍മത്തില്‍ മാത്രമല്ല, എല്ലുകള്‍ക്കു മജ്ജയ്ക്കും പേശികള്‍ക്കും ഒക്കെ ഉറപ്പും ഘടനയും നല്‍കാന്‍ സഹായിക്കുന്ന ഘടകമാണ് കൊളാജന്‍. കൊളാജന്‍ ഉല്‍പാദനം കൂട്ടുന്നതിന് പലരും സപ്ലിമെന്റുകള്‍ക്ക് പിന്നാലെ പോകാറുണ്ട്. എന്നാല്‍ പ്രകൃതിദത്തമായി തന്നെ കൊളാജന്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്ന അഞ്ച് പഴങ്ങളുണ്ട്. […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 2, വെള്ളി

കരിങ്കൊടി പ്രകടനങ്ങളും മന്ത്രിമാരെ വഴിതടയലും അതിക്രമങ്ങളുമായി സംസ്ഥാനത്തുടനീളം സംഘര്‍ഷാവസ്ഥ. മന്ത്രിമാരെ വഴിതടഞ്ഞ് ആക്രമിക്കുന്ന സംഭവങ്ങള്‍ക്കും യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിനു സമീപം ഡിവൈഎഫ്ഐ അതിക്രമങ്ങള്‍ക്കും പിറകില്‍ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നാടിന്റെ സമാധാനം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ കര്‍ശനമായി നേരിടുമെന്ന് രമേശ് ചെന്നിത്തല. മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം തടഞ്ഞ് അക്രമം നടത്തിയ ആറു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പിലും പയ്യന്നൂരിലും കാസര്‍കോട്ടും മന്ത്രിയുടെ വാഹനം തടഞ്ഞു. തളിപ്പറമ്പിലുണ്ടായ ആക്രമണത്തില്‍ 14 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും […]