ബജാജിന്റെ പള്‍സര്‍ ശ്രേണിയില്‍ വരുന്ന എന്‍എസ്400ഇസഡിന്റെ പുതിയ വേരിയന്റ് വിപണിയില്‍. ഇന്‍സ്ട്രുമെന്റ് കണ്‍സോളും മറ്റു ഫീച്ചറുകളും ഉള്‍പ്പെടുന്ന പുതിയ അപ്ഡേറ്റ് ആണ് വിപണിയില്‍ അവതരിപ്പിച്ചത്. 1,90,015 രൂപയാണ് വില. ഗൂഗിള്‍ മാപ്പ്സ് മിററിങ് സൗകര്യമുള്ള പുതിയ അഞ്ച് ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് ഇതിന്റെ ഹൈലൈറ്റ്. ഇതിന് പുറമേ യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടും പാനിക് ബ്രേക്ക് അലര്‍ട്ടുമാണ് മറ്റു പ്രധാനപ്പെട്ട ഫീച്ചറുകള്‍. മ്യൂസിക് കണ്‍ട്രോളുകള്‍, ഡോക്യുമെന്റ് സ്റ്റോറേജ്, ലാപ് ടൈമര്‍ എന്നി സൗകര്യങ്ങളും ഉണ്ട്. കൂടാതെ […]
തൈര് വെറും വയറ്റില്‍ കഴിക്കരുത്!
രാത്രി വൈകി കഴിക്കുന്നതിനേക്കാള്‍ രാവിലെയോ, ഉച്ചഭക്ഷണത്തിനൊപ്പമോ തൈര് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ തൈര് വെറും വയറ്റില്‍ കഴിക്കുന്നതിനേക്കാള്‍ ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് നല്ലത്. ഭക്ഷണം കഴിക്കുമ്പോള്‍ ആമാശയം ക്രമേണ ദഹനരസം പുറത്തുവിടുന്നു. ഇത് തൈരിലെ ഗുണകരമായ ബാക്ടീരിയകളെ കുടലിലേക്ക് എത്തിക്കുന്നു. ഒഴിഞ്ഞ വയറ്റില്‍ ആസിഡിന്റെ അളവ് കൂടുതലായിരിക്കാം, ഇത് പ്രോബയോട്ടിക് അതിജീവനം കുറയ്ക്കുകയും ചില ആളുകളില്‍ നേരിയ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ചോറ് അല്ലെങ്കില്‍ ധാന്യങ്ങള്‍, പയറും പച്ചക്കറികളും, ജീരകം, ഇഞ്ചി, കുരുമുളക് […]
നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റു
ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റു. ദില്ലിയിലെ ദേശീയ വനിത കമ്മീഷൻ ദേശീയ ആസ്ഥാനത്ത് വച്ചായിരുന്നു ചടങ്ങ്. ചുമതലയേൽക്കുന്നതിന് മുൻപ് കമ്മീഷൻ അധ്യക്ഷ വിജയ രഹത്കറുമായി കൂടിക്കാഴ്ച നടത്തി. നിയമം, ഭരണനിർവഹണം, മാനവവിഭവശേഷി, ധനകാര്യം തുടങ്ങിയ മേഖലകളിൽ രണ്ട് പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് നിവേദിത സുബ്രഹ്മണ്യം. അണ്ണാമലൈ സർവകലാശാലയിൽ നിന്ന് തൊഴിൽ നിയമത്തിൽ എൽ.എൽ.എം., മംഗളൂരു സർവകലാശാലയിൽ നിന്ന് എൽ.എൽ.ബി., ഐ.സി.എഫ്.എ.ഐ സർവകലാശാലയിൽ നിന്ന് […]
മന്ത്രി ഒജെ ജനീഷിന്റെ ഓദ്യോഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു
മന്ത്രി ഒജെ ജനീഷിന്റെ ഓദ്യോഗിക വാഹനത്തിന് നേരെ തളിപ്പറമ്പിലുണ്ടായ ആക്രമണത്തിൽ 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. പൊതു മുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രജീഷ് ബാബു, അക്ഷയ് കെ കെ, അതുൽരാജ്, സിദ്ധാർഥ് ടി, ബിനിൽ കൃഷ്ണൻ, രമിത് തുടങ്ങിയവർക്കെതിരെയാണ് കേസ് എടുത്തത്. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്ഐആർ. ഫ്ലാഗ് പോസ്റ്റ് ഒടിച്ചതിനെ തുടർന്ന് 2000 രൂപ നഷ്ടമുണ്ടാക്കിയതായും എഫ്ഐആറിൽ പറയുന്നു.
മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതിയിൽ ഉടൻ നിയമപരമായ തീരുമാനമെടുക്കാൻ സ്പീക്കർക്ക് ഹൈക്കോടതി നിർദ്ദേശം
ചെക്ക് കേസിൽ മൂന്നര വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതിയിൽ ഉടൻ നിയമപരമായ തീരുമാനമെടുക്കാൻ സ്പീക്കർക്ക് ഹൈക്കോടതി നിർദ്ദേശം. കേസിലെ പരാതിക്കാരൻ ദിനേശ് മേനോൻ നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്. സ്പീക്കർ അല്ല തീരുമാനമെടുക്കേണ്ടതെങ്കിൽ പരാതി ഗവർണർക്ക് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാണി സി കാപ്പന് എംഎൽഎ ആയി തുടരാൻ കഴിയില്ലെന്നാണ് ഹർജിക്കാരന്‍റെ വാദം. ഇക്കാര്യത്തിൽ പരാതി നൽകിയിട്ടും സ്പീക്കർ നടപടിയെടുക്കാതെ പരാതി […]
മന്ത്രിമാരെ വഴിതടഞ്ഞാക്രമിക്കുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
മന്ത്രിമാരെ വഴിതടഞ്ഞാക്രമിക്കുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അധികാരം നഷ്ടമായതിന്റെ വിഭ്രാന്തിയില്‍ മന്ത്രിമാരെ ആക്രമിച്ചുകൊണ്ട് നാട്ടില്‍ കലാപമഴിച്ചുവിടാനാണ് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഒരു ഗുണ്ടായിസവും ഇവിടെ അനുവദിക്കില്ല. സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്. നാടിന്‍റെ സമാധാനം ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളെയും സര്‍ക്കാര്‍ കർശനമായി നേരിടുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
കർണാടകയിൽ ചീഫ് ഇലക്ട്രൽ ഓഫീസിൽ കുത്തിയിരുന്നു മുഖ്യമന്ത്രി ഡികെ ശിവകുമാറും കർണാടക പിസിസി അധ്യക്ഷൻ ബികെ ഹരിപ്രസാദും മന്ത്രിമാരും
കർണാടകയിൽ ചീഫ് ഇലക്ട്രൽ ഓഫീസിൽ കുത്തിയിരുന്നു മുഖ്യമന്ത്രി ഡികെ ശിവകുമാറും കർണാടക പിസിസി അധ്യക്ഷൻ ബികെ ഹരിപ്രസാദും മന്ത്രിമാരും. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മറവിൽ ന്യൂനപക്ഷ വോട്ടുകൾ ഒഴിവാക്കാൻ ആസൂത്രിത നീക്കം നടക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. വോട്ടർമാരെ ഒഴിവാക്കാനുള്ള ഫോം 7 ബിജെപി പ്രവർത്തകർ കൂട്ടത്തോടെ സമർപ്പിക്കുകയാണെന്നും ഇക്കാര്യത്തിൽ എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു. അനുകൂല തീരുമാനമുണ്ടാകും വരെ കുത്തിയിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും നാളെ രാവിലെ വരെ സമയേ വേണമെന്ന് […]
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. കാലാവസ്ഥാ വിഭാഗത്തിന്റെ പുതിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴ ലഭിക്കും. […]
യൂണിവേഴ്സിറ്റി സംഘർഷത്തിൽ പ്രതികരിച്ച്മുഹമ്മദ് റിയാസ്
യൂണിവേഴ്സിറ്റി സംഘർഷത്തിൽ പ്രതികരിച്ച്മുഹമ്മദ് റിയാസ്. ഗ്യാനേഷ് കുമാറാണോ എസ്എഫ്ഐ ആണോ മുഖ്യശത്രു എന്ന് യൂത്ത് കോൺഗ്രസ് പറയണമെന്നും മന്ത്രിയെ കരിങ്കൊടി കാണിച്ച യുവമോർച്ചയ്ക്കെതിരെ ചെറുവിരൽ അനക്കിയില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാൻ പൊരുതുന്നവർക്കെതിരെ തീപ്പന്തം എറിഞ്ഞതിന് നേതാക്കൾ മാപ്പുപറയാൻ തയ്യാറാകണം. അവിടെയും മുഖ്യശത്രു ഞങ്ങളാണ്. എത്രത്തോളം മർദിക്കാൻ ശ്രമിച്ചാലും കള്ളക്കേസെടുത്ത് ജയിലിൽ അടച്ചാലും പത്ത് ഇരട്ടി ശക്തിയോടെ ഞങ്ങൾ തിരിച്ചു വന്നതാണ് ചരിത്രമെന്നും മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു. ഗിരീഷും ജലീലും ഞങ്ങളുടെ മുത്താണ്. […]
ശബരിമല യുവതീപ്രവേശന വിഷയത്തിൽ ജസ്റ്റിസ് വിധിയെഴുതാൻ തുടങ്ങിയതായി റിപ്പോർട്ട്
ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഒമ്പതംഗ ബെഞ്ചിൽ ജസ്റ്റിസ് ബി.വി. നാഗരത്‌ന വിധിയെഴുതാൻ തുടങ്ങിയതായി റിപ്പോർട്ട്. ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന ശബരിമല യുവതീപ്രവേശന വിഷയത്തിൽ വിധി എഴുതിത്തുടങ്ങിയ കാര്യം റിപ്പോർട്ട് ചെയ്തത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റഫറൻസിൽ 16 ദിവസം നീണ്ട വാദംകേട്ട ബെഞ്ചിലെ ഏക വനിതാ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന.ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ചാണ് പരിഗണിക്കുന്നത്. മതപരമായ ആചാരങ്ങളിൽ ഇടപെടാൻ കോടതികൾക്ക് പരിമിതികളുണ്ട് പക്ഷെ […]
