Posted inവിനോദം

‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ‘വര്‍ണ്ണജാലമേ…’ ഗാനം

നിവിന്‍ പോളി, മമിത ബ്ലോക് ബസ്റ്റര്‍ ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ‘വര്‍ണ്ണജാലമേ…’ എന്ന വീഡിയോ ഗാനം റിലീസ് ചെയ്തു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു വിജയ് ഈണം പകര്‍ന്നിരിക്കുന്നു. കെ എസ് ഹരിശങ്കറും പൂര്‍ണ്ണിമ കണ്ണനും ചേര്‍ന്നാലപിച്ച ഗാനം ഇതിനകം യൂട്യൂബില്‍ ട്രെന്‍ഡിംഗാണ്. ഓഗസ്റ്റ് 21ന് റിലീസ് ചെയ്ത ചിത്രമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. ആദ്യ ഷോ മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയും മൗത്ത് പബ്ലിസിറ്റിയും ലഭിച്ച ചിത്രം 330.13 കോടി രൂപയാണ് ഇതുവരെ നേടിയിരിക്കുന്നത്. […]

Posted inവിനോദം

‘ഡിസ്‌കോ’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്

അഞ്ചകള്ളകോക്കാന്‍ എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഡിസ്‌കോ’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്. അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, ലുക്മാന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ദേവ്, ഫെമിന ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഉല്ലാസ് ചെമ്പന്റെ സഹോദരനും നടനും രചയിതാവുമായ ചെമ്പന്‍ വിനോദ് തിരക്കഥ രചിച്ച ചിത്രം നിര്‍മ്മിക്കുന്നത് ചെംബോസ്‌കി മോഷന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് തന്നെയാണ്. ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ അവറാന്‍, […]

Posted inഓട്ടോമോട്ടീവ്

ന്യൂ ഹോണ്ട എലിവേറ്റിന്റെ ബുക്കിങ് ആരംഭിച്ചു

ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ്, തങ്ങളുടെ പുതിയതും ആകര്‍ഷകവുമായ ‘ന്യൂ ഹോണ്ട എലിവേറ്റി’ന്റെ പ്രീ-ലോഞ്ച് ബുക്കിങ് ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് രാജ്യത്തുടനീളമുള്ള എല്ലാ അംഗീകൃത ഹോണ്ട ഡീലര്‍ഷിപ്പുകള്‍ വഴിയും 21,000 രൂപ നല്‍കി വാഹനം മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. 2026 ഒക്ടോബര്‍ 6-ന് അവതരിപ്പിക്കുന്ന ന്യൂ എലിവേറ്റ് ആദ്യമായി പുറത്തിറങ്ങുന്ന വിപണിയാണ് ഇന്ത്യ. കൂടുതല്‍ ആകര്‍ഷകമായ ഡിസൈന്‍, പ്രീമിയം ക്യാബിന്‍ അനുഭവം, ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ച ഫീച്ചറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ […]

Posted inപുസ്തകങ്ങൾ

കടമ്പ്ര അംശം

ഫ്രഞ്ചുകാര്‍ മാഹി ഉപേക്ഷിച്ചുപോയശേഷവും ദുരൂഹതയോടെ നില്‍ക്കുന്ന കേരളത്തിന്റെയും കര്‍ണാടകത്തിന്റെയും അതിര്‍ത്തിയോടടുത്ത പ്രദേശമാണ് കടമ്പ്ര അംശം എന്ന കാട്. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളിലേക്കും നമ്മളെ കൊണ്ടെത്തിക്കുന്ന, പകല്‍പോലും ഭയത്തോടെയല്ലാതെ മനുഷ്യര്‍ക്ക് കടന്നുപോകാനാകാത്ത 23 കിലോമീറ്റര്‍ റോഡിന് ഇരുവശവുമുള്ള കാട്… ഈ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു കാര്‍. അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം കാടിനുള്ളിലെ രണ്ട് മൃതദേഹങ്ങളിലേക്കെത്തിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡെറിക് ഇമ്മന്റെയും മുന്‍ പോലീസുദ്യോഗസ്ഥന്‍ ബെഞ്ചമിന്റെയും സമാന്തര അന്വേഷണം വഴിതെളിക്കുന്നത് ആഭിചാരവും നിഗൂഢതകളും ചരിത്രവും ഇഴചേര്‍ത്തൊരുക്കിയ […]

Posted inആരോഗ്യം

ചര്‍മത്തിന് സ്വാഭാവിക തിളക്കം നല്‍കുന്ന പഴങ്ങള്‍

ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാനും സ്വാഭാവിക തിളക്കം നല്‍കാനും സഹയാക്കുന്ന ഒന്നാണ് കൊളാജന്‍. ചര്‍മത്തിന്റെ ഇലാസ്തികതയും ദൃഢതയും നിലനിര്‍ത്തുന്നതില്‍ കൊളാജന്‍ അത്യാവശ്യമാണ്. എന്നാല്‍ പ്രായമാകുമ്പോഴും അമിതമായി സൂര്യപ്രകാശമേല്‍ക്കുമ്പോഴും ചര്‍മത്തിലെ കൊളാജന്‍ നഷ്ടപ്പെടാം. ഇത് ചുളിവുകള്‍ക്കും ചര്‍മം തൂങ്ങുന്നതിനും കാരണമാകുന്നു. ചര്‍മത്തില്‍ മാത്രമല്ല, എല്ലുകള്‍ക്കു മജ്ജയ്ക്കും പേശികള്‍ക്കും ഒക്കെ ഉറപ്പും ഘടനയും നല്‍കാന്‍ സഹായിക്കുന്ന ഘടകമാണ് കൊളാജന്‍. കൊളാജന്‍ ഉല്‍പാദനം കൂട്ടുന്നതിന് പലരും സപ്ലിമെന്റുകള്‍ക്ക് പിന്നാലെ പോകാറുണ്ട്. എന്നാല്‍ പ്രകൃതിദത്തമായി തന്നെ കൊളാജന്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്ന അഞ്ച് പഴങ്ങളുണ്ട്. […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 2, വെള്ളി

കരിങ്കൊടി പ്രകടനങ്ങളും മന്ത്രിമാരെ വഴിതടയലും അതിക്രമങ്ങളുമായി സംസ്ഥാനത്തുടനീളം സംഘര്‍ഷാവസ്ഥ. മന്ത്രിമാരെ വഴിതടഞ്ഞ് ആക്രമിക്കുന്ന സംഭവങ്ങള്‍ക്കും യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിനു സമീപം ഡിവൈഎഫ്ഐ അതിക്രമങ്ങള്‍ക്കും പിറകില്‍ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നാടിന്റെ സമാധാനം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ കര്‍ശനമായി നേരിടുമെന്ന് രമേശ് ചെന്നിത്തല. മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം തടഞ്ഞ് അക്രമം നടത്തിയ ആറു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. തളിപ്പറമ്പിലും പയ്യന്നൂരിലും കാസര്‍കോട്ടും മന്ത്രിയുടെ വാഹനം തടഞ്ഞു. തളിപ്പറമ്പിലുണ്ടായ ആക്രമണത്തില്‍ 14 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

      സ്വകാര്യ ആശുപത്രികളിലെ കൊള്ള നിയന്ത്രിക്കാൻ സുപ്രധാന നീക്കവുമായി ആരോഗ്യവകുപ്പ്. ചികിത്സചെലവ് നിയന്ത്രിക്കാനും നിലവാരം മെച്ചപ്പെടുത്താനും നിയമസഭയിൽ ബിൽ കൊണ്ടുവരും. മുറിവാടകയ്ക്കും മരുന്ന് വിലയ്ക്കും ഡോക്ടറെ കാണാനുള്ള ഫീസിനും പിടിവീഴും. ചർച്ചയില്ലാതെ നിയന്ത്രണം നടപ്പാക്കാനികില്ലെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ പ്രതികരണം.   സിപിഎമ്മിനെതിരെ വീണ്ടും വിവാദ പരാമർശവുമായി ജി സുധാകരൻ. പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ട് രംഗത്തിറങ്ങിയെന്നാണ് ജി സുധാകരൻ്റെ പരാമർശം.അമ്പലപ്പുഴയിൽ നടന്ന പൊതു പരിപാടിയിലാണ് സുധാകരൻ ഇക്കാര്യങ്ങൾ പറഞ്ഞത്.   തന്‍റെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഡിവൈഎഫ്ഐ നടത്തിയ ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്

ഡിവൈഎഫ്ഐ നടത്തിയ ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ഡിവൈഎഫ്ഐ നടത്തുന്നത് പ്രതിഷേധമല്ല, അക്രമമാണെന്നും കലാപാഹ്വാനം നടത്തിയത് സംസ്ഥാന സെക്രട്ടറി എം വിജിൻ ആണെന്നും മന്ത്രി. കലാപം ഉണ്ടാക്കി കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമം. ഡിവൈഎഫ്ഐയെ തനിക്ക് പേടിയില്ല, ഒരു പൊതു പരിപാടിയും പ്രതിഷേധത്തെ ഭയന്ന് റദ്ദാക്കില്ല, ഡിവൈഫ്ഐക്കാരെ നേരിടാൻ യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങരുതെന്നും ജനീഷ് പറഞ്ഞു. കണ്ണൂരിൽ രണ്ടിടത്താണ് ഒ.ജെ ജനീഷിന്‍റെ വാഹനം ആക്രമിക്കപ്പെട്ടത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിപിഎമ്മിനെതിരെ വിവാദ പരാമർശവുമായി ജി സുധാകരൻ

  സിപിഎമ്മിനെതിരെ വിവാദ പരാമർശവുമായി ജി സുധാകരൻ. പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ട് രംഗത്തിറങ്ങിയെന്നാണ് ജി സുധാകരൻ്റെ പരാമർശം. അന്ന് വിഎസിനോട് യോജിച്ചില്ല. മന്ത്രിസഭ കൂടിക്കൊണ്ടിരുന്നപ്പോൾ വിഎസ് ജുബ്ബയിൽ നിന്ന് പേപ്പർ എടുത്ത് വായിച്ചു. കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നൽകുന്നു എന്നായിരുന്നു പേപ്പറിൽ ഉണ്ടായിരുന്നത്. എന്നാല്‍ അന്ന് താൻ എഴുന്നേറ്റുനിന്ന് പറ്റില്ലെന്ന് പറഞ്ഞു. എസ് ശർമ്മയും മേഴ്സിക്കുട്ടിയമ്മയും അന്ന് എതിർത്തു. എന്നാൽ ഇതിവിടെ കിടന്നോട്ടെ എന്ന് പറഞ്ഞ് വിഎസ് പേപ്പർ […]

Posted inബിസിനസ്സ്

ഇന്ത്യയുടെ യു.പി.ഐ ഇനി കരീബിയന്‍ മേഖലയിലും

ഇന്ത്യയുടെ യു.പി.ഐ സ്വീകരിക്കുന്ന കരീബിയന്‍ മേഖലയിലെ ആദ്യ രാജ്യമാകാന്‍ ഒരുങ്ങി ട്രിനിഡാഡ് ആന്റ് ടൊബാഗോ. ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് സാങ്കേതികവിദ്യയുടെ ആഗോള വികാസത്തിലെ പ്രധാന നാഴികക്കല്ലാണിത്. എന്‍.പി.സി.ഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്‌സ് ലിമിറ്റഡും ട്രിനിഡാഡ് ആന്റ് ടൊബാഗോയുടെ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രാലയവും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്. ഇന്ത്യയും ട്രിനിഡാഡ് ആന്റ് ടൊബാഗോയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങള്‍ക്കിടയിലാണ് യു.പി.ഐ പദ്ധതി നടപ്പിലാക്കുന്നത്. ഭൂട്ടാന്‍, നേപ്പാള്‍, സിംഗപ്പൂര്‍, യു.എ.ഇ, ഫ്രാന്‍സ്, മൗറീഷ്യസ്, […]