Posted inലേറ്റസ്റ്റ്

മന്ത്രിമാരെ വഴിതടഞ്ഞാക്രമിക്കുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

മന്ത്രിമാരെ വഴിതടഞ്ഞാക്രമിക്കുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന് സംശയിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അധികാരം നഷ്ടമായതിന്റെ വിഭ്രാന്തിയില്‍ മന്ത്രിമാരെ ആക്രമിച്ചുകൊണ്ട് നാട്ടില്‍ കലാപമഴിച്ചുവിടാനാണ് സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഒരു ഗുണ്ടായിസവും ഇവിടെ അനുവദിക്കില്ല. സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്. നാടിന്‍റെ സമാധാനം ഇല്ലാതാക്കാനുള്ള എല്ലാ ശ്രമങ്ങളെയും സര്‍ക്കാര്‍ കർശനമായി നേരിടുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്

കർണാടകയിൽ ചീഫ് ഇലക്ട്രൽ ഓഫീസിൽ കുത്തിയിരുന്നു മുഖ്യമന്ത്രി ഡികെ ശിവകുമാറും കർണാടക പിസിസി അധ്യക്ഷൻ ബികെ ഹരിപ്രസാദും മന്ത്രിമാരും

കർണാടകയിൽ ചീഫ് ഇലക്ട്രൽ ഓഫീസിൽ കുത്തിയിരുന്നു മുഖ്യമന്ത്രി ഡികെ ശിവകുമാറും കർണാടക പിസിസി അധ്യക്ഷൻ ബികെ ഹരിപ്രസാദും മന്ത്രിമാരും. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മറവിൽ ന്യൂനപക്ഷ വോട്ടുകൾ ഒഴിവാക്കാൻ ആസൂത്രിത നീക്കം നടക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. വോട്ടർമാരെ ഒഴിവാക്കാനുള്ള ഫോം 7 ബിജെപി പ്രവർത്തകർ കൂട്ടത്തോടെ സമർപ്പിക്കുകയാണെന്നും ഇക്കാര്യത്തിൽ എഫ്ഐആ‍ര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു. അനുകൂല തീരുമാനമുണ്ടാകും വരെ കുത്തിയിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും നാളെ രാവിലെ വരെ സമയേ വേണമെന്ന് […]

Posted inലേറ്റസ്റ്റ്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. കാലാവസ്ഥാ വിഭാഗത്തിന്റെ പുതിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മഴ ലഭിക്കും. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യൂണിവേഴ്സിറ്റി സംഘർഷത്തിൽ പ്രതികരിച്ച്മുഹമ്മദ് റിയാസ്

യൂണിവേഴ്സിറ്റി സംഘർഷത്തിൽ പ്രതികരിച്ച്മുഹമ്മദ് റിയാസ്. ഗ്യാനേഷ് കുമാറാണോ എസ്എഫ്ഐ ആണോ മുഖ്യശത്രു എന്ന് യൂത്ത് കോൺഗ്രസ് പറയണമെന്നും മന്ത്രിയെ കരിങ്കൊടി കാണിച്ച യുവമോർച്ചയ്ക്കെതിരെ ചെറുവിരൽ അനക്കിയില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാൻ പൊരുതുന്നവർക്കെതിരെ തീപ്പന്തം എറിഞ്ഞതിന് നേതാക്കൾ മാപ്പുപറയാൻ തയ്യാറാകണം. അവിടെയും മുഖ്യശത്രു ഞങ്ങളാണ്. എത്രത്തോളം മർദിക്കാൻ ശ്രമിച്ചാലും കള്ളക്കേസെടുത്ത് ജയിലിൽ അടച്ചാലും പത്ത് ഇരട്ടി ശക്തിയോടെ ഞങ്ങൾ തിരിച്ചു വന്നതാണ് ചരിത്രമെന്നും മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു. ഗിരീഷും ജലീലും ഞങ്ങളുടെ മുത്താണ്. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമല യുവതീപ്രവേശന വിഷയത്തിൽ ജസ്റ്റിസ് വിധിയെഴുതാൻ തുടങ്ങിയതായി റിപ്പോർട്ട്

ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഒമ്പതംഗ ബെഞ്ചിൽ ജസ്റ്റിസ് ബി.വി. നാഗരത്‌ന വിധിയെഴുതാൻ തുടങ്ങിയതായി റിപ്പോർട്ട്.  ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന ശബരിമല യുവതീപ്രവേശന വിഷയത്തിൽ വിധി എഴുതിത്തുടങ്ങിയ കാര്യം റിപ്പോർട്ട് ചെയ്തത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റഫറൻസിൽ 16 ദിവസം നീണ്ട വാദംകേട്ട ബെഞ്ചിലെ ഏക വനിതാ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന.ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ഒൻപതംഗ ഭരണഘടന ബെഞ്ചാണ് പരിഗണിക്കുന്നത്. മതപരമായ ആചാരങ്ങളിൽ ഇടപെടാൻ കോടതികൾക്ക് പരിമിതികളുണ്ട് പക്ഷെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഭരണപരിഷ്കാര ചെയർമാൻ സ്ഥാനം പത്രങ്ങളിലൂടെ അറിഞ്ഞുവെന്ന് എം കെ മുനീർ

ഭരണപരിഷ്കാര ചെയർമാൻ സ്ഥാനം പത്രങ്ങളിലൂടെ അറിഞ്ഞുവെന്ന് എം കെ മുനീർ. മുഖ്യമന്ത്രി ഔദ്യോഗികമായി പറഞ്ഞാൽ മാത്രമേ തനിക്ക് അതേക്കുറിച്ച് പറയാനാകൂവെന്നും മുനീർ വിശദമാക്കി. പദവി ഏറ്റെടുക്കാൻ പിന്നാലെ പോയിട്ടില്ല. ക്യാബിനറ്റ് ഡിസിഷനിൽ തനിക്ക് പങ്കാളിത്തം ഇല്ലെന്നും തന്നോട് പറയേണ്ട ആവശ്യം ഇല്ലെന്നും, പദവിയിൽ കോൺഗ്രസ് അവകാശവാദം ഉന്നയിച്ചോ എന്ന് തനിക്കറിയില്ലെന്നും എംകെ മുനീർ വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ തിരുവനന്തപുരത്ത് റെഡ് അലർട്ടും, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മന്ത്രിയുടെ വാഹനം ആക്രമിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്ന് എം. വിജിൻ

മന്ത്രിയുടെ വാഹനം അക്രമിച്ചു വെന്നത് തെറ്റായ പ്രചാരണമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ. നാടകം ഉണ്ടാക്കുകയാണെന്നും മന്ത്രിയുടെ വാഹനം പയ്യന്നൂരിലൂടെ കടന്നുപോയപ്പോൾ ഫ്ലാഗ് പോസ്റ്റ്‌ ഉണ്ടെന്നും പിന്നെങ്ങനെ ഡിവൈഎഫ്ഐ ഒടിച്ചു എന്ന് പറയുന്നുവെന്നും അദ്ദേഹം ചോദിച്ചു. കല്ല് ഉപയോഗിച്ച് ആക്രമിച്ച ദൃശ്യങ്ങൾ കാണിക്കാൻ വെല്ലുവിളിക്കുന്നുവെന്നും പ്രതിഷേധം ഇനിയും തുടരുമെന്നും വിജിൻ  പറഞ്ഞു. മന്ത്രിയെ ആക്രമിക്കാൻ ആഹ്വാനം ചെയ്തിട്ടില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നാണ് പറഞ്ഞതെന്നും പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യുഡിഎഫ് കൺവീനർ എന്ന നിലയിൽ കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ലെന്ന് അടൂർ പ്രകാശ്

യുഡിഎഫിന്റെ യോഗം അടുത്തകാലത്തൊന്നും നടന്നിട്ടില്ലെന്നും, മുഖ്യമന്ത്രിയാണ് അതിന് മുൻകൈ എടുക്കേണ്ടതെന്ന് എംപിയും കൺവീനറുമായ അടൂർ പ്രകാശ്.  മുഖ്യമന്ത്രി കാര്യങ്ങൾ തീരുമാനിക്കാത്തതുകൊണ്ട് യോഗം കൂടാൻ സാധിച്ചിട്ടില്ല, പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യാബിനറ്റ് പദവി നൽകിയത് അർഹതയുള്ള ആളുകൾക്കാണ് എന്നാൽ മുന്നണി കൺവീനർ എന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട യാതൊരു ചർച്ചയും എന്നെ അറിയിച്ചിട്ടില്ലെന്നും,എന്നാൽ ഇക്കാര്യം  മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താൻ പറഞ്ഞതല്ല, യുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന അതൃപ്തി എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആന്റോ അ​ഗസ്റ്റിന്‍റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി

മുഖ്യമന്ത്രി വി ഡി സതീശനെ അധിക്ഷേപിച്ച കേസിൽ റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിന്‍റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. കളമശേരി പൊലീസിന് മുന്നിലാണ് ആന്‍റോ ചോദ്യം ചെയ്യലിന് ഹാജരായത്. വ്യാജ രേഖ ചമക്കൽ, പ്രചരിപ്പിക്കൽ, ഗൂഢാലോചന അടക്കം വകുപ്പുകൾ ചുമത്തിയാണ് ആന്റോയ്ക്കെതിരെ കേസ്.  ഇന്നും ഹാജരായില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട്‌ നൽകും എന്ന പൊലീസിന്റെ കർശന മുന്നറിയിപ്പിന് പിന്നാലെയാണ് 11 മണിയോടെ ആന്റോ എത്തിയത്. നേരത്തെ രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല.