Posted inലേറ്റസ്റ്റ്

രാജ്യത്തെ യഥാർത്ഥ വൈദ്യുതി ആവശ്യകത കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ തെറ്റിച്ചെന്ന് റിപ്പോർട്ട്

രാജ്യത്തെ യഥാർത്ഥ വൈദ്യുതി ആവശ്യകത കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ തെറ്റിച്ചെന്ന് റിപ്പോർട്ട്. മഴയുടെ കുറവും ഉയർന്ന താപനിലയുമാണ് പ്രതീക്ഷിച്ചതിലും അധികം വൈദ്യുതി ആവശ്യകതയിലേക്ക് രാജ്യത്തെ നയിച്ചത്. കേന്ദ്ര സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ഹ്രസ്വകാല പ്രവചനങ്ങളേക്കാൾ കുറവാണ് സാധാരണഗതിയിൽ യഥാർത്ഥ വൈദ്യുതി ഉപഭോഗം വരാറുള്ളതെങ്കിലും, ഇത്തവണ അത് പ്രവചിച്ചതിനേക്കാൾ 3.3 ശതമാനം ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

Posted inലേറ്റസ്റ്റ്

ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണമെന്ന ആവശ്യവുമായി ഇന്ത്യയിലെ പൈലറ്റുമാരുടെ സംഘടന

ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണമെന്ന ആവശ്യവുമായി ഇന്ത്യയിലെ പൈലറ്റുമാരുടെ സംഘടനയായ ദ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്ഐപി). ആവശ്യം ഉന്നയിച്ച് എഫ്ഐപി, പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. സ്മിത്ത് മച്ചാറിൻ്റെ അസാമാന്യ ധീരത അടക്കം ചൂണ്ടിക്കാട്ടിയാണ് എഫ്ഐപിയുടെ ആവശ്യം. നേരത്തെ സമാന ആവശ്യം ഉന്നയിച്ച് മിലിന്ദ് ദിയോറ എംപിയും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ, സ്മിത്ത് മച്ചാറിനെ അശോക ചക്ര പുരസ്കാരത്തിന് പരിഗണിക്കണമെന്ന് മിലിന്ദ് ദിയോറ ആവശ്യപ്പെട്ടിരുന്നു.പരിക്കേറ്റിട്ടും സ്മിത്ത് മച്ചാർ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം

ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം.44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിനാണ് ഇന്ത്യൻ വനിതാ ഹോക്കി ടീം അന്ത്യം കുറിച്ചത്.പത്താം മിനിറ്റിൽ ഉജ്ജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. സമനില ഗോൾ കണ്ടെത്താൻ ഗോൾ കീപ്പറെ അടക്കം പിൻവലിച്ച് ചൈന ആക്രമിച്ച് കളിച്ചപ്പോഴും ശക്തമായ പ്രതിരോധമാണ് ഇന്ത്യൻ വനിതകൾ ഒരുക്കിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നായികയും ഗോൾകീപ്പറുമായ സവിത പുനിയ നടത്തിയ തകർപ്പൻ സേവ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.1982ൽ ആണ് ഇതിനു മുൻപ് വനിതാ […]

Posted inലേറ്റസ്റ്റ്

ഫ്രാൻസിൽ ആളിക്കത്തി വിദ്യാർത്ഥി പ്രക്ഷോഭം

അധ്യാപകരുടെ എണ്ണക്കുറവും മോശം അടിസ്ഥാന സൗകര്യങ്ങളുടെയും പേരിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാർത്ഥി പ്രക്ഷോഭം ഫ്രാൻസിൽ ആളിക്കത്തി. പലയിടത്തും പ്രക്ഷോഭം അക്രമാസക്തമായി. രാജ്യത്തുടനീളം പ്രക്ഷോഭം കടുത്തതോടെ അടിയന്തര മുൻകരുതലിന്റെ ഭാഗമായി നാനൂറോളം സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടി. വിവിധയിടങ്ങളിൽ വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടി.

Posted inലേറ്റസ്റ്റ്

തിരൂരങ്ങാടി നഗരസഭയിലെ ജനന സര്‍ട്ടിഫിക്കറ്റ് രേഖകളില്‍ കണ്ടെത്തിയ ക്രമക്കേടിന്റെ പിന്നാമ്പുറം തേടി പ്രത്യേക സംഘം അന്വേഷണം നടത്തും

തിരൂരങ്ങാടി നഗരസഭയിലെ ജനന സര്‍ട്ടിഫിക്കറ്റ് രേഖകളില്‍ കണ്ടെത്തിയ ക്രമക്കേടിന്റെ പിന്നാമ്പുറം തേടി പ്രത്യേക സംഘം അന്വേഷണം നടത്തും. നൂറിലേറെ ജനന സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുന്നത്. പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിൽ നിന്നുള്ള പ്രത്യേക സംഘം നഗരസഭയിലെ ജനനമരണ രജിസ്‌ട്രേഷന്‍ രേഖകള്‍, സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച അപേക്ഷകള്‍, സോഫ്‌റ്റ്‌വെയറിലെ വിവരങ്ങള്‍ എന്നിവ പരിശോധിക്കും.

Posted inലേറ്റസ്റ്റ്

മന്ത്രി ഒജെ ജനീഷിനെ തടഞ്ഞുള്ള പ്രതിഷേധത്തിൽ കാസർകോട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്

മന്ത്രി ഒജെ ജനീഷിനെ തടഞ്ഞുള്ള പ്രതിഷേധത്തിൽ കാസർകോട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കടുത്ത നടപടിയുമായി പൊലീസ്. തൃക്കരിപ്പൂരിലെ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് ജാമ്യമില്ലാ കേസുകൾ രജിസ്‌റ്റർ ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിൽ 13 പേർക്കെതിരെയും ലീഗ് പ്രവർത്തകനെ മർദിച്ചെന്ന പരാതിയിൽ 12 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയുമാണ് കേസ്. ലീഗ് പ്രവർത്തനായ മുഹമ്മദ് സർഫ്രാസിനാണ് മർദ്ദനമേറ്റത്.

Posted inലേറ്റസ്റ്റ്

മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ഇന്നലെയാണ് ചോദ്യം ചെയ്തത്. വിദേശയാത്ര സംബന്ധിച്ചും വിശദമായ മൊഴിയെടുത്തു. വകുപ്പുകൾ അറിയാതെ നടത്തിയ നീക്കങ്ങളിലും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അടൂർ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നു കെസി വേണു​ഗോപാൽ

അടൂർ പ്രകാശിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും താനുമായി കൂട്ടിച്ചേർക്കേണ്ടെന്നും കെസി വേണു​ഗോപാൽ. എന്ത് കിട്ടിയാലും തന്നെ പ്രതിയാക്കാനാണ് ശ്രമമെന്നും കെസി വേണു​ഗോപാൽ വിമർശിച്ചു. പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. പാർട്ടികാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം പറയണം. അതിന് അവസരമില്ലെങ്കിൽ നേതാക്കളോട് പറയാം. തന്റെ ശൈലി അതാണെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ നാലുമാസവും സർക്കാരിന് ഒപ്പമാണ് താനെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മെഡല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി ഇന്ത്യ

ഏഷ്യൻ ഗെയിംസിന്‍റെ 13-ാം ദിനത്തിൽ ആകെ സ്വര്‍ണനേട്ടം പതിനഞ്ചാക്കി ഉയര്‍ത്തി മെഡല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി ഇന്ത്യ. വനിതകളുടെ ബോക്‌സിംഗിലും ആർച്ചറിയിലും പുരുഷ ഗുസ്തിയിലും ബോക്സിംഗിലും അടക്കം നാലു സ്വര്‍ണം നേടിയ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 75 ആയി ഉയർന്നു. വനിതകളുടെ 65 കിലോഗ്രാം ബോക്‌സിംഗ് ഫൈനലിൽ ചൈനീസ് തായ്‌പെയുടെ ചെൻ നിയെൻ-ചിന്നിനെ പരാജയപ്പെടുത്തി പർവീൺ ഹൂഡ ഇന്ത്യക്കായി 13-ാം സ്വർണം സ്വന്തമാക്കി. പുരുഷ വിഭാഗം 65 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയില്‍ ഇന്ത്യയുടെ സുജീത് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അതിർത്തി കടന്നെത്തിയ രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരൺ തരണിൽ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്. വെള്ളിയാഴ്ച്ച  ഉച്ചയോടെയാണ് അതിർത്തിയിൽ സംശയാസ്പദമായ രീതിയിൽ ആളനക്കം ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന സേനാംഗങ്ങൾ ഇവർക്ക് മുന്നറിയിപ്പ് നൽകി. നിൽക്കാൻ ആവശ്യപ്പെട്ടിട്ടും നുഴഞ്ഞുകയറ്റക്കാർ അത് വകവെക്കാതെ ഇന്ത്യൻ അതിർത്തിയിലേക്ക് തന്നെ മുന്നോട്ട് വരികയായിരുന്നു. വെടിവെപ്പിൽ രണ്ടുപേരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പഞ്ചാബ് പൊലീസിന് കൈമാറി.