Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

ഇ-ചെല്ലാൻ തുക അടക്കാത്ത വാഹന ഉടമകൾക്കെതിരെ റോഡുകളിൽ അപ്രതീക്ഷിത പരിശോധന നടത്താനും, പിഴ അടച്ചുതീർക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ഇ-ചെല്ലാനുകൾ വെറുതെ അയച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും, പിഴത്തുക കൃത്യമായി ഈടാക്കാൻ അധികാരികൾക്ക് കഴിയണമെന്നും കോടതി നിരീക്ഷിച്ചു. ‎ ‎കേരളത്തിൽ യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലപ്പെട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അടൂർ പ്രകാശിനെ പിന്തുണക്കുന്നവരാണ് പാർട്ടിയിൽ കൂടുതൽ, മുഖ്യമന്ത്രിക്ക് അനുകൂലമായി അധികം ആരും പറയുന്നില്ല, കൂടിയാലോചന ഇല്ലാതെ എങ്ങനെയാണ് യുഡിഎഫ് കാര്യങ്ങൾ നടക്കുന്നതെന്ന് ഗോവിന്ദൻ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ വിടുതൽ ഹർജി നൽകി സിപിഎമ്മും നേതാക്കളും

കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ നിന്ന് ഒഴിവാക്കണമെന്ന്  ആവശ്യപ്പെട്ട് വിടുതൽ ഹർജി നൽകി സിപിഎമ്മും നേതാക്കളും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎം വാദം. ജില്ലാ സെക്രട്ടറിമാരായിരുന്ന എ സി മൊയ്തീൻ, എം എം വർഗീസ്, കെ രാധാകൃഷ്ണൻ എനനിവരാണ് വിടുതൽ ഹർജി നൽകിയത്. വിടുതൽ ഹർജിയെ എതിർക്കാൻ ഇഡി എതിർ സത്യവാങ്മൂലം നൽകും. തട്ടിപ്പ് പണം പാർട്ടി ഓഫീസ് പണിയാൻ ഉപയോഗിച്ചു എന്നാണ് ഇഡിയുടെ ആരോപണം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ട്രാഫിക് പിഴ അടക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള നിർദേശവുമായി സുപ്രീം കോടതി

ഇ-ചെല്ലാൻ തുക അടക്കാത്ത വാഹന ഉടമകൾക്കെതിരെ റോഡുകളിൽ അപ്രതീക്ഷിത പരിശോധന നടത്താനും, പിഴ അടച്ചുതീർക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക 49,194.05 കോടി രൂപയായി ഉയർന്നതോടെയാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. പിഴ ഒടുക്കാത്ത വാഹന ഉടമകൾക്ക് നൽകുന്ന വിവിധ മോട്ടോർ വാഹന സേവനങ്ങൾ നിർത്തിവെക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കായിക വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെ വിമർശനവുമായി വി. ശിവൻകുട്ടി

കായിക, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ വി. ശിവൻകുട്ടി.സ്കൂൾ ഗെയിംസ് സംഘാടനത്തിൽ കായിക വകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരുവിധ മുന്നൊരുക്കങ്ങളും നടന്നിട്ടില്ലെന്നും, ഗെയിംസിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് മലിനജലം വരെ കുടിക്കേണ്ട ദുരവസ്ഥയാണുണ്ടായതെന്നും, കായികരംഗത്ത് വലിയ തിരിച്ചടിയാണ് നിലവിലെ ഭരണസംവിധാനങ്ങൾ വരുത്തിവെച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അപാകതകൾ കാരണം മത്സരങ്ങൾ മാറ്റി വെച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും, ഈ വിഷയത്തിൽ നിന്നും ഒളിച്ചോടാൻ കായിക മന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സാധിക്കില്ലെന്നും അദ്ദേഹം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഫ്രാൻസിലും ജെൻസി പ്രക്ഷോഭം

ഫ്രാൻസിൽ വിദ്യാർഥിപ്രക്ഷോഭം. അധ്യാപകക്ഷാമം, വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ തകർച്ച, ക്ലാസുകളിലെ വിദ്യാർഥിപ്പെരുപ്പം തുടങ്ങിയ പ്രശ്‌നങ്ങൾ ഉന്നയിച്ച്  നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് രാജ്യത്തുടനീളം 400-ഓളം സ്കൂളുകൾ അടച്ചുപൂട്ടിയതായാണ് റിപ്പോർട്ട്. ദീർഘനേരത്തെ ക്ലാസ് സമയക്രമം, അധ്യാപകരുടെ കുറവ്, ക്ലാസ് മുറികളിലെ കടുത്ത തിരക്ക്, ചൂടുകാലത്ത് ആവശ്യത്തിന് എയർകണ്ടീഷണറുകളോ ഹീറ്ററുകളോ ഇല്ലാത്ത പഴകിയ കെട്ടിടങ്ങൾ നന്നാക്കുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിൽ യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലപ്പെട്ടുവെന്ന് എംവി ഗോവിന്ദൻ

കേരളത്തിൽ യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലപ്പെട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അടൂർ പ്രകാശിനെ പിന്തുണക്കുന്നവരാണ് പാർട്ടിയിൽ കൂടുതൽ, മുഖ്യമന്ത്രിക്ക് അനുകൂലമായി അധികം ആരും പറയുന്നില്ല, കൂടിയാലോചന ഇല്ലാതെ എങ്ങനെയാണ് യുഡിഎഫ് കാര്യങ്ങൾ നടക്കുന്നതെന്ന് ഗോവിന്ദൻ ചോദിച്ചു. വിഡി സതീശൻ സർക്കാർ ബിജെപിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ സ്പോൺസർ ആർഎസ്എസും ബിജെപിയുമാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഫ്ലൈ ദുബായ് വിമാനത്തിലെ സഹ പൈലറ്റിൻ്റെ വിവരങ്ങൾ പുറത്തുവിട്ട് സിഎൻഎൻ

ഫ്ലൈ ദുബായ് വിമാനത്തിൽ അക്രമം നടത്തിയത് സഹ പൈലറ്റായിരുന്ന ഹമാം അൽ-ഹമ്മാമി എന്ന ഒമാനി പൗരനെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഹമാം അൽ-ഹമ്മാമിയുടെ പിതാവ് ഒമാൻ പൗരനും മാതാവ് സിറിയക്കാരിയുമാണെന്നാണ് വിവരം. ഇയാൾ തീവ്ര നിലപാടുകളുള്ള വ്യക്തിയായിരുന്നുവെന്ന് സാമൂഹിക മാധ്യമ അക്കൌണ്ടുകളിലെ പോസ്റ്റുകൾ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഒമാൻ എയറിൽ ആയിരിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റ് ജോലിയിൽ നിന്ന് ഇയാളെ മാറ്റിയിരുന്നു തുടർന്ന് ഇയാൾ ജോലി ഉപേക്ഷിച്ചുപോയി. അതിനു ശേഷമാണ് റോയൽ എയർ മൊറോക്കോയിൽ ചേർന്നത്. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സപിഴവ് പരാതി

കോട്ടയം മെഡിക്കൽ കോളേജിതിരെ ചികിത്സാപിഴവ് പരാതി. ഹെർണിയ സർജറിക്ക് വിധേയയായി ചികിത്സയിൽ കഴിയവേ മരിച്ച ചങ്ങനാശ്ശേരി സ്വദേശി ഹസീനയുടെ കുടുംബമാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ആദ്യം താക്കോൽദ്വാര ശസ്ത്രക്രിയയും പിന്നീട് വയറുതുറന്നുള്ള ശസ്ത്രക്രിയയും നടത്തിയിരുന്നു. ഇതിനിടെ പിഴവുണ്ടായി എന്നാണ് കുടുംബത്തിന്റെ പരാതി. കഴിഞ്ഞ മാസം 18 നാണ് സർജറി നടത്തിയത്. ഡിസ്ചാർജ് ചെയ്തതിന് ശേഷവും കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ ചെയ്ത് സ്ഥലത്ത് അണുബാധയുണ്ടായതിനെ തുടർന്ന് വയർ തുറന്നു ശസ്ത്രക്രിയ ചെയ്തു. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിൽ അഴിമതി തടയൽ നിയമം ചുമത്തുമെന്ന് പോലീസ്

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിൽ അഴിമതി തടയൽ നിയമം ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണം റിപ്പോർട്ട് രണ്ടു ദിവസത്തിനകം നൽകും. മന്ത്രി എന്ന നിലയിൽ അധികാരം ദുർവിനിയോഗം ഉണ്ടായി എന്നതിനാൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാനും പ്രതിയാകും. ആന്റോ അഗസ്റ്റിനെതിരെയും അഴിമതി തടയൽ നിയമം നിലനിൽക്കുമെന്നാണ് വിവരം. സ്പോൺസറെ നിയമിച്ചത് സർക്കാരാണ്. സർക്കാർ ചുമതല ഉപയോഗപ്പെടുത്തി നടത്തിയ പണപ്പിരിവ് പിസി ആക്ടിൽ വരുമെന്നാണ് പൊലീസ് വിശദമാക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതിയില്‍ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കണ്ഠരര് രാജീവര് പ്രതിയായതിനാൽ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതിയില്‍ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി. തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതും കാരണമാണ്. അതേസമയം, മേല്‍ശാന്തിമാരുടെ യോഗ്യത പട്ടികയില്‍ ഇത്തവണ വന്‍ കുറവ് രേഖപ്പെടുത്തി. മേല്‍ശാന്തിമാരുടെ യോഗ്യത പട്ടികയില്‍ എട്ടുപേര്‍ മാത്രമാണുള്ളത്. ശബരിമലയിലേക്ക് അഞ്ചും മാളികപ്പുറത്തേക്ക് മൂന്നും പേരാണ് പട്ടികയിലുള്ളത്.