Posted inലേറ്റസ്റ്റ്

തലസ്ഥാന നഗര ഭരണത്തിൽ ബി ജെ പിക്ക് വലിയ ആശ്വാസം

തലസ്ഥാന നഗര ഭരണത്തിൽ ബി ജെ പിക്ക് വലിയ ആശ്വാസം. പാർട്ടിയോട് കലഹിച്ച് കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപനം നടത്തിയ മുൻ ഡി ജി പി ആർ ശ്രീലേഖ രാജി സന്ദേശം പിൻവലിച്ചു. ശാസ്തമംഗലം വാർഡിന്‍റെ വാട്സ് ആപ് ഗ്രൂപ്പിലിട്ട സന്ദേശം ശ്രീലേഖ പിൻവലിച്ചതോടെ ശക്തമായ അനുനയ നീക്കങ്ങൾ ഫലം കണ്ടിരിക്കുകയാണെന്നാണ് വ്യക്തമാകുന്നത്. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെക്കില്ലെന്ന് ബി ജെ പി നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും അവർ പ്രതികരിച്ചിരുന്നില്ല. രാജി പിൻവലിക്കുന്നതിലും നിലവിലെ സംഭവവികാസങ്ങളിലും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പി സി തോമസ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പി സി തോമസ്. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് വേണ്ടി ഗ്യാനേഷ് കുമാർ ഇടപെട്ടുവെന്നും ജോസ് കെ മാണിയുടെ അപരന്‍റെ പത്രിക കാരണങ്ങൾ ഇല്ലാതെ തള്ളിയെന്നുമാണ് ആരോപണം. പത്രിക തള്ളിയതിന് കാരണം ഒപ്പ് വ്യത്യാസം എന്നായിരുന്നു ഗ്യാനേഷ് കുമാറിന്‍റെ വിശദീകരണമെന്നും കെ എം മാണിയുടെ നിർദ്ദേശപ്രകാരം ആയിരിക്കാം ജില്ലാ കലക്ടർ ആയിരുന്ന ഗ്യാനേഷ് കുമാർ ഇടപെട്ടതെന്നും ഈ വിഷയത്തിൽ അന്വേഷണം വേണെന്നും പി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും വൻ പ്രതിഷേധം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും വൻ പ്രതിഷേധം. ഇന്ത്യ ഗേറ്റിന് സമീപം നിരോധനാജ്ഞ മറികടന്ന ആം ആദ്മി പാർട്ടി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ഇന്ത്യ ഗേറ്റിൽ നിന്ന് ജന്തർ മന്തറിലേക്കുള്ള ആം ആദ്മിയുടെ പ്രതിഷേധ മാർച്ച് പോലീസ് തടയുന്ന സാഹചര്യം ഉണ്ടായി. പൊലീസ് ബസിന് മുകളിൽ കയറി നിന്ന് പ്രതിഷേധക്കാർ പ്രതിഷേധം നടത്തി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വ‍ർ​ഗീയ പരാമർശ‍ത്തിലുറച്ച് പി നന്ദകുമാർ

മലപ്പുറത്തിനെതിരായ വ‍ർ​ഗീയ പരാമർശ‍ത്തിലുറച്ച് മുൻ എംഎൽഎ പി.നന്ദകുമാ‍ർ. പാ‍ർട്ടി സംസ്ഥാനസെക്രട്ടറി എം വി ​ഗോവിന്ദൻ ഉൾപ്പടെ തള്ളിപ്പറഞ്ഞ ശേഷവും നന്ദകുമാ‍ർ തിരുത്തലും, ഖേദപ്രകടനവും നടത്തിയില്ല. മലപ്പുറത്തെ വർഗീയ വാദികളുടെ കൂടാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് നന്ദകുമാ‍ർ വിശദീകരിക്കുന്നു. അത്തരം ശ്രമങ്ങൾ ബിജെപിയും മുസ്ലീംലീഗും നടത്തുന്നു. മലപ്പുറത്ത് നടക്കാൻ പോകുന്ന കുംഭമേള അതിന്റെ ഭാഗമാണെന്നും, താൻ പറഞ്ഞതിനെ മാധ്യമങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യഖാനിക്കാം എന്ന് വ്യക്തമാക്കുകയാണ് സിപിഎം മുൻ എംഎൽഎ.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ച് പിണറായി വിജയൻ

തിരുവനന്തപൂരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ യൂത്ത് കോൺഗ്രസും പോലീസും ആസൂത്രിതവും ഏകപക്ഷീയവുമായ ആക്രമണം നടത്തിയെന്നും വിഷയത്തില്‍ അടിയന്തരശ്രദ്ധയും കർശന ഇടപെടലും വേണമെന്നും പിണറായി കത്തില്‍ ആവശ്യപ്പെട്ടു. കൂടാതെ ഹോസ്റ്റൽ പരിസരത്തുനിന്ന് യൂത്ത് കോൺഗ്രസ് സമരം തുടങ്ങിയതില്‍ ദുരൂഹതയുണ്ടെന്നും ഇതിന് പോലീസ് അനുമതി ഉണ്ടോ എന്ന് അടിയന്തരമായി അന്വേഷിക്കണമെന്നും കത്തിൽ പറയുന്നു.

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

‎സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ ജില്ലകളിൽ നിരീക്ഷണ സമിതി ഏർപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ്. അഡീഷണൽ/ ഡെപ്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തിലായിരിക്കും സമിതികൾ. ‎ ‎ഗ്യാനേഷ് കുമാർ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്നപ്പോൾ നടത്തിയ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി ലഭിച്ചത് ഇന്നലെയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.പരാതി പരിശോധിച്ച് നിയമപരമായ നsപടി സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ‎ ‎ആർ ശ്രീലേഖ കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തു നിന്നുള്ള രാജി പിൻവലിക്കുമെന്ന നിലപാടിൽ ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നന്ദകുമാറിൻ്റേത് വളരെ മോശം പരാമർശമാണെന്ന് കെ എം ഷാജി

സിപിഎം എന്തിനാണ് ഒരു ജില്ലയെ ഇത്തരത്തിൽ ആക്ഷേപിക്കുന്നതെന്ന് മന്ത്രി കെ എം ഷാജി. സിപിഎം നന്നാവുകയല്ല ചെയ്യുന്നതെന്നും സിപിഎം മുൻ എംഎൽഎ കൂടിയായ പി നന്ദകുമാറിൻ്റേത് വളരെ മോശം പരാമർശമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണെന്നായിരുന്നു പി നന്ദകുമാറിൻ്റെ വിദ്വേഷ പരാമ‍ർശം. എന്നാൽ ഇതൊരു ശരിയായ പ്രയോഗമല്ല. കേവലമൊരു പ്രദേശത്തെയല്ല, സമൂഹത്തെയും സമുദായത്തെയുമാണ് ലക്ഷ്യം വെച്ചാണ് സംസാരിക്കുന്നത്. പരാമർശം അബദ്ധവശാൽ ഉള്ളതല്ല, ഉള്ളിലുണ്ടാകുന്ന ധാരണ അറിയാതെ പുറത്തുവരുന്നതാണെന്നും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആർ ശ്രീലേഖ രാജി പിൻവലിക്കുമെന്ന നിലപാടിൽ ബിജെപി

ആർ ശ്രീലേഖ കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തു നിന്നുള്ള രാജി പിൻവലിക്കുമെന്ന നിലപാടിൽ ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ വിവി രാജേഷ്, എസ് സുരേഷ് എന്നിവർ ശ്രീലേഖയുമായി സംസാരിച്ചു. എന്നാൽ ശാസ്തമംഗലം വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട രാജി പ്രഖ്യാപനം ശ്രീലേഖ ഇതുവരേയും പിൻവലിച്ചിട്ടില്ല. ശാസ്തമംഗലം കൗൺസിലർ എന്ന നിലയിലുള്ള പ്രവർത്തനത്തെ സഹായിക്കാൻ പാർട്ടി കൂടുതൽ ക്രമീകരണങ്ങൾ നടത്തിയേക്കുമെന്നാണ് സൂചന.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗ്യാനേഷ് കുമാറിനെതിരെയുള്ള അഴിമതിയിൽ അന്വേഷണത്തിനായി പരാതി ലഭിച്ചത് ഇന്നലെയാണെന്ന് രമേശ് ചെന്നിത്തല

ഗ്യാനേഷ് കുമാർ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്നപ്പോൾ നടത്തിയ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി ലഭിച്ചത് ഇന്നലെയാണെന്ന്  ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലീസിബിൻ്റെ രണ്ട് ആത്മഹത്യകുറിപ്പിലൊന്നിൽ ഗ്യാനേഷിൻ്റെ പേരുണ്ട്. മലയിൻകീഴ് ഗോപാലകൃഷ്ണൻ്റെ പരാതിയിൽ അന്വേഷണം ആവശ്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയതെന്നും ചെന്നിത്തല പറഞ്ഞു. ചീഫ് ഇലക്ഷൻ കമ്മീഷണർ എന്ന സംരക്ഷണം ​ഗ്യാനേഷിന് ലഭിക്കില്ല, കേസെടുക്കുന്നതിൽ നിയമോപദേശം തേടിയിരുന്നു. അഴിമതി ഉൾപ്പെടെയുള്ളത് അന്വേഷിക്കും, പരാതി പരിശോധിച്ച് നിയമപരമായ നsപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശിച്ചതെന്നും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നന്ദകുമാറിന്റെ പരാമർശം തള്ളി എം വി ​ഗോവിന്ദൻ

മലപ്പുറം ജില്ലയെക്കുറിച്ചുള്ള മുൻ എംഎൽഎയും സിപിഎം നേതാവുമായ പി നന്ദകുമാറിന്റെ പരാമർശത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. നന്ദകുമാറിന്റേത് പാർട്ടി നിലപാടല്ലെന്നും മുസ്ലീം മതന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്നതാണ് സിപിഎം നിലപാടെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. മലപ്പുറത്തിനെതിരെ വർ​ഗീയമായ ഒരുകാര്യങ്ങളും ഞങ്ങൾ ഒരിക്കലും പറയാറില്ല മലപ്പുറം ദേശീയ സ്വതന്ത്രസമര പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത മണ്ണല്ലേ, മുസ്ലീങ്ങളും ഹിന്ദുക്കളും എല്ലാ ജനവിഭാ​ഗങ്ങളും അതിലുണ്ടായിരുന്നു. അവരെല്ലാം നടത്തിയ പോരാട്ടത്തിന്റെ ഭാ​ഗമായാണ് മലപ്പുറം ജില്ല രൂപംകൊള്ളുന്നതടക്കം […]