Posted inവിനോദം

‘ജയിലര്‍ 2’ പവര്‍ പാക്ക്ഡ് ട്രെയിലര്‍

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍ 2’ ഒക്ടോബര്‍ 15ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ പവര്‍ പാക്ക്ഡ് ട്രെയിലര്‍ റിലീസ് ചെയ്തു. ജയിലറിലെ വില്ലനായിരുന്ന വര്‍മന്‍ (വിനായകന്‍) കഥാപാത്രത്തിന്റെ പിന്നിലുള്ളവരെ തേടിയുള്ളതാണ് പ്രമേയമെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലര്‍. വിദ്യാ ബാലന്‍, മോഹന്‍ലാല്‍, സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാ, ശിവരാജ് കുമാര്‍, എസ് ജെ സൂര്യ തുടങ്ങി എല്ലാ കഥാപാത്രങ്ങളെയും ട്രെയിലറില്‍ അവതരിപ്പിച്ചിട്ടുണ്ട്. വര്‍മന്റെ ഏറ്റവും അടുത്ത ആളായിട്ടാണ് സൂരാജ് വെഞ്ഞാറമൂടിനെ അവതരിപ്പിച്ചിരിക്കുന്നത്. ജയിലര്‍ ആദ്യ ഭാഗത്തിന്റെ […]

Posted inവിനോദം

സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രം ‘പാലപ്പൂ’ പൂജ കഴിഞ്ഞു

സിദ്ധാര്‍ത്ഥ് ഭരതന്‍, ബേബി ജീന്‍, സിജു സണ്ണി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘പാലപ്പൂ’. സി സി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് വിഷ്ണു അച്യുതനാണ്. ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സും അപ്പര്‍കട്ട് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘പാലപ്പൂ’ വിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. ഷെബിന്‍ ബെക്കര്‍, ഛായാഗ്രാഹകനും നിര്‍മ്മാതാവുമായ ജോമോന്‍ ടി ജോണ്‍, അന്‍സു എല്‍സ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാന്‍, രഞ്ജി കാങ്കോല്‍, അഭിജിത്ത് അജിത് കുമാര്‍, ശിവജി […]

Posted inഓട്ടോമോട്ടീവ്

പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ആംപിയര്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ആംപിയര്‍ അവരുടെ പുതിയ നെക്സസ് ഇഎക്സ്+ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.3 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. രണ്ടു വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 1.3 ലക്ഷം രൂപയും ഇന്റലിപാക്ക് ഉള്ള വേരിയന്റിന് 1.36 ലക്ഷം രൂപയുമാണ് വില. കാര്‍ബണ്‍ നൈറ്റ്, സ്റ്റീല്‍ ഗ്രേ എന്നീ രണ്ടു നിറങ്ങളില്‍ ലഭിക്കും. 202 എന്‍എം പീക്ക് ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്ന പുതിയ 5കിലോവാട്ട്അവര്‍ മോട്ടോറാണ് ഇതിലെ പ്രധാന ആകര്‍ഷണം. സ്‌കൂട്ടറിന് 40 […]

Posted inപുസ്തകങ്ങൾ

ആത്രേയകം

ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത, ക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന അജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന, ഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക് അഭയംതേടി എത്തിച്ചേരുന്ന നിരമിത്രന്‍ എന്ന അനാഥയുവത്വം. പൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള്‍ എപ്പോഴും പിഴച്ചുപോകുന്ന, ജന്മഫലത്താല്‍ രാജമുദ്രകള്‍ മാഞ്ഞുതുടങ്ങിയ ആ അത്യപൂര്‍വ്വ കഥാപാത്രത്തെ മുന്‍നിര്‍ത്തി, ധര്‍മ്മാധര്‍മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍ പകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ പുത്തനായി വ്യാഖ്യാനിക്കുന്ന രചന. ആര്‍. രാജശ്രീയുടെ ഏറ്റവും പുതിയ നോവല്‍. ‘ആത്രേയകം’. മാതൃഭൂമി ബുക്‌സ്. വില 427 രൂപ.  

Posted inആരോഗ്യം

ആപ്പിള്‍ ജ്യൂസ് നേരിട്ട് കുടിക്കരുത്, പല്ല് കേടാകും!

ആപ്പിള്‍ ജ്യൂസ് നേരിട്ട് കുടിക്കുമ്പോള്‍ ശ്രദ്ധിക്കണം. ആപ്പിളില്‍ മാലിക് ആസിഡ് എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ പുറംപാളിയായ ഇനാമലിനെ ദുര്‍ബലമാക്കുന്നു. ഇനാമല്‍ നശിച്ചാല്‍, പല്ലിന് പെട്ടെന്ന് കേടുപാടുകള്‍ സംഭവിക്കാനോ പോടുകള്‍ വരാനോ കാരണമാകും. ആപ്പിളില്‍ അടങ്ങിയ സ്വാഭാവിക പഞ്ചസാരയാണ് അടുത്ത വില്ലന്‍. ആപ്പിള്‍ ജ്യൂസ് ആയി കുടിക്കുമ്പോള്‍ ഈ പഞ്ചസാര വായില്‍ തങ്ങി നില്‍ക്കുകയും വായിലുള്ള ബാക്ടീരിയകള്‍ ഈ പഞ്ചസാരയെ വിഘടിപ്പിച്ചു കൂടുതല്‍ ആസിഡ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ ആസിഡ് വീണ്ടും പല്ലിന്റെ ഇനാമലിനെ ആക്രമിക്കുകയും […]

Posted inലേറ്റസ്റ്റ്

വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ പുരസ്കാരം മൂന്നു പേര്‍ പങ്കിട്ടു

വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ പുരസ്കാരം മൂന്നു പേര്‍ പങ്കിട്ടു. അമേരിക്കൻ, ജർമ്മൻ ഗവേഷകരായ കാള്‍ അലക്സണ്ടാര്‍ ‍‍ഡൈയ്സറോത്ത്, പീറ്റര്‍ ഹെഗ്മാന്‍, ഗയോര്‍ക് നഗേല്‍ എന്നിവർക്കാണ് പുരസ്കാരം. ഒപ്റ്റോജെനെറ്റിക്സുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്കാണ് പുര്സ്കാരം. പ്രകാശം ഉപയോഗിച്ച് നാഡീകോശങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന രീതിയാണ് ഒപ്റ്റോജെനെറ്റിക്സ്.

Posted inലേറ്റസ്റ്റ്

പി എം ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

പി എം ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വ്യക്തമാക്കി.പി എം ശ്രീ പദ്ധതി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രം പലതവണ റിമൈന്‍ഡര്‍ അയക്കുന്നുണ്ടെന്ന് എന്‍ ഷംസുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട പദ്ധതി നടപ്പാക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ സർക്കാർ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇക്കാര്യത്തില്‍ എപ്പോൾ തീരുമാനമാകും എന്ന കാര്യത്തില്‍ മന്ത്രി കൃത്യമായി മറുപടി പറഞ്ഞില്ല.

Posted inലേറ്റസ്റ്റ്

വേണാട് എക്സ്പ്രസിലെ തിരക്കിന് പരിഹാരമായി പുതിയ ട്രെയിനിന് തത്വത്തിൽ അം​ഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി

വേണാട് എക്സ്പ്രസിലെ തിരക്കിന് പരിഹാരമായി പുതിയ ട്രെയിനിന് തത്വത്തിൽ അം​ഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. എറണാകുളം-കോട്ടയം-ചെങ്ങന്നൂർ-കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനാണ് റെയിൽവേ മന്ത്രാലയത്തിൽനിന്ന് തത്വത്തിൽ അം​ഗീകാരം ലഭിച്ചതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പത്തുദിവസത്തിനകം പുതിയ ട്രെയിനിന്റെ ആദ്യ സർവീസ് ആരംഭിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിൽ ലൈഫ് ഭവനപദ്ധതി തുടരുമെന്നും ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ

കേരളത്തിൽ ലൈഫ് ഭവനപദ്ധതി തുടരുമെന്നും ഭവനരഹിതരില്ലാത്ത കേരളമാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. മത്സ്യത്തൊഴിലാളികളെ ലൈഫ് പദ്ധതിയിൽനിന്ന് മാറ്റിനിർത്തി അവർക്കായി പ്രത്യേക ഭവനപദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്കായുള്ള ഷീ സ്‌കൂട്ടർ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് പ്രഖ്യാപനം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അവധിയിൽ പോയ കന്‍റോൺമെന്‍റ് എസ് എച്ച് ഒയെ തിരികെ വിളിപ്പിച്ച് ആഭ്യന്തരവകുപ്പ്

അവധിയിൽ പോയ കന്‍റോൺമെന്‍റ് എസ് എച്ച് ഒയെ തിരികെ വിളിപ്പിച്ച് ആഭ്യന്തരവകുപ്പ്. വിവാദങ്ങൾക്ക് പിന്നാലെ അവധിയിൽ പോയ സി ഐ സതീഷ് കുമാറാണ് അവധി റദ്ദാക്കി തിരികെ പ്രവേശിച്ചത്. ഇതോടെ താത്കാലികമായി പകരം ചുമതല നൽകിയ ഇൻസ്‌പെക്ടർ മടങ്ങി. എസ് എച്ച് ഒ അവധിയിൽ പോയതും എസ് ഐ ഗോകുൽ ഗോപനെ പരിശീലനത്തിന് വിട്ടതിലും വ്യാപകമായ പ്രതിഷേധം കോൺഗ്രസ് സൈബറിങ്ങളിലുണ്ടായതോടെയാണ് ആഭ്യന്തര വകുപ്പിന്‍റെ തിരക്കിട്ട നീക്കമുണ്ടായത്. ഇതിനിടെ ഭരണനുകൂല പൊലിസ് അംഗങ്ങൾ ആഭ്യന്തരമന്ത്രിയുടെ ഓഫീസിനെയും സമീപിച്ചിരുന്നു. ഒടുവിൽ […]