Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഒക്ടോബര്‍ 15, ബുധനാഴ്ച

◾https://dailynewslive.in/ മകന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും അബിന്‍ വര്‍ക്കി വിഷയത്തില്‍ കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍. തന്റെ മകന്‍ തനിക്ക് ഒരു മാനക്കേടും ഉണ്ടാക്കാതെ അയാളുടെ ജീവിതം നയിക്കുന്നയാളാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിലവില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന യുവാക്കളെ തള്ളിപ്പറയുന്നതിന് തുല്യമാണെന്നാണ് കല്‍പ്പറ്റ നാരായണന്റെ വിമര്‍ശനം. സമ്പന്നനായി ആഡംബരത്തോടെ ജീവിക്കുക, എന്ത് സംഭവിച്ചാലും ഭൂമിയില്‍ തനിക്ക് കുഴപ്പമില്ല എന്ന് ചിന്തിക്കുന്ന വലിയൊരു തലമുറ ഇവിടെ വളര്‍ന്നുവരുമ്പോഴാണ് അതിലൊരുവനാണ് തന്റെ മകനെന്ന് മുഖ്യമന്ത്രി അഭിമാനപൂര്‍വം പറയുന്നത്. ജീവിതം […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

      ശബരിമലയിൽ നിന്ന് നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഹൈക്കോടതിയുടെ അന്വേഷണത്തിൽ പൂർണ വിശ്വാസമാണെന്നും കോടതിയെ വിശ്വസിക്കാത്തവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂട്ടിച്ചേർത്തു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണ്. കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും പുകമറ സൃഷ്ടിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമം അപലപനീയമാണെന്നും ദേവസ്വം ബോര്‍ഡ് കൂട്ടിച്ചേർത്തു.   ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടും നടപടി. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ […]

Posted inബിസിനസ്സ്

പണപ്പെരുപ്പം കൂടുതലുള്ള സംസ്ഥാനമായി കേരളം

രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി കേരളം തുടരുന്നു. വിലക്കയറ്റത്തോതില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ് കേരളം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സെപ്റ്റംബറില്‍ 9.05 ശതമാനമാണ് കേരളത്തിലെ വിലക്കയറ്റത്തോത്. ദേശീയതലത്തിലിത് 1.54 ശതമാനവും രണ്ടാം സ്ഥാനത്തുള്ള ജമ്മു-കശ്മീരില്‍ ഇത് 4.38 ശതമാനവുമാണ്. മൂന്നാം സ്ഥാനത്ത് 3.33 ശതമാനവുമായി കര്‍ണാടകയാണ്. പഞ്ചാബ് (3.06 ശതമാനം), തമിഴ്‌നാട് (2.77 ശതമാനം ) എന്നിവായാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. കേരളത്തില്‍ ഗ്രാമങ്ങളിലെ പണപ്പെരുപ്പം 5.50 ശതമാനമാണ്. ഓഗസ്റ്റില്‍ ഇത് 10.3 […]

Posted inവിനോദം

‘പാതിരാത്രി’ എന്ന ചിത്രത്തിലെ ആദ്യഗാനം

നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി. തുടരും, ലോക എന്നീ ഇന്‍ഡസ്ടറി ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജേക്‌സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് ‘പാതിരാത്രി’. ചിന്മയി ശ്രീപദ ആലപിച്ച നിലഗമനം.. എന്ന പ്രോമോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സിനിമയുടെ ജോണറിന് ചേര്‍ന്ന് നില്‍ക്കുന്ന വിധമാണ് ഗാനം. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ കെ.വി.അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘പാതിരാത്രി’ […]

Posted inവിനോദം

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ബോളിവുഡ് ചിത്രം

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമ വരുന്നു. പ്രമുഖ സംവിധായകനും നിര്‍മാതാവുമായ ഹന്‍സല്‍ മെഹ്ത(ട്രൂ സ്റ്റോറി ഫിലിംസ്) ആണ് ചിത്രം നിര്‍മിക്കുന്നത്. എ ആര്‍ റഹ്മാന്‍ സംഗീതം സംവിധാനം നിര്‍വഹിക്കും. റൊമാന്റിക് ഡ്രാമ ജോണറില്‍ ഒരുങ്ങുന്ന ചിത്രം ബോളിവുഡ് പടമെന്നാണ് വിവരം. കരണ്‍ വ്യാസും പെല്ലിശ്ശേരിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷാവസാനം സിനിമയുടെ പ്രൊഡക്ഷന്‍ പരിപാടികള്‍ ആരംഭിക്കാനാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ട്രൂ സ്റ്റോറി ഫിലിംസിന്റെ പാര്‍ടറായ സാഹില്‍ സൈഗാളിനെ ഉദ്ധരിച്ച് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് […]

Posted inഓട്ടോമോട്ടീവ്

കണ്‍ട്രിമാന്‍ ജെസിഡബ്ല്യു എഡിഷന്‍ എത്തി

കണ്‍ട്രിമാന്‍ ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് (ജെസിഡബ്ല്യു) എഡിഷന്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് മിനി ഇന്ത്യ. 64.90 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയ്ക്കാണ് ഈ മോഡല്‍ വില്‍പനയ്ക്ക് എത്തിയിരിക്കുന്നത്. മുമ്പ് ഈ മോഡല്‍ ഒരു ഓള്‍-ഇലക്ട്രിക് കണ്‍ട്രിമാന്‍ ഇ വേരിയന്റില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന പുതിയ മോഡല്‍ കണ്‍ട്രിമാന്റെ ആദ്യ പെട്രോള്‍ പതിപ്പാണ് ജെസിഡബ്ല്യു. മൂന്ന് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. റെഡ് റൂഫും റേസിംഗ് സ്‌ട്രൈപ്പുകളും വരുന്ന മിഡ്നൈറ്റ് ബ്ലാക്ക്, റെഡ് റൂഫും റേസിംഗ് സ്‌ട്രൈപ്പുകളുമുള്ള ലെജന്‍ഡ് ഗ്രേ, […]

Posted inപുസ്തകങ്ങൾ

നിലാവിനെ തേടി

നിലാവ് ഒഴുകുന്ന രാവുകള്‍. ഭൂമിയുടെ അവാച്യമായ ദൃശ്യസുന്ദര ഭാവം. നിറഞ്ഞ രാകേന്ദുവിനെ നോക്കി പരസ്പരം സംവാദിക്കുന്ന യുവ മിഥുനങ്ങളുടെ ധനുമാസ നിലാരാവുകളിലൂടെ… നിലാ മേഘങ്ങളില്‍ ഒരു നനുത്ത തൂവലായ് പറക്കാന്‍ കൊതിച്ച് ഓര്‍മ്മകളുടെ മഴവില്‍ നിറങ്ങള്‍ വാരിയെടുത്തു ബാല്യ കൗമാര കൗതുകങ്ങളുടെ യാത്ര കടന്നു ദര്‍ശനങ്ങളുടെ അന്തരാര്‍ത്ഥങ്ങള്‍ തേടി… മനസ്സിലാകാതെ മനസിലാക്കാന്‍ ശ്രമിക്കുംതോറും മനസിലാകാതെ. ഒടുവില്‍ മനസിലാക്കാനാവാതെ മനസിലൊതുക്കി മടങ്ങുന്ന ലളിത സുന്ദര വാക്കുകളുടെ ആഖ്യാന ശൈലിയില്‍ മനോഹരമായി എഴുതിയ ഗതകാല ഓര്‍മകളുടെ സമാഹാരം. ‘നിലാവിനെ തേടി’. […]

Posted inആരോഗ്യം

വിറ്റാമിന്‍ ബി12ന്റെ അഭാവം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും

ചുവന്ന രക്താണുക്കളുടെ ഉത്പാദനം മുതല്‍ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുന്ന പോഷകമാണ് വിറ്റാമിന്‍ ബി 12 (കോബാലമിന്‍). ശരീരത്തിന് ഇവ സ്വയം ഉല്‍പാദിപ്പിക്കാന്‍ കഴിയാത്തതു കൊണ്ട് തന്നെ ഭക്ഷണത്തിലൂടെ മാത്രമേ വിറ്റാമിന്‍ ബി 12 ലഭ്യമാകൂ. കോശങ്ങളിലെ ജനിതക വസ്തുവായ ഡിഎന്‍എയുടെ സമന്വയത്തിന് കോബാലമിന്‍ പ്രധാനമാണ്. ശരീരത്തില്‍ വിറ്റാമിന്‍ ബി12ന്റെ അഭാവം അരുണരക്താണുക്കളുടെ ഉല്‍പാദനം കുറയ്ക്കുകയും ഇത് കലകളിലേക്ക് എത്തുന്ന ഓക്‌സിജന്റെ അളവില്‍ കുറവുണ്ടാക്കും. ഇത് വിളര്‍ച്ച, ക്ഷീണം, ബലഹീനത, ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍, കൈകളിലും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനമെന്ന് ആക്ഷേപം

സെപ്റ്റംബർ 14 ന് നടന്ന ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം ഉണ്ടായെന്ന് ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട്. ക്ഷേത്രത്തിനുള്ളിൽ ദേവന് നേദിച്ച ശേഷം ഉച്ചപൂജ കഴിഞ്ഞാണ് ആനക്കൊട്ടിലിൽ ഉദ്ഘാടന ചടങ്ങ് നടത്തേണ്ടത്. എന്നാൽ അതിനു മുമ്പ് ദേവസ്വം മന്ത്രി സദ്യവിളമ്പി. ആചാരലംഘനത്തിന് പരസ്യമായ പരിഹാരക്രിയ വേണമെന്ന് ദേവസ്വം ബോർഡിന് നൽകിയ കത്തിൽ ക്ഷേത്രം തന്ത്രി നിർദേശിക്കുന്നു. വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘം പ്രതിനിധികൾ, ക്ഷേത്രോപദേശക സമിതി അംഗങ്ങൾ, ഭരണ ചുമതലയിലുള്ള ദേവസ്വം ഉദ്യോഗസ്ഥരുൾപ്പെടെ പരിഹാരക്രിയ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമലയിൽ നിന്ന് നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമലയുമായി ബന്ധപ്പെട്ട് കുറ്റം ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും പുകമറ സൃഷ്ടിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമം അപലപനീയമാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ അന്വേഷണത്തിൽ പൂർണ വിശ്വാസമാണെന്നും കോടതിയെ വിശ്വസിക്കാത്തവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ബോര്‍ഡ് കൂട്ടിച്ചേർത്തു.