നിലാവ് ഒഴുകുന്ന രാവുകള്‍. ഭൂമിയുടെ അവാച്യമായ ദൃശ്യസുന്ദര ഭാവം. നിറഞ്ഞ രാകേന്ദുവിനെ നോക്കി പരസ്പരം സംവാദിക്കുന്ന
യുവ മിഥുനങ്ങളുടെ ധനുമാസ നിലാരാവുകളിലൂടെ… നിലാ മേഘങ്ങളില്‍ ഒരു നനുത്ത തൂവലായ് പറക്കാന്‍ കൊതിച്ച് ഓര്‍മ്മകളുടെ മഴവില്‍ നിറങ്ങള്‍ വാരിയെടുത്തു ബാല്യ കൗമാര കൗതുകങ്ങളുടെ യാത്ര കടന്നു ദര്‍ശനങ്ങളുടെ അന്തരാര്‍ത്ഥങ്ങള്‍ തേടി… മനസ്സിലാകാതെ മനസിലാക്കാന്‍ ശ്രമിക്കുംതോറും മനസിലാകാതെ. ഒടുവില്‍ മനസിലാക്കാനാവാതെ മനസിലൊതുക്കി മടങ്ങുന്ന ലളിത സുന്ദര വാക്കുകളുടെ ആഖ്യാന ശൈലിയില്‍ മനോഹരമായി എഴുതിയ ഗതകാല ഓര്‍മകളുടെ സമാഹാരം. ‘നിലാവിനെ തേടി’. ശ്രീകുമാര്‍ ഭരണിക്കാവ്. കറന്റ് ബുക്സ് തൃശൂര്‍. വില 123 രൂപ.
