6 23

ചുവന്ന രക്താണുക്കളുടെ ഉത്പാദനം മുതല്‍ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കുന്ന പോഷകമാണ് വിറ്റാമിന്‍ ബി 12 (കോബാലമിന്‍). ശരീരത്തിന് ഇവ സ്വയം ഉല്‍പാദിപ്പിക്കാന്‍ കഴിയാത്തതു കൊണ്ട് തന്നെ ഭക്ഷണത്തിലൂടെ മാത്രമേ വിറ്റാമിന്‍ ബി 12 ലഭ്യമാകൂ. കോശങ്ങളിലെ ജനിതക വസ്തുവായ ഡിഎന്‍എയുടെ സമന്വയത്തിന് കോബാലമിന്‍ പ്രധാനമാണ്. ശരീരത്തില്‍ വിറ്റാമിന്‍ ബി12ന്റെ അഭാവം അരുണരക്താണുക്കളുടെ ഉല്‍പാദനം കുറയ്ക്കുകയും ഇത് കലകളിലേക്ക് എത്തുന്ന ഓക്‌സിജന്റെ അളവില്‍ കുറവുണ്ടാക്കും. ഇത് വിളര്‍ച്ച, ക്ഷീണം, ബലഹീനത, ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍, കൈകളിലും കാലുകളിലും മരവിപ്പ്, ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ് എന്നിവയുള്‍പ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വിറ്റാമിന്‍ ബി12ന്റെ കുറവ് കാരണമാകും. പാലുല്‍പന്നങ്ങള്‍, ഇറച്ചി, മത്സ്യം, പൗള്‍ട്രി, ചീസ്, സിറിയലുകള്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ വിറ്റാന്‍ ബി12 അടങ്ങിയിട്ടുണ്ട്. മുതിര്‍ന്നവരില്‍ ഒരു ദിവസം 2.4 മൈക്രോം വൈറ്റമിന്‍ ബി12 ആവശ്യമുണ്ടെന്നാണ് കണക്ക്. വിറ്റാമിന്‍ ബി 12 അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുന്നതുന്നതുന്നതിനൊപ്പം ജീവിത ശൈലിയിലും മാറ്റം വരുത്തേണ്ടതുണ്ട്. പുകവലി, മദ്യപാനം ഒഴിവാക്കുന്നതുലൂടെ മെച്ചപ്പെട്ട രീതിയില്‍ വൈറ്റമിന്‍ ബി 12 ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *