Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണം

കണ്ണൂരിൽ മിന്നലേറ്റ് രണ്ടു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ചെമ്പന്തൊട്ടി നെടിയേങ്ങയിലെ ചെങ്കൽ ക്വാറിയിലാണ് സംഭവം. ക്വാറി തൊഴിലാളികളായ അസം സ്വദേശി ജോസ്, ഒഡീഷ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. മിന്നലേറ്റ് പരിക്കേറ്റ അസം സ്വദേശി ഗൗതം ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം മലപ്പുറം കൊണ്ടോട്ടിയിലും രണ്ട് പേർക്ക് മിന്നലേറ്റു. എക്കാപറമ്പിൽ കെട്ടിട നിർമ്മാണത്തിനിടെയാണ് മിന്നലേറ്റത്. കിഴിശ്ശേരി സ്വദേശികളായ സിറാജുദ്ദീൻ, അബ്ദുൾ റഫീഖ് എന്നിവർക്കാണ് മിന്നലേറ്റ് പരിക്കേറ്റത്. ഇതിൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അബിൻ വർക്കിയുടെ വാർത്താസമ്മേളനത്തിൽ പ്രതികരണവുമായി ഹൈബി ഈഡൻ എംപി

യൂത്ത് കോൺഗ്രസ് അധ്യക്ഷനാകാൻ അർഹനായ നേതാവാണ് അബിൻ വർക്കിയെന്ന് ഹൈബി ഈഡൻ എം പി അഭിപ്രായപ്പെട്ടു. എന്നാൽ ഇക്കാര്യം വിശദീകരിക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും അബിൻ പാർട്ടി വിടുമെന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനീഷും മിടുക്കനായ ചെറുപ്പക്കാരൻ ആണെന്നും മതവും ജാതിയും ഭാരവാഹി പ്രഖ്യാപനത്തിൽ കടന്നു വന്നിട്ടില്ലെന്നും ഹൈബി പറഞ്ഞു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ചുകൊണ്ടുള്ള അബിൻ വർക്കിയുടെ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ഹൈബി ഈഡൻ എംപി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് എൻജിനീയർ സുനിൽ കുമാറിന് സസ്പെൻഷൻ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട്  തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോ​ഗസ്ഥനായ സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തു. രണ്ടു ഉദ്യോഗസ്ഥർ മാത്രമാണ് നിലവിൽ സർവീസിൽ ഉള്ളത്. മറ്റൊരു ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെതിരെ നേരത്തെ നടപടിയെടുത്തിരുന്നു. ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ കൂടുതൽ നടപടിയുണ്ടാകുമെന്നും അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് അറിയിച്ചിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി സമൻസിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി എംഎ ബേബി

മുഖ്യമന്ത്രിയുടെ മകനെതിരായ സമൻസ് കിട്ടിയെന്ന് താൻ സ്ഥിരീകരിച്ചിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പല മാധ്യമങ്ങളും ഇഡിയുടെ ഏജൻ്റുമാരാകുന്നുവെന്നും  വാർത്ത അച്ചടിച്ച മാധ്യമത്തിന് മനോരോഗമാണെന്നും എംഎ ബേബി കുറ്റപ്പെടുത്തി. യുഡിഎഫിൻ്റെ പ്രചരണം ചില പത്രങ്ങൾ ഏറ്റെടുത്തു. മാധ്യമങ്ങൾ ചോദിച്ചപ്പോൾ രണ്ടുവർഷം മുമ്പ് അയച്ച നോട്ടീസിൽ തുടർ നടപടികൾ ഉണ്ടായില്ല എങ്കിൽ കെട്ടിച്ചമച്ചതാണ് എന്നാണ് പറഞ്ഞതെന്നും,  അസംബന്ധം ആണ് ഇതെല്ലാം എന്ന് എനിക്കും മുഖ്യമന്ത്രിക്കും സംശയം ഇല്ലെന്നും എംഎ ബേബി പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിവേക് കിരണെതിരായ ഇഡി സമൻസ് വിവാദത്തിൽ മുഖ്യമന്ത്രി തന്നെ മറുപടി പറയണമെന്ന് വിഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണെതിരായ ഇഡി സമൻസ് വിവാദത്തിൽ മുഖ്യമന്ത്രി തന്നെ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയത്തിൽ പ്രതിപക്ഷ നേതാക്കൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിലാണ് മറുപടി. വൈകാരികതയല്ല, ഉത്തരവാദിത്വമുള്ള മറുപടിയാണ് വേണ്ടത്. കേസ് എന്തിനാണ് ഇഡി മറച്ചുവെച്ചത്, അതിന് പിന്നിൽ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഈ വിഷയത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.മറ്റു സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇഡി നടപടിയെടുക്കുമ്പോൾ, പിണറായി വിജയന്റെ മകനെതിരായ അന്വേഷണത്തിൽ മാത്രം മൗനം പാലിച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എറണാകുളം തോപ്പുംപടി സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഒത്തുതുതീർപ്പ്

എറണാകുളം തോപ്പുംപടി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഒത്തുതുതീർപ്പായതായി വിവരം. സ്കൂളിന്റെ നിയമാവലി അംഗീകരിക്കുന്നുവെന്ന് കുട്ടിയുടെ പിതാവ് അനസ് പറഞ്ഞു. ഹൈബി ഈഡൻ എം പിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസിന്റെയും മധ്യസ്ഥതയിൽ രക്ഷിതാവും സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു പ്രതികരണം. സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാണെന്നും വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലെന്നും അനസ് വ്യക്തമാക്കി. കുട്ടി നാളെ സ്കൂളിൽ വരുമെന്നും  ബിജെപി ആർ എസ് എസ് ശക്തികൾ ബോധപൂർവം പ്രശ്നം […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഒക്ടോബര്‍ 14, ചൊവ്വാഴ്ച

◾https://dailynewslive.in/ ബസുകളിലെയടക്കം എയര്‍ഹോണുകള്‍ പിടിച്ചെടുക്കുന്നതിനായി നിര്‍ദേശം നല്‍കി ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാര്‍. വാഹനങ്ങളിലെ എയര്‍ഹോണ്‍ പിടിച്ചെടുക്കാന്‍ ഈ മാസം 13 മുതല്‍ 19വരെയുള്ള സ്പെഷ്യല്‍ ഡ്രൈവിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. വിചിത്ര നിര്‍ദേശങ്ങളോടെയാണ് സ്പെഷ്യല്‍ ഡ്രൈവിനുള്ള ഉത്തരവിറക്കിയിരിക്കുന്നത്. പിടിച്ചെടുക്കുന്ന എയര്‍ഹോണുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഇതിനുശേഷം റോഡ് റോളര്‍ കയറ്റി എയര്‍ഹോണുകള്‍ നശിപ്പിക്കണമെന്നുമാണ് ഉത്തരവിലുള്ളത്. ◾https://dailynewslive.in/ പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും എന്നാല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു ആഗ്രഹമെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. കേരളത്തില്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

ബസുകളിലെയടക്കം എയര്‍ഹോണുകള്‍ പിടിച്ചെടുക്കുന്നതിനായി നിര്‍ദേശം നൽകി ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാര്‍. വാഹനങ്ങളിലെ എയര്‍ഹോണ്‍ പിടിച്ചെടുക്കാൻ ഈ മാസം 13 മുതൽ 19വരെയാണ് സ്പെഷ്യൽ ഡ്രൈവിന് മന്ത്രി നിര്‍ദേശം നൽകിയത്. വിചിത്ര നിര്‍ദേശങ്ങളോടെയാണ് സ്പെഷ്യൽ ഡ്രൈവിനുള്ള ഉത്തരവിറക്കിയിരിക്കുന്നത്. പിടിച്ചെടുക്കുന്ന എയര്‍ഹോണുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നിൽ പ്രദര്‍ശിപ്പിക്കണം. ഇതിനുശേഷം റോഡ് റോളര്‍ കയറ്റി എയര്‍ഹോണുകള്‍ നശിപ്പിക്കണമെന്നുമാണ് ഉത്തരവിലുള്ളത്.   പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും കേരളത്തിൽ പ്രവർത്തിക്കണമെന്നായിരുന്നു ആഗ്രഹമെന്നും യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. കേരളത്തിൽ തുടരാൻ അവസരം […]

Posted inബിസിനസ്സ്

രാവിലെ സ്വര്‍ണം പവന് 94,360 രൂപ, ഉച്ചയ്ക്ക് 93,160!

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉച്ചയ്ക്ക് ശേഷം മാറ്റം. ഗ്രാമിന് 11,645 രൂപയും പവന് 93,160 രൂപയിലുമാണ് ഇപ്പോള്‍ വ്യാപാരം. ഗ്രാം വിലയില്‍ 150 രൂപയും പവന്‍ വില 1,200 രൂപയും കുറച്ചാണ് വില പുതുക്കിയത്. തത്തുല്യമായ മാറ്റം ചെറുകാരറ്റുകളുടെ വിലയിലുമുണ്ടായിട്ടുണ്ട്. 18 കാരറ്റിന് ഗ്രാമിന് 120 രൂപ കുറഞ്ഞ് 9,580 രൂപയായി. 14 കാരറ്റ് ഗ്രാമിന് 7,460 രൂപയിലും ഒമ്പത് കാരറ്റിന് 4,810 രൂപയിലുമാണ് വ്യാപാരം. ഇന്ന് രാവിലെ ഒറ്റയടിക്ക് 94,000ന് മുകളില്‍ എത്തി ചരിത്രം കുറിച്ചിരുന്നു […]

Posted inടെക്നോളജി

സ്വര്‍ണ്ണ ഫ്രെയിമില്‍ സാംസങ് ഡബ്‌ളിയു26

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു. സാംസങ് ഡബ്‌ളിയു26 എന്ന പേരിലുള്ള മൂന്നായി മടക്കാവുന്ന ട്രൈ-ഫോള്‍ഡിങ് സ്മാര്‍ട്ട്‌ഫോണ്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ അവതരിപ്പിക്കും. ഗ്ലാസ് ബാക്ക് പാനലാണ് സാംസങ് ഡബ്‌ളിയു26 നുള്ളത്. സ്വര്‍ണ്ണ ഫ്രെയിമാണ് മറ്റൊരു പ്രത്യേകത. കാഴ്ചയില്‍ ഗാലക്‌സി ഇസെഡ് ഫോള്‍ഡ്7 ല്‍ നിന്ന് വ്യത്യസ്തമായി നേരിയ മാറ്റങ്ങളോടെയാണ് സാംസങ് ഡബ്‌ളിയു26 വിപണിയില്‍ എത്തുന്നത്. എന്നാല്‍ ഹാര്‍ഡ് വെയര്‍ ഘടകങ്ങളില്‍ മാറ്റമില്ല. രണ്ടിലും ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് […]