2 22

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉച്ചയ്ക്ക് ശേഷം മാറ്റം. ഗ്രാമിന് 11,645 രൂപയും പവന് 93,160 രൂപയിലുമാണ് ഇപ്പോള്‍ വ്യാപാരം. ഗ്രാം വിലയില്‍ 150 രൂപയും പവന്‍ വില 1,200 രൂപയും കുറച്ചാണ് വില പുതുക്കിയത്. തത്തുല്യമായ മാറ്റം ചെറുകാരറ്റുകളുടെ വിലയിലുമുണ്ടായിട്ടുണ്ട്. 18 കാരറ്റിന് ഗ്രാമിന് 120 രൂപ കുറഞ്ഞ് 9,580 രൂപയായി. 14 കാരറ്റ് ഗ്രാമിന് 7,460 രൂപയിലും ഒമ്പത് കാരറ്റിന് 4,810 രൂപയിലുമാണ് വ്യാപാരം. ഇന്ന് രാവിലെ ഒറ്റയടിക്ക് 94,000ന് മുകളില്‍ എത്തി ചരിത്രം കുറിച്ചിരുന്നു സ്വര്‍ണവില. പവന് 2400 രൂപയാണ് വര്‍ധിച്ചത്. 94,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 300 രൂപയാണ് ഉയര്‍ന്നത്. 11,795 രൂപയായാണ് ഗ്രാം വില ഉയര്‍ന്നത്. രാവിലെ വില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്ര സ്വര്‍ണ വില 4,165 ഡോളറും വിനിമയ നിരക്ക് 88.76 ശതമാനവുമായിരുന്നു. എന്നാല്‍ ഉച്ചയോടെ നിലവില്‍ വില 4,123 ഡോളറായി കുറഞ്ഞു. അതാണ് കേരളത്തിലും വിലയില്‍ പ്രതിഫലിച്ചത്. ഉച്ചയ്ക്ക് 12.30യോടെയാണ് വ്യാപാര സംഘടനകള്‍ വില പുതുക്കിയത്. 2026 ഓടെ രാജ്യാന്തര സ്വര്‍ണ വില 5,000 ഡോളര്‍ ആകുമെന്നാണ് പ്രവചനങ്ങള്‍. അങ്ങനെയെങ്കില്‍ കേരളത്തില്‍ വില 1.20 ലക്ഷം കടക്കും. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *