Untitled design 2025 10 03T130447.794

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണെതിരായ ഇഡി സമൻസ് വിവാദത്തിൽ മുഖ്യമന്ത്രി തന്നെ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയത്തിൽ പ്രതിപക്ഷ നേതാക്കൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിലാണ് മറുപടി. വൈകാരികതയല്ല, ഉത്തരവാദിത്വമുള്ള മറുപടിയാണ് വേണ്ടത്. കേസ് എന്തിനാണ് ഇഡി മറച്ചുവെച്ചത്, അതിന് പിന്നിൽ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഈ വിഷയത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.മറ്റു സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇഡി നടപടിയെടുക്കുമ്പോൾ, പിണറായി വിജയന്റെ മകനെതിരായ അന്വേഷണത്തിൽ മാത്രം മൗനം പാലിച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. പിണറായി വിജയന്റെ മകനെതിരെ നടപടി എടുക്കരുതെന്ന് മുകളിൽ നിന്ന് ഇഡിക്ക് നിർദ്ദേശം വന്നോ എന്നും അദ്ദേഹം ചോദിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *