‘കിഷ്‌കിന്ധ കാണ്ഡം’ എന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രത്തിനു ശേഷം സംവിധായകന്‍ ദിന്‍ജിത് അയ്യത്താന്‍, തിരക്കഥാകൃത്ത് ബാഹുല്‍ രമേശ് എന്നിവര്‍ ഒന്നിക്കുന്ന ‘എക്കോ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ റിലീസായി. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എംആര്‍കെ ജയറാമിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ‘എക്കോ’ സിനിമയുടെ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഫാലിമി, പടക്കളം, ആലപ്പുഴ ജിംഖാന തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ച സന്ദീപ് പ്രദീപാണ്. സൗരബ് സച്ചിദേവ്, നരേന്‍, വിനീത്, അശോകന്‍, ബിനു പപ്പു, രഞ്ജിത്ത് ശേഖര്‍, സഹീര്‍ മുഹമ്മദ്, […]
‘മിറാഷ്’ സോണി ലിവില്‍ ഒക്ടോബര്‍ 20 മുതല്‍
ആസിഫ് അലിയും അപര്‍ണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ‘മിറാഷ്’ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് ഒരു മികച്ച ത്രില്ലര്‍ സിനിമാനുഭവം ആയിരുന്നു. പേര് പോലെ ചുറ്റുമുള്ള മനുഷ്യര്‍ മരീചികയാണെന്ന തോന്നല്‍ പ്രേക്ഷക മനസില്‍ സമ്മാനിച്ച ചിത്രം ഇതാ ഒടിടിയിലേക്ക് എത്തുകയാണ്. സോണി ലിവിനാണ് മിറാഷിന്റെ ഒടിടി സ്ട്രിമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ഒക്ടോബര്‍ 20 മുതല്‍ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. സെപ്റ്റംബര്‍ 19ന് ആയിരുന്നു മിറാഷ് തിയറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത് […]
രണ്ടു പുതിയ കാറുകളുമായി ടാറ്റ മോട്ടോഴ്സ്
രണ്ടു പുതിയ കാറുകള്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ടാറ്റ മോട്ടോഴ്സ്. ഐക്കണിക് സിയറ എസ് യുവിയുടെ തിരിച്ചുവരവിനായി ഒരുങ്ങുകയാണ്. 1990 കളില്‍ ടാറ്റയുടെ എസ് യുവി പാരമ്പര്യത്തെ നിര്‍വചിച്ച ഈ നെയിംപ്ലേറ്റിന്റെ പുനരുജ്ജീവനമാണ് പുതിയ സിയറയിലൂടെ അടയാളപ്പെടുത്തുന്നത്. സിയറ ഇവിയും സിയറ ഐസിഇയുമാണ് പുതുതായി വിപണിയില്‍ എത്താന്‍ പോകുന്നത്. ആദ്യ ഉല്‍പ്പന്നം നവംബര്‍ അവസാനത്തോടെ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടാറ്റയുടെ ഇവി-ഫസ്റ്റ് സമീപനത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യം സിയറയുടെ ഇലക്ട്രിക് പതിപ്പ് ആണ് ലോഞ്ച് ചെയ്യുക. തുടര്‍ന്ന് […]
കാതല്‍
ഒരു ശരീരത്തില്‍ രണ്ടു മനസ്സുകളായോ മറ്റൊരാള്‍തന്നെയായോ ജീവിച്ചുതീര്‍ക്കേണ്ടിവരുന്ന മഹാവ്യഥയുടെ പ്രതിനിധിയായ മാത്യു ദേവസ്സി എന്ന കഥാപാത്രമായി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും സ്വവര്‍ഗ്ഗാനുരാഗിയായ ഭര്‍ത്താവിനോടൊത്ത് വികലമായ സാമൂഹികബോധത്തിന്റെ ഇരയായി ജീവിക്കേണ്ടിവന്ന ഓമന എന്ന കഥാപാത്രമായി ജ്യോതികയും ഉജ്ജ്വലമായ പകര്‍ന്നാട്ടം നടത്തി കേരളത്തെ അമ്പരപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമ. കപട സദാചാരബോധവും പുരാതന ജീവിതനിയമങ്ങളും ദുരഭിമാനവുമെല്ലാം അളവുകോലാക്കി സമൂഹം നിര്‍മ്മിക്കുന്ന ഇരുമ്പുകൂട്ടിനകത്ത് അകപ്പെടാതെ സ്വതന്ത്രമായി, സ്വന്തം സ്വത്വം നഷ്ടപ്പെടുത്താതെ ജീവിക്കാന്‍ ഏതൊരാള്‍ക്കും ആവേശംനല്‍കുന്ന, പുതിയ കാലത്തിന്റെ രചന. ആദര്‍ശ് സുകുമാരനും […]
ചര്‍മ്മത്തിലെ ചൊറിച്ചില്‍ ഫാറ്റി ലിവര്‍ സൂചനയാകാം
കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു രോഗമാണ് ഫാറ്റി ലിവര്‍ രോഗം. പലപ്പോഴും ഇവയുടെ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ പ്രയാസമാണ്. ഫാറ്റി ലിവര്‍ രോഗത്തിന്റെ പ്രധാനപ്പെട്ട സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഛര്‍ദ്ദി, ഓക്കാനം, നെഞ്ചെരിച്ചില്‍, അസിഡിറ്റി, മറ്റ് ദഹന പ്രശ്‌നഹങ്ങള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവര്‍ രോഗത്തിന്റെ സൂചനകളാകാം. കൈ- കാലുകളിലും മുഖത്തും നീര് കെട്ടുന്നതും, മുട്ടുവേദനയും ചിലപ്പോള്‍ ഫാറ്റി ലിവര്‍ രോഗത്തിന്റെ സൂചനയാകാം. വയറിന്റെ വലതു ഭാഗത്ത് മുകളിലായി അനുഭവപ്പെടുന്ന വേദന, അസ്വസ്ഥത, വയറിലെ വീക്കം തുടങ്ങിവയൊക്കെ ഫാറ്റി […]
മദ്ധ്യാഹ്‌ന വാർത്തകൾ
മുൻ മന്ത്രി ജി സുധാകരൻ താൻ സഹോദരനെ പോലെ കാണുന്ന ആളാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ. എസ്എഫ്ഐ കാലത്തെ കുറിച്ചുള്ള ഫേസ് ബുക്ക് കുറിപ്പ് സംബന്ധിച്ചാണ് എ കെ ബാലന്‍റെ വിശദീകരണം. താൻ പാർട്ടിയിൽ അവഗണിക്കപ്പെടുന്നുണ്ടെന്ന തോന്നൽ ജി സുധാകരനുണ്ടെന്ന് എ കെ ബാലൻ പറഞ്ഞു. മാനസിക വിഷമമുണ്ടെങ്കിൽ പാർട്ടിക്ക് പ്രതിസന്ധിയുണ്ടാകും വിധം പുറത്തു പറയരുത്. അവഗണനയെന്ന് തോന്നുമ്പോൾ അത്തരം വികാരങ്ങളുണ്ടാകും. അത് അതു പോലെ പുറത്തു വരരുത്. പണ്ട് […]
യൂത്ത് കോൺഗ്രസ് പുനസംഘടന വിഷയത്തിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ
യൂത്ത് കോൺഗ്രസ് പുനസംഘടന വിഷയത്തിൽ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചില കല്ലുകടികളുണ്ടെന്ന് തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. കേരളത്തിൽ നിൽക്കണമെന്നത് അബിന്റെ താത്പര്യമാണ്. അബിന്റെ താത്പര്യം പരിഗണിക്കുമെന്ന് കരുതുന്നു. കേരളത്തിൽ നിർണായക രാഷ്ട്രീയ സാഹചര്യമാണുള്ളത്. പാർട്ടി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. വലിയൊരു രാഷ്ട്രീയ ലക്ഷ്യം പ്രവർത്തകർക്കുണ്ട്. അത് നടപ്പാക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. വ്യത്യസ്ത അഭിപ്രായം എന്ന തോന്നലുണ്ടാക്കരുതെന്നും തിരുവഞ്ചൂർ പറഞ്ഞു.
എ കെ ജി സെന്റർ ഭൂമി കേസിൽ പ്രതികരണവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
എ കെ ജി സെന്റർ ഭൂമി കേസിൽ പ്രതികരണവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 2021 ൽ 32 സെന്റ് ഭൂമി വാങ്ങിയത് നിയമ പ്രകാരമാണ്. വാങ്ങിയ ഭൂമിയിൽ 30 കോടി ചെലവഴിച്ചാണ് 9 നില കെട്ടിടം പണിതത് എന്നും എം വി ഗോവിന്ദൻ. സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്ത വിവരങ്ങളാണിത്. വാങ്ങുമ്പോൾ ഭൂമി സംബന്ധിച്ച കേസുകൾ ഇല്ലായിരുന്നു എന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 24ന്, ദേശീയപതാകയ്‌ക്കൊപ്പം യു.എൻ. പതാകയും ഉയർത്താമെന്നു പൊതുഭരണ വകുപ്പ് ഉത്തരവിറക്കി
സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയർത്തുന്നയിടങ്ങളിൽ, ഐക്യരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 24ന്, ദേശീയപതാകയ്‌ക്കൊപ്പം യു.എൻ. പതാകയും ഉയർത്താമെന്നു പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. രാജ്ഭവൻ, നിയമസഭ, ഹൈക്കോടതി എന്നിവിടങ്ങളിൽ യു.എൻ. പതാക ഉയർത്താൻ പാടില്ല. മറ്റിടങ്ങളിൽ ഫ്ലാഗ് കോഡിലെ നിർദേശങ്ങൾ പാലിച്ച് പതാകകൾ ഉയർത്താമെന്നും നിർദേശത്തിൽ പറയുന്നു.
മന്ത്രി സജി ചെറിയാനെതിരെ ആരോപണവുമായി മുന്‍ മന്ത്രി ജി സുധാകരന്‍
മന്ത്രി സജി ചെറിയാനെതിരെ ആരോപണവുമായി മുന്‍ മന്ത്രി ജി സുധാകരന്‍. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാന്‍ ശ്രമിച്ചു. പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചു. ടീ പാർട്ടി നടത്തി. അതിൽ സജി ചെറിയാനും പങ്കാളി ആണ്. സജി ചെറിയാനെതിരെ പാര്‍ട്ടി നപടി എടുക്കണം. പാർട്ടിയാണ് തന്നെ കുറിച്ച് നല്ലത് പറയേണ്ടത്. സജി ചെറിയാന്‍റെ കൂട്ടർ തന്നെ ബിജെപിയിൽ വിടാൻ ശ്രമിച്ചു. തന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല. പുന്നപ്ര വയലാറിന്‍റെ മണ്ണിൽ നിന്നാണ് […]
