ആസിഫ് അലിയും അപര്‍ണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ‘മിറാഷ്’ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് ഒരു മികച്ച ത്രില്ലര്‍ സിനിമാനുഭവം ആയിരുന്നു. പേര് പോലെ ചുറ്റുമുള്ള മനുഷ്യര്‍ മരീചികയാണെന്ന തോന്നല്‍ പ്രേക്ഷക മനസില്‍ സമ്മാനിച്ച ചിത്രം ഇതാ ഒടിടിയിലേക്ക് എത്തുകയാണ്. സോണി ലിവിനാണ് മിറാഷിന്റെ ഒടിടി സ്ട്രിമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ഒക്ടോബര്‍ 20 മുതല്‍ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. സെപ്റ്റംബര്‍ 19ന് ആയിരുന്നു മിറാഷ് തിയറ്ററുകളില്‍ എത്തിയത്. റിലീസ് ചെയ്ത് 32-ാം ദിനമാണ് ഒടിടി റിലീസും. അഭിരാമി, അശ്വിന്, കിരണ്‍ എന്നിവരാണ് മിറാഷിയെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇത് യഥാക്രമം അപര്‍ണും ആസിഫ് അലിയും ഹക്കീം ഷാജഹാനും അവതരിപ്പിക്കുന്നു. ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായാണ് ആസിഫ് അലി ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ആദ്യാവസാനം വരെ ത്രില്ലര്‍ അനുഭവം സമ്മാനിക്കുന്ന ചിത്രത്തില്‍ പദപ്രശ്നം പോലൊരു ക്ലൈമാക്സും തിരക്കഥാകൃത്ത് ഒരുക്കിയിട്ടുണ്ട്.
‘മിറാഷ്’ സോണി ലിവില്‍ ഒക്ടോബര്‍ 20 മുതല്‍
