രണ്ടു പുതിയ കാറുകള്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ടാറ്റ മോട്ടോഴ്സ്. ഐക്കണിക് സിയറ എസ് യുവിയുടെ തിരിച്ചുവരവിനായി ഒരുങ്ങുകയാണ്. 1990 കളില്‍ ടാറ്റയുടെ എസ് യുവി പാരമ്പര്യത്തെ നിര്‍വചിച്ച ഈ നെയിംപ്ലേറ്റിന്റെ പുനരുജ്ജീവനമാണ് പുതിയ സിയറയിലൂടെ അടയാളപ്പെടുത്തുന്നത്. സിയറ ഇവിയും സിയറ ഐസിഇയുമാണ് പുതുതായി വിപണിയില്‍ എത്താന്‍ പോകുന്നത്. ആദ്യ ഉല്‍പ്പന്നം നവംബര്‍ അവസാനത്തോടെ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടാറ്റയുടെ ഇവി-ഫസ്റ്റ് സമീപനത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യം സിയറയുടെ ഇലക്ട്രിക് പതിപ്പ് ആണ് ലോഞ്ച് ചെയ്യുക. തുടര്‍ന്ന് ഇന്റേണല്‍ കംബസ്റ്റന്‍ എന്‍ജിന്‍ വകഭേദങ്ങളും ഇറങ്ങും. ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ കഴിയും. ടാറ്റ സിയറയുടെ ഇന്റേണല്‍ കംബസ്റ്റന്‍ എന്‍ജിന്‍ പതിപ്പില്‍ 2.0 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ ടിജിഡിഐ പെട്രോള്‍ എന്‍ജിനുകള്‍ക്കൊപ്പം ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളും ഉണ്ടായേക്കാം.
രണ്ടു പുതിയ കാറുകളുമായി ടാറ്റ മോട്ടോഴ്സ്
