‘കിഷ്കിന്ധ കാണ്ഡം’ എന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രത്തിനു ശേഷം സംവിധായകന് ദിന്‍ജിത് അയ്യത്താന്‍, തിരക്കഥാകൃത്ത് ബാഹുല്‍ രമേശ് എന്നിവര്‍ ഒന്നിക്കുന്ന ‘എക്കോ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ റിലീസായി. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എംആര്‍കെ ജയറാമിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ‘എക്കോ’ സിനിമയുടെ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഫാലിമി, പടക്കളം, ആലപ്പുഴ ജിംഖാന തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അഭിനയിച്ച സന്ദീപ് പ്രദീപാണ്. സൗരബ് സച്ചിദേവ്, നരേന്, വിനീത്, അശോകന്, ബിനു പപ്പു, രഞ്ജിത്ത് ശേഖര്‍, സഹീര്‍ മുഹമ്മദ്, ബിയാനാ മോമിന് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. കിഷ്കിന്ധ കാണ്ഡത്തിന്റെ സംഗീത സംവിധായകന് മുജീബ് മജീദ്. എഡിറ്റര്‍ സൂരജ് ഇ.എസ്, ആര്‍ട്ട് ഡയറക്ടര്‍ സജീഷ് താമരശ്ശേരി എന്നിവരും എക്കോയ്ക്ക് വേണ്ടി ഒന്നിക്കുന്നു. നവംബര്‍ മാസത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
‘എക്കോ’ ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍
