ഇന്ത്യയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 15 ബില്യണ്‍ (1500 കോടി) നിക്ഷേപിക്കാനൊരുങ്ങി ഗൂഗ്ള്‍. യു.എസിന് പുറത്തുള്ള ഏറ്റവും വലിയ എ.ഐ ഹബ്ബിനായുള്ള ഡാറ്റാ സെന്ററും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രവും നിര്‍മിക്കുന്നതിനാണ് ഗൂഗ്ള്‍ വന്‍തുക ഇന്ത്യയില്‍ നിക്ഷേപിക്കുന്നത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് എ.ഐ ഹബ്ബ് തുടങ്ങുന്നത്. 12 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഗൂഗ്‌ളിന്റെ ആഗോള എ.ഐ കേന്ദ്രങ്ങളുടെ ശൃംഖലയുടെ ഭാഗമാകും വിശാഖപട്ടണം. എ.ഐ ഇന്‍ഫ്രാസ്ട്രക്ചര്‍, വലിയ ഊര്‍ജ്ജ സ്രോതസ്സുകള്‍, വിപുലീകരിച്ച ഫൈബര്‍-ഒപ്റ്റിക് ശൃംഖല എന്നിവ ഉള്‍പ്പെടുന്നതായിരിക്കും ഇത്. മൈക്രോസോഫ്റ്റ്, എ.ഡബ്ല്യു.എസ്, ഇപ്പോള്‍ ഗൂഗ്ള്‍ തുടങ്ങിയ ടെക് ഭീമന്‍ കമ്പനികള്‍ അവരുടെ സാന്നിധ്യം വികസിപ്പിക്കുന്നതിലൂടെ ഇന്ത്യ അത്തരം നിക്ഷേപങ്ങള്‍ക്ക് പ്രധാന ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്നു. 2029 ഓടെ ആറ് ജിഗാവാട്ട് ഡാറ്റാ സെന്റര്‍ ശേഷി കൈവരിക്കാന്‍ ആന്ധ്രാപ്രദേശ് ലക്ഷ്യമിടുന്നു.
ഇന്ത്യയില്‍ 1500 കോടി നിക്ഷേപിക്കാന്‍ ഗൂഗ്ള്‍
