കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു രോഗമാണ് ഫാറ്റി ലിവര്‍ രോഗം. പലപ്പോഴും ഇവയുടെ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ പ്രയാസമാണ്. ഫാറ്റി ലിവര്‍ രോഗത്തിന്റെ പ്രധാനപ്പെട്ട സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഛര്‍ദ്ദി, ഓക്കാനം, നെഞ്ചെരിച്ചില്‍, അസിഡിറ്റി, മറ്റ് ദഹന പ്രശ്‌നഹങ്ങള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവര്‍ രോഗത്തിന്റെ സൂചനകളാകാം. കൈ- കാലുകളിലും മുഖത്തും നീര് കെട്ടുന്നതും, മുട്ടുവേദനയും ചിലപ്പോള്‍ ഫാറ്റി ലിവര്‍ രോഗത്തിന്റെ സൂചനയാകാം. വയറിന്റെ വലതു ഭാഗത്ത് മുകളിലായി അനുഭവപ്പെടുന്ന വേദന, അസ്വസ്ഥത, വയറിലെ വീക്കം തുടങ്ങിവയൊക്കെ ഫാറ്റി ലിവര്‍ രോഗത്തിന്റെ സൂചനയാകാം. അടിവയറ്റില്‍ ദ്രാവകം അടിഞ്ഞുകൂടല്‍, വയറിന് ഭാരം തോന്നുന്നത് എന്നിവയും നിസാരമാക്കേണ്ട. ചര്‍മ്മത്തിലെ ചൊറിച്ചിലും മഞ്ഞ നിറവും ഫാറ്റി ലിവര്‍ രോഗത്തിന്റെ ലക്ഷണമാകാം. മൂത്രത്തിലെ നിറംമാറ്റവും ഫാറ്റി ലിവര്‍ രോഗം ഉള്‍പ്പെടെയുള്ള കരള്‍ പ്രശ്നങ്ങളെ സൂചിപ്പിക്കാം. അകാരണമായി ശരീരഭാരം കുറയുന്നതും ഫാറ്റി ലിവര്‍ രോഗത്തിന്റെ സൂചനയാകാം. വിശപ്പില്ലായ്മ, അമിത ക്ഷീണം തുടങ്ങിയവയും നിസാരമായി കാണേണ്ട.
