Posted inടെക്നോളജി

സ്വര്‍ണ്ണ ഫ്രെയിമില്‍ സാംസങ് ഡബ്‌ളിയു26

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു. സാംസങ് ഡബ്‌ളിയു26 എന്ന പേരിലുള്ള മൂന്നായി മടക്കാവുന്ന ട്രൈ-ഫോള്‍ഡിങ് സ്മാര്‍ട്ട്‌ഫോണ്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ അവതരിപ്പിക്കും. ഗ്ലാസ് ബാക്ക് പാനലാണ് സാംസങ് ഡബ്‌ളിയു26 നുള്ളത്. സ്വര്‍ണ്ണ ഫ്രെയിമാണ് മറ്റൊരു പ്രത്യേകത. കാഴ്ചയില്‍ ഗാലക്‌സി ഇസെഡ് ഫോള്‍ഡ്7 ല്‍ നിന്ന് വ്യത്യസ്തമായി നേരിയ മാറ്റങ്ങളോടെയാണ് സാംസങ് ഡബ്‌ളിയു26 വിപണിയില്‍ എത്തുന്നത്. എന്നാല്‍ ഹാര്‍ഡ് വെയര്‍ ഘടകങ്ങളില്‍ മാറ്റമില്ല. രണ്ടിലും ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് […]

Posted inവിനോദം

സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം ‘ബൈസണ്‍’ ട്രെയിലര്‍

ധ്രുവ് വിക്രത്തെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന സ്‌പോര്‍ട്‌സ് ഡ്രാമ ‘ബൈസണ്‍’ ട്രെയിലര്‍ എത്തി. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. ദീപാവലി റിലീസായി ഒക്ടോബര്‍ 17ന് ചിത്രം തിയറ്ററുകളിലെത്തും. കബഡി കളിക്കാരനായി ചിത്രത്തില്‍ ധ്രുവ് എത്തുന്നു. മനതി ഗണേശന്‍ എന്ന കബഡി താരത്തിന്റെ ബയോപിക്കായിരിക്കില്ല ഈ സിനിമയെന്ന് സംവിധായകന്‍ മാരി സെല്‍വരാജ് വ്യക്തമാക്കിയിരുന്നു. ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കും. ഛായാഗ്രാഹണം ഏഴില്‍ അരശ്. […]

Posted inവിനോദം

300 കോടി നേടുന്ന ആദ്യ മലയാള ചിത്രമായി ‘ലോക’

ആഗോള തലത്തില്‍ 300 കോടി കലക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമായി കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’. നേരത്തെ, ‘എമ്പുരാനെ’ പിന്നിട്ട് മലയാളത്തിലെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന ചിത്രമായി ‘ലോക’ മാറിയിരുന്നു. ഇതോടെ മലയാളത്തിലെ സകല റെക്കോര്‍ഡുകളും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഈ ചിത്രം പിഴുതെറിഞ്ഞു കളഞ്ഞു. അഞ്ചാംവാരത്തിലും ഇരുന്നൂറിലധികം സ്‌ക്രീനുകളിലായി ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍നിന്ന് മാത്രം ചിത്രം 120 കോടിയിലേറെ നേടിയതായാണ് റിപ്പോര്‍ട്ട്. ഇരുപത്തിയൊന്നാം […]

Posted inഓട്ടോമോട്ടീവ്

ബിഎംഡബ്ല്യു എക്‌സ്5 സ്വന്തമാക്കി അഹാന കൃഷ്ണ

മുപ്പതാം പിറന്നാളിന് ആഡംബര വാഹനം സ്വന്തമാക്കി സിനിമാതാരവും ഇന്‍ഫ്‌ളുവന്‍സറുമായ അഹാന കൃഷ്ണ. ഡ്രൈവിങ്ങും യാത്രകളും ഒരുപാട് ഇഷ്ടപ്പെടുന്ന അഹാന ബിഎംഡബ്ല്യു എക്‌സ്5 ആണ് ഗാരിജിലേക്കെത്തിച്ചത്. പിറന്നാള്‍ ദിനത്തില്‍ അഹാന തനിക്ക് സ്വന്തം സമ്മാനിച്ച വാഹനമാണിത്. അച്ഛനും അമ്മയ്ക്കും അനുജത്തിക്കും ഒപ്പം എത്തിയാണ് വാഹനം സ്വീകരിച്ചത്. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് 5 സീരിസ്. 93.70 ലക്ഷം രൂപ മുതല്‍ 1.05 കോടി രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. അഹാന ഏത് പതിപ്പാണ് സ്വന്തമാക്കിയതെന്ന് […]

Posted inപുസ്തകങ്ങൾ

കത്തുകളുടെ പുസ്തകം

കൈയെഴുത്തിന്റെ കാലം കഴിയുകയാണ്; എഴുതുന്ന കത്തുകളുടെയും. അതുതന്നെയാണ് കത്തുകളുടെ ഈ പുസ്തകത്തിന്റെ പ്രസക്തിയും. ‘ഇ’ എഴുത്ത് സര്‍വസാധാരണമാകവേ ഈ എഴുത്തുകള്‍ അതിന്റെ ഉള്ളടക്കത്തെക്കാള്‍ ഉപരി രചയിതാക്കളുടെ ഉള്ളറിയാനുള്ള ഹസ്തരചനകള്‍ ആകുന്നു. ഒന്നിനൊന്നു വ്യത്യസ്തമായ ഹസ്തരേഖകള്‍ പോലെ. മലയാളത്തിലെ പ്രശസ്തരുടെ കത്തുകളുടെ ഈ പുസ്തകം അപൂര്‍വമായ ഒരു ചരിത്രരേഖയാണ്. ‘കത്തുകളുടെ പുസ്തകം’. പായിപ്ര രാധാകൃഷ്ണന്‍. എച്ച് & സി ബുക്‌സ്. വില 180 രൂപ.  

Posted inആരോഗ്യം

ഫോളിക് ആസിഡും ഇരുമ്പും ധാരാളമടങ്ങിയ കറിവേപ്പില

പ്രകൃതി നേരിട്ട് പ്രോസസ് ചെയ്തു ഉല്‍പാദിപ്പിക്കുന്ന ഒരു മള്‍ട്ടിവിറ്റാമിന്‍ പ്രൊഡക്ട് ആണ് കറിവേപ്പില. ഇതില്‍ വിറ്റാമിന്‍ എ, സി, ഇ, ബി കോപ്ലക്സ്, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളുടെ ആരോഗ്യത്തിന് പ്രത്യേകിച്ച്, ഗര്‍ഭിണികളുടെയും പ്രസവാനന്തര ശ്രുശൂഷയിലുള്ള സ്ത്രീകള്‍ക്കും. രക്താരോഗ്യത്തിന് അത്യാവശ്യമായ രണ്ട് പോഷകങ്ങളായ ഫോളിക് ആസിഡും ഇരുമ്പും കറിവേപ്പിലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കറിവേപ്പില പതിവായി കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും വരള്‍ച്ച, കാഴ്ച മങ്ങല്‍ എന്നിവ ചെറുക്കാനും സഹായിക്കും. പാല്‍ ഉല്‍പന്നങ്ങളില്‍ എന്ന […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

പാലക്കാട് നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന്  നാലാം അഡീഷണൽ ജില്ലാ കോടതി വിധിച്ചു. ചെന്താമരക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. മറ്റന്നാൾ കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കും. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് ചെന്താമരയോട് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി. യാതൊരു ഭാവഭേദവുമില്ലാതെ കൂസലില്ലാതെയുമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയുള്ള കോടതി വിധി ചെന്താമര കേട്ടുനിന്നത്. രാവിലെ കോടതിയിൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

റെയില്‍വേ മന്ത്രിക്ക് കത്ത് നൽകി കെസി വേണുഗോപാൽ

എറണാകുളം ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ്സ് ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടണമെന്ന ആവശ്യമുന്നയിച്ച് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനല്‍കിയതായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. നവംബർ പകുതിയോടെയാണ് കേരളത്തിൽ പുതുതായി മറ്റൊരു വന്ദേഭാരത് എക്സ്പ്രസ്സ് കൂടിയെത്തുന്നത്. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ഏക വന്ദേ ഭാരത് എക്‌സ്പ്രസാണിത്. ഈ സര്‍വീസ് തിരുവനന്തപുരം വരെ നീട്ടിയാല്‍ അതിന്റെ പ്രയോജനം എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലക്കാര്‍ക്ക് കൂടി ലഭ്യമാകും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിൽ പ്രവർത്തിക്കണമെന്നായിരുന്നു ആ​ഗ്രഹമെന്ന് അബിൻ വർക്കി

പാർട്ടി തീരുമാനം അം​ഗീകരിക്കുന്നുവെന്നും കേരളത്തിൽ പ്രവർത്തിക്കണമെന്നായിരുന്നു ആ​ഗ്രഹമെന്നും യൂത്ത് കോൺ​ഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. കേരളത്തിൽ തുടരാൻ അവസരം നൽകണമെന്നും വൈസ് പ്രസിഡന്‍റ് ആയി തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെടുമെന്നും ദേശീയ നേതൃത്വം ഇക്കാര്യം പരിഗണിക്കണമെന്നും അബിൻ വ്യക്തമാക്കി. പാര്‍ട്ടി എടുത്ത തീരുമാനം തെറ്റെന്ന് പറയില്ല. പാര്‍ട്ടിയോട് തിരുത്താൻ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുമെന്നും അബിൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരും

പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതിൽ വെള്ളിയാഴ്ച ഉത്തരവിറക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദേശീയ പാത അതോറിറ്റിയുടെ ഹര്‍ജി ഇന്ന് പരിഗണിച്ചപ്പോള്‍ ജില്ലാ കളക്ടറോട് നിലവിലെ റോഡിന്‍റെ അവസ്ഥയെക്കുറിച്ച് കോടതി വിവരം തേടി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഓണ്‍ലൈനായി ഹാജരായ തൃശൂര്‍ കളക്ടറോട് ചോദ്യങ്ങള്‍ ചോദിച്ചു. തുടര്‍ന്ന് ഇപ്പോള്‍ ഏതെങ്കിലും ഇടങ്ങളില്‍ ഗതാഗത കുരുക്ക് ഉണ്ടോയെന്ന് കളക്ടറോട് കോടതി ചോദിച്ചു. തുടര്‍ന്ന് […]