എറണാകുളം ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ്സ് ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടണമെന്ന ആവശ്യമുന്നയിച്ച് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനല്‍കിയതായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. നവംബർ പകുതിയോടെയാണ് കേരളത്തിൽ പുതുതായി മറ്റൊരു വന്ദേഭാരത് എക്സ്പ്രസ്സ് കൂടിയെത്തുന്നത്. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ഏക വന്ദേ ഭാരത് എക്സ്പ്രസാണിത്. ഈ സര്‍വീസ് തിരുവനന്തപുരം വരെ നീട്ടിയാല്‍ അതിന്റെ പ്രയോജനം എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലക്കാര്‍ക്ക് കൂടി ലഭ്യമാകും.
റെയില്‍വേ മന്ത്രിക്ക് കത്ത് നൽകി കെസി വേണുഗോപാൽ
