പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും കേരളത്തിൽ പ്രവർത്തിക്കണമെന്നായിരുന്നു ആഗ്രഹമെന്നും യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. കേരളത്തിൽ തുടരാൻ അവസരം നൽകണമെന്നും വൈസ് പ്രസിഡന്‍റ് ആയി തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെടുമെന്നും ദേശീയ നേതൃത്വം ഇക്കാര്യം പരിഗണിക്കണമെന്നും അബിൻ വ്യക്തമാക്കി. പാര്‍ട്ടി എടുത്ത തീരുമാനം തെറ്റെന്ന് പറയില്ല. പാര്‍ട്ടിയോട് തിരുത്താൻ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുമെന്നും അബിൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കേരളത്തിൽ പ്രവർത്തിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് അബിൻ വർക്കി
