നിർത്തിയിട്ടിരുന്ന ട്രെയിലറുകളിലേക്ക് ഇടിച്ച് കയറിയ വിമാനം അഗ്നിഗോളമായി. യാത്രക്കാർക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ടെക്സാസിൽ ഞായറാഴ്ച ഉച്ച കഴിഞ്ഞുണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട വിമാനം റോഡിലൂടെ കുതിച്ചെത്തി 18 ടയറുകളുള്ള ട്രെയിലറിലും പിന്നിലുണ്ടായിരുന്ന വാഹനങ്ങളിലും ഇടിച്ച് കയറിയാണ് അപകടം. മുൻഭാഗം ഇടിച്ച് റോഡിലേക്ക് എത്തിയ വിമാനം വളരെ വേഗതയിൽ റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും അപകടത്തിൽ കൊല്ലപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് ഉയർന്ന കറുത്ത നിറത്തിലുള്ള പുകയും അഗ്നിയും വലിയ പൊട്ടിത്തെറി ശബ്ദവും […]
100 രൂപയില്‍ താഴെയുള്ള എസ്.എം.എസ് നിര്‍ത്തലാക്കുന്നു
യു.പി.ഐ വഴി 100 രൂപയില്‍ താഴെയുള്ള ഇടപാടുകളെ കുറിച്ച് എസ്.എം.എസ് വഴി ഉപയോക്താക്കളെ അറിയിക്കുന്നത് നിര്‍ത്താനൊരുങ്ങി ബാങ്കുകള്‍. ഇതിനായി റിസര്‍വ് ബാങ്കിനോട് അനുമതി തേടി. യു.പി.ഐ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതോടെ ചെറിയ തുകകളുടെ ഇടപാടുകള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതുമൂലം ഉപയോക്താക്കള്‍ക്ക് ഒരു ദിവസം ലഭിക്കുന്ന എസ്.എം.എസുകളുടെ എണ്ണവും കൂടി. ഇതോടെ പലരും വലിയ തുകകളുടെ മെസേജ് പോലും ശ്രദ്ധിക്കാത്ത അവസ്ഥയുണ്ടാകുന്നതായാണ് ബാങ്കുകള്‍ പറയുന്നത്. ചെറിയ തുകകളുടെ ഇടപാടുകളുടെ എണ്ണം നിശ്ചിത പരിധി കഴിഞ്ഞാല്‍ ഇതേ കുറിച്ച് […]
ഗ്രാമീണ കഥാപാത്രവുമായി വിജയ് ദേവരകൊണ്ട
ടോളിവുഡിന്റെ സ്‌റ്റൈലിഷ് താരം, തെന്നിന്ത്യയിലാകെ ഏറെ ആരാധകരുള്ള വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന പുതിയ ചിത്രം ഹൈദരാബാദില്‍ ആരംഭിച്ചു. ‘എസ്‌വിസി59’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രവി കിരണ്‍ കോലയാണ്. മലയാളികളുടെ പ്രിയ താരം കീര്‍ത്തി സുരേഷ് ആണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നായികയാവുന്നത്. അഞ്ച് ഭാഷകളില്‍ എത്തുന്ന ചിത്രം നിര്‍മിക്കുന്നത് ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന് കീഴില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ്. ‘രാജാ വാരു റാണി ഗാരു’ എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്ത് […]
‘എ നൈറ്റ് ഓഫ് ദ് സെവന്‍ കിങ്ഡംസ്’ ട്രെയിലര്‍
ലോകമെമ്പാടും ആരാധകരുള്ള ‘ഗെയിം ഓഫ് ത്രോണ്‍സ്’ സീരീസിന്റെ പ്രീക്വല്‍ ‘എ നൈറ്റ് ഓഫ് ദ് സെവന്‍ കിങ്ഡംസ്’ ട്രെയിലര്‍ റിലീസ് ചെയ്തു. ഗെയിം ഓഫ് ത്രോണ്‍സ് രചയിതാവ് ജോര്‍ജ് ആര്‍.ആര്‍. മാര്‍ട്ടിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് പുതിയ സീരീസ് എത്തുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലെ സംഭവങ്ങള്‍ക്ക് നൂറ് വര്‍ഷം മുമ്പ് നടക്കുന്ന കഥയാണ് ‘എ നൈറ്റ് ഓഫ് ദ് സെവന്‍ കിങ്ഡംസ്’. ഫിന്‍ ബെന്നറ്റ്, ബെര്‍ട്ടി കാര്‍വല്‍, ഡാനിയല്‍ ഇംഗ്‌സ്, ടാന്‍സിന്‍ ക്രോഫോര്‍ഡ്, സാം സ്പ്രൂവല്‍, റോസ് ആന്‍ഡേഴ്‌സണ്‍, […]
ഇരുട്ട് പത്രാധിപര്‍
മനുഷ്യമനസ്സിലെ വെട്ടവും ഇരുട്ടും മാറിമാറി, ജീവിത സത്യങ്ങള്‍ക്ക് മുഴുത്ത തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ് ഈ കഥകളില്‍, അരികുകളില്‍ നിന്നും തുറസ്സുകളില്‍ നിന്നും വന്നെത്തുന്ന കഥാപാത്രങ്ങള്‍ക്ക് പകല്‍ ബഹളവും രാനിശ്ശബ്ദതയും ഒന്നുപോലെ പിറവിനേരങ്ങള്‍ തീര്‍ക്കുന്നു. വാഴ്വ് കുത്തിയ തമോഗര്‍ത്തങ്ങളില്‍ പതിക്കാതെ പ്രേതവേട്ടക്കാരനും കരിമരുന്നു ഫാക്ടറിക്കാരനും ജീവപര്യന്തം തടവുകാരനും ഒക്കെ ഇവിടെ നേര്‍വഴിയേയും വളഞ്ഞു പുളഞ്ഞും ഉഴറിയോടുന്നു. മുന്‍ധാരണകളെ മുച്ചൂടും വെണ്ണീറാക്കുവാന്‍ ഒരുമ്പെട്ടിറങ്ങിയ മനുഷ്യാഗ്‌നികളാണ് ഇവര്‍ – തീനാവുകൊണ്ട് നിങ്ങളുടെ അസ്ഥിയെ നക്കുന്നവര്‍, മജ്ജയെ പൊള്ളിക്കുന്നവര്‍. ‘ഇരുട്ട് പത്രാധിപര്‍’. ജി.ആര്‍. ഇന്ദുഗോപന്‍. […]
പുതിയ ജി450ഡി പുറത്തിറക്കി ബെന്‍സ്
ജര്‍മന്‍ ആഡംബ വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യ പുതിയ ജി450ഡി പുറത്തിറക്കി. ഡീസല്‍ ജി-ക്ലാസ് ശ്രേണി വിപുലീകരിച്ചാണ് പുതിയ വാഹനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 2.90 കോടി രൂപയാണ് എക്‌സ്-ഷോറൂം വില. ബ്രാന്‍ഡിന്റെ ഓഫ്-റോഡ് പാരമ്പര്യവും ആഡംബരപൂര്‍ണ്ണമായ ഇന്റീരിയറുകളും ചേര്‍ന്നതാണ് പുതിയ വാഹനം. 48-വോള്‍ട്ട് മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ഇണക്കിചേര്‍ത്ത 3.0-ലിറ്റര്‍, ഇന്‍ലൈന്‍-സിക്സ് ഡീസല്‍ എന്‍ജിനാണ് ഇതിന്റെ കരുത്ത്. ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററില്‍ നിന്ന് 20-ബിഎച്ച്പി അധികം ബൂസ്റ്റോടെ 362ബിഎച്ച്പി കരുത്തും 750 എന്‍എം ടോര്‍ക്കും ഇത് പുറപ്പെടുവിക്കുന്നു. […]
കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഷോൺ ജോർജ് രംഗത്ത്
കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഷോൺ ജോർജ് രംഗത്ത്. മുഖ്യമന്ത്രിയുടെ നിലപാടാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നാണ് ഷോൺ അഭിപ്രായപ്പെട്ടത്. പത്ത് വോട്ട് നോക്കി മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടാണ് ഇതിനൊക്കെ പിന്നിലെന്നും കേരളം ഇസ്ലാമിക് സ്റ്റേറ്റ് അല്ലെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും ബി ജെ പി നേതാവ് പറഞ്ഞു. ബീഫിന്റെ പേരിലല്ല ഹാൽ സിനിമ സെൻസർ ചെയ്തതെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു. താമരശേരി ബിഷപ്പ് ഹൗസിനേയും ബിഷപ്പിനേയും തെറ്റിധരിപ്പിക്കുന്ന വിധത്തിലാണ് സിനിമയുടെ ഉള്ളടക്കം. […]
വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണം
നമ്മുടെ വയറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ് ഇഡ്ലിയെന്നാണ് ഡയറ്റീഷന്മാരുടെ അഭിപ്രായം. ഇഡ്ലി രാവിലെ ബ്രേക്ക്ഫാസ്റ്റിനും അല്ലെങ്കില്‍ വൈകിട്ട് അത്താഴമായും കഴിക്കാം. അരിയും ഉഴുന്നും അരച്ച് പുളിപ്പിച്ചാണ് ഇഡ്ലി മാവ് തയ്യാറാക്കുന്നത്. ഇത് കുടലിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുകയും പോഷകങ്ങളെ എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. പുളിപ്പിച്ച ഭക്ഷണം ദഹനവും ശരീരവീക്കവും കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. കൊഴുപ്പ് കുറവാണെന്നതാണ് ഇഡ്ലിയുടെ ഒരു സവിശേഷത. മറ്റൊന്ന് ഇത് ഗ്ലൂട്ടന്‍ രഹിതമാണ്. അതുകൊണ്ട് തന്നെ അസിഡിറ്റി, ദഹന […]
വിവേക് കിരണിനെതിരായ ഇ ഡി സമൻസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
വിവേക് കിരണിനെതിരായ ഇ ഡി സമൻസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയ പ്രവർത്തനം സുതാര്യമാണെന്നും മകന് ഇ ഡി സമൻസ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ രണ്ട് മക്കളിലും അഭിമാനമാണുള്ളത്. ജോലി, വീട് എന്ന രീതിയിൽ മാത്രം ജീവിക്കുന്നയാളാണ് മകൻ. ഇ ഡി സമൻസ് ആർക്കാണ് അയച്ചത്? ആരുടെ കയ്യിലാണ് സമൻസ് കൊടുത്തത്? ഒരു സമൻസും ക്ലിഫ് ഹൗസിൽ വന്നില്ല. വിവേക് അത്തരമൊരു കാര്യം പറഞ്ഞിട്ടുമില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.
പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു
പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് ദിവസമാണ് ചികിത്സയിൽ കഴിഞ്ഞത്. ഷാഫിക്ക് ഡോക്ടർമാർപൂർണ വിശ്രമം നിർദേശിച്ചിട്ടുണ്ട്. ബുധനാഴ്ച തുടർചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിലെത്തും. കോഴിക്കോട് പേരാമ്പ്രയില്‍ പൊലീസ് ലാത്തിച്ചാർജിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്.
