കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഷോൺ ജോർജ് രംഗത്ത്. മുഖ്യമന്ത്രിയുടെ നിലപാടാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നാണ് ഷോൺ അഭിപ്രായപ്പെട്ടത്. പത്ത് വോട്ട് നോക്കി മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടാണ് ഇതിനൊക്കെ പിന്നിലെന്നും കേരളം ഇസ്ലാമിക് സ്റ്റേറ്റ് അല്ലെന്ന് മുഖ്യമന്ത്രി ഓർക്കണമെന്നും ബി ജെ പി നേതാവ് പറഞ്ഞു. ബീഫിന്റെ പേരിലല്ല ഹാൽ സിനിമ സെൻസർ ചെയ്തതെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു. താമരശേരി ബിഷപ്പ് ഹൗസിനേയും ബിഷപ്പിനേയും തെറ്റിധരിപ്പിക്കുന്ന വിധത്തിലാണ് സിനിമയുടെ ഉള്ളടക്കം. ലൗ ജിഹാദിനെ ന്യായീകരിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങൾ ബിഷപ്പിന്‍റെ കഥാപാത്രത്തിന് നൽകിയെന്നും അണിയറ പ്രവർത്തകൾ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഷോൺ കൂട്ടിച്ചേർത്തു.
കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ഷോൺ ജോർജ് രംഗത്ത്
