മനുഷ്യമനസ്സിലെ വെട്ടവും ഇരുട്ടും മാറിമാറി, ജീവിത സത്യങ്ങള്‍ക്ക് മുഴുത്ത തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ് ഈ കഥകളില്‍, അരികുകളില്‍ നിന്നും തുറസ്സുകളില്‍ നിന്നും വന്നെത്തുന്ന കഥാപാത്രങ്ങള്‍ക്ക് പകല്‍ ബഹളവും രാനിശ്ശബ്ദതയും ഒന്നുപോലെ പിറവിനേരങ്ങള്‍ തീര്‍ക്കുന്നു. വാഴ്വ് കുത്തിയ തമോഗര്‍ത്തങ്ങളില്‍ പതിക്കാതെ പ്രേതവേട്ടക്കാരനും കരിമരുന്നു ഫാക്ടറിക്കാരനും ജീവപര്യന്തം തടവുകാരനും ഒക്കെ ഇവിടെ നേര്‍വഴിയേയും വളഞ്ഞു പുളഞ്ഞും ഉഴറിയോടുന്നു. മുന്‍ധാരണകളെ മുച്ചൂടും വെണ്ണീറാക്കുവാന്‍ ഒരുമ്പെട്ടിറങ്ങിയ മനുഷ്യാഗ്നികളാണ് ഇവര്‍ – തീനാവുകൊണ്ട് നിങ്ങളുടെ അസ്ഥിയെ നക്കുന്നവര്‍, മജ്ജയെ പൊള്ളിക്കുന്നവര്‍. ‘ഇരുട്ട് പത്രാധിപര്‍’. ജി.ആര്. ഇന്ദുഗോപന്. എച്ച് & സി ബുക്സ്, വില 240 രൂപ.
