നവ്യ നായര്‍, സൗബിന് ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി. തുടരും, ലോക എന്നീ ഇന്‍ഡസ്ടറി ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണ് ‘പാതിരാത്രി’. ചിന്മയി ശ്രീപദ ആലപിച്ച നിലഗമനം.. എന്ന പ്രോമോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സിനിമയുടെ ജോണറിന് ചേര്‍ന്ന് നില്ക്കുന്ന വിധമാണ് ഗാനം. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ കെ.വി.അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘പാതിരാത്രി’ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് സ്ഥാനത് തുടരുകയാണ്. 40 ലക്ഷത്തിന് മുകളില്‍ യൂട്യൂബ് വ്യൂസ് ഇതുവരെ ട്രെയിലറിന് ലഭിച്ചു. സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന് എന്നിവരും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആത്മീയ രാജന്, ശബരീഷ് വര്‍മ്മ, ഹരിശ്രീ അശോകന്, അച്യുത് കുമാര്‍, ഇന്ദ്രന്‍സ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
‘പാതിരാത്രി’ എന്ന ചിത്രത്തിലെ ആദ്യഗാനം
