ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമ വരുന്നു. പ്രമുഖ സംവിധായകനും നിര്‍മാതാവുമായ ഹന്‍സല്‍ മെഹ്ത(ട്രൂ സ്റ്റോറി ഫിലിംസ്) ആണ് ചിത്രം നിര്‍മിക്കുന്നത്. എ ആര് റഹ്മാന് സംഗീതം സംവിധാനം നിര്‍വഹിക്കും. റൊമാന്റിക് ഡ്രാമ ജോണറില്‍ ഒരുങ്ങുന്ന ചിത്രം ബോളിവുഡ് പടമെന്നാണ് വിവരം. കരണ്‍ വ്യാസും പെല്ലിശ്ശേരിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷാവസാനം സിനിമയുടെ പ്രൊഡക്ഷന്‍ പരിപാടികള്‍ ആരംഭിക്കാനാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ട്രൂ സ്റ്റോറി ഫിലിംസിന്റെ പാര്ടറായ സാഹില്‍ സൈഗാളിനെ ഉദ്ധരിച്ച് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹന്‍സല്‍ മെഹ്ത-ലിജോ ജോസ് പെല്ലിശ്ശേരി-എആര്‍ റഹ്മാന് കോമ്പോ ഒന്നിക്കുമ്പോള്‍ എന്ത് വിസ്മയമാകും തങ്ങളെ കാത്തിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളികളും ഇപ്പോള്‍.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ബോളിവുഡ് ചിത്രം
