ഈ വർഷം അവസാനം നിശ്ചയിച്ചിരുന്ന ഇന്ത്യാ സന്ദര്‍ശനം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മാറ്റിവെച്ചെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് നെതന്യാഹു എത്താനിരുന്നത്. എന്നാല്‍ നവംബര്‍ 10ന് ദില്ലിയില്‍ നടന്ന സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ ആശങ്ക ഉയര്‍ത്തിയാണ് സന്ദര്‍ശനം മാറ്റിവെച്ചതെന്ന് ഇസ്രായേല്‍ മാധ്യമമായ i24NEWS റിപ്പോര്‍ട്ട് ചെയ്തു.
രാത്രി വാർത്തകൾ
കേരളത്തില്‍ പ്രൈമറി സ്കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം സ്‌കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്‌കൂളുകൾ സ്ഥാപിക്കാനാണ് സുപ്രീംകോടതിയുടെ നിർദേശം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് അസത്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശബരിമല അയ്യപ്പൻ്റെ ഒരു തരി സ്വർണം നഷ്ടപ്പെട്ടു കൂടാ എന്നതാണ് നിലപാടെന്നും സ്വർണക്കൊള്ളയിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണ് എൽഡിഎഫ് മുമ്പും […]
വിദേശ നിക്ഷേപം കൂടുതല്‍ ടെലികമ്മ്യൂണിക്കേഷനില്‍
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നവംബര്‍ ആദ്യ പകുതിയില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ നിക്ഷേപം പ്രധാനമായും രണ്ട് മേഖലകളില്‍ വ്യത്യസ്തമായ രീതിയിലാണ് പ്രതിഫലിച്ചത്. ഈ കാലയളവില്‍ വിപണിയില്‍ മൊത്തം 5.2 കോടി (52 മില്യണ്‍) ഡോളറിന്റെ അറ്റ നിക്ഷേപമാണ് രേഖപ്പെടുത്തിയത്. വിദേശ നിക്ഷേപം ഏറ്റവും അധികം ഒഴുകിയെത്തിയ മേഖലയായി ടെലികമ്മ്യൂണിക്കേഷന്‍ മാറി. ഈ രംഗത്തേക്ക് 1,061 മില്യണ്‍ ഡോളറിന്റെ വന്‍കിട നിക്ഷേപമാണ് എഫ്പിഐകള്‍ നടത്തിയത്. ഇതിന് പിന്നാലെ സോവറിന്‍ ഡെറ്റ് ഫണ്ടുകള്‍ (454 മില്യണ്‍ ഡോളര്‍), ഓയില്‍, ഗ്യാസ്, […]
‘പരാശക്തി’യിലെ രണ്ടാമത്തെ ഗാനമെത്തി
ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പരാശക്തി’യിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ‘രത്‌നമാല..’ എന്ന് തുടങ്ങുന്ന ഗാനത്തന് സംഗീതം ഒരുക്കിയത് ജി വി പ്രകാശ് കുമാറാണ്. അദ്ദേഹം തന്നെയാണ് ഈ മനോഹര മെലഡി ഗാനം ആലപിച്ചിരിക്കുന്നതും. ജയശ്രീ മതിമാരന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. തെലുങ്ക് വരികള്‍ എഴുതിയത് സരസ്വതി പുത്ര രാമജോഗയ്യ ശാസ്ത്രി ആണ്. ശിവകാര്‍ത്തികേയന്‍, രവി മോഹന്‍, അഥര്‍വ, ശ്രീലീല എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പരാശക്തി സംവിധാനം ചെയ്യുന്നത് സുധാ കൊങ്കരയാണ്. 1965ലെ […]
‘അരസനി’ല്‍ വിജയ് സേതുപതിയും
വെട്രിമാരന്‍- സിമ്പു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ‘അരസനി’ല്‍ വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നു. ‘വടചെന്നൈ’ യൂണിവേഴ്സില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സിമ്പുവിന്റെ വില്ലനായാണോ വിജയ് സേതുപതി എത്തുന്നതെന്നാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന പ്രധാന കാര്യം. തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സംവിധായകരില്‍ ഒരാളാണ് വെട്രിമാരന്‍. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ്. താണു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിമ്പുവിന്റെ നായികയായി സായ് പല്ലവിയാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വീണ്ടും വടക്കന്‍ ചെന്നൈയിലെ അധോലോക കഥയുമായി വെട്രിമാരന്‍ എത്തുമ്പോള്‍ […]
11.49 ലക്ഷം രൂപ മുതല്‍ പുതിയ സിയാറ
പുതിയ സിയാറ പുറത്തിറക്കി ടാറ്റ, 11.49 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഒരു മോഡലിന്റെ വില മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ മുംബൈ നടന്ന ചടങ്ങില്‍ പുത്തന്‍ സിയാറയുടെ പ്രൊഡക്ഷന്‍ മോഡലുകള്‍ ടാറ്റ അവതരിപ്പിച്ചിരുന്നു. ഡിസംബര്‍ 16 മുതല്‍ പുതിയ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കുന്നതോടെ ജനുവരി 15 മുതല്‍ സിയാറ ഉപഭോക്താക്കളുടെ കൈകളിലെത്തും. പുതിയ 1.5 ലീറ്റര്‍ ടിജിഡിഐ എന്‍ജിനുമായിട്ടാണ് സിയാറ എത്തുന്നത്. 160 ബിഎച്ച്പി കരുത്തും 255 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 1.5 […]
പുരുഷന്മാരുടെ ഇടം
അറബ് വംശജരുടെ പൗരുഷത്തേയും സ്വവര്‍ഗ്ഗരതിയേയും കുറിച്ചുള്ള ഒരു തുറന്നെഴുത്തിലൂടെ രൂപംകൊള്ളുന്ന ഈ രചന സിറിയയില്‍നിന്നുള്ള ഖാലിദ് അലെസ്മയിലിന്റെ ആദ്യനോവലാണ്. ഇരുപതുകാരനായ ഫുറാത്ത് എന്ന സിറിയന്‍ വംശജന്‍ പഴയ ഡമാസ്‌കസിലെ ഒരു പൊതുസ്നാനഘട്ടത്തിലെത്തുന്നു. സ്വവര്‍ഗ്ഗാനുരാഗികളുടെ സമാഗമസ്ഥലമായ ഹമ്മാമില്‍ സോപ്പു മണത്തിനും നീരാവിയുടെ ആവരണങ്ങള്‍ക്കുമിടയില്‍ ആനന്ദം കണ്ടെത്തുന്ന പുരുഷനഗ്‌നതയില്‍ ഫുറാത്ത് സ്വത്വം തിരിച്ചറിയുന്നു. ‘പുരുഷന്മാരുടെ ഇടം’. ഖാലിദ് അലെസ്മയില്‍. പരിഭാഷ – സുരേഷ് എം.ജി. ഗ്രീന്‍ ബുക്‌സ്. വില 230 രൂപ.
ആരോഗ്യഗുണങ്ങളിലും മത്തി മുന്നില്‍ തന്നെ!
മത്തി അല്ലെങ്കില്‍ ചാള മലയാളികളുടെ സ്ഥിരം വിഭവങ്ങളില്‍ ഒന്നാണ്. രുചിയില്‍ മാത്രമല്ല ആരോഗ്യഗുണങ്ങളിലും മത്തി മുന്നില്‍ തന്നെയാണ്. വൈറ്റമിന്‍ ഡി, എ, ബി 12, പ്രോട്ടീന്‍ തുടങ്ങി മനുഷ്യ ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളുടെ ഒരു നീണ്ട നിര തന്നെ മത്തിയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മത്തി കഴിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കും. ഇവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും മത്തി പതിവായി ഡയറ്റില്‍ ഉള്ളത് നല്ലതാണ്. കാല്‍സ്യവും വിറ്റാമിന്‍ ഡിയും എല്ലുകളുടെ ബലം […]
കേരളത്തില്‍ പ്രൈമറി സ്കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി
കേരളത്തില്‍ പ്രൈമറി സ്കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂൾ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം സ്‌കൂളുകൾ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്‌കൂളുകൾ സ്ഥാപിക്കാനാണ് സുപ്രീംകോടതിയുടെ നിർദേശം.
എസ് എസ് കെ ഫണ്ടുകൾ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉയർത്തിയ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി ബി.ജെ.പി
എസ് എസ് കെ ഫണ്ടുകൾ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉയർത്തിയ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി ബി.ജെ.പി. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന നേതൃത്വവും ഫണ്ട് തടയാൻ ശ്രമിക്കുന്നുവെന്ന മന്ത്രി വി ശിവൻകുട്ടിയുടെ ആരോപണം ബിജപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തള്ളി. സംസ്ഥാന സർക്കാർ അഞ്ചുവർഷം കൊണ്ട് ഒന്നും ചെയ്യാതിരുന്നതിനെ ന്യായീകരിക്കാനുള്ള ‘കഥകൾ’ മാത്രമാണ് ഈ ആരോപണങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
