സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 94,000ലേക്ക്. ഇന്ന് പവന് ഒറ്റയടിക്ക് 640 രൂപയാണ് വര്‍ധിച്ചത്. 93,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് ഉയര്‍ന്നത്. 11,725 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഒറ്റയടിക്ക് 1400 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില […]
ചാറ്റ് ജി.പിടിയില്‍ ഗ്രൂപ്പ് ചാറ്റ് ഫീച്ചറുമായി ഓപണ്‍ എ.ഐ.
ചാറ്റ് ജി.പിടിയില്‍ ഗ്രൂപ്പ് ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ച് ഓപണ്‍ എ.ഐ. 20 പേര്‍ വരെ ഉള്‍ക്കൊള്ളാവുന്ന ഗ്രൂപ്പ് ചാറ്റുകള്‍ ചാറ്റ് ജി.പി.ടിയില്‍ നടത്താം. ഗ്രൂപ്പ് ചാറ്റ് ആരംഭിക്കാന്‍ സ്‌ക്രീനില്‍ മുകളിലായി കാണുന്ന സ്റ്റാര്‍ട്ട് എ ഗ്രൂപ്പ് ചാറ്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ശേഷം ലഭിക്കുന്ന ഇന്‍വൈറ്റ് ലിങ്ക് ഗ്രൂപ്പ് ചാറ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അയച്ചുകൊടുക്കുക. അതുവഴി മറ്റുള്ളവര്‍ക്ക് ചാറ്റില്‍ അംഗങ്ങളാവാം. ഉപയോക്താക്കള്‍ ഇന്‍വൈറ്റ് ലിങ്ക് സ്വീകരിക്കണം. പഠന വിഷയങ്ങള്‍, ട്രിപ്പുകള്‍ എന്നിങ്ങനെ സര്‍വമേഖലയും അംഗങ്ങള്‍ക്ക് ഗ്രൂപ്പ് ചാറ്റില്‍ ചര്‍ച്ച ചെയ്യാം. […]
‘സ്പാ’ എന്ന പുതിയ ചിത്രവുമായി എബ്രിഡ് ഷൈന്‍
പുതിയ ചിത്രവുമായി സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമായ എബ്രിഡ് ഷൈന്‍. ‘സ്പാ’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. നിഗൂഢതയും ആകാംക്ഷയും ഉണര്‍ത്തുന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍. ‘രഹസ്യങ്ങള്‍ രഹസ്യങ്ങളാണ് ചില കാരണങ്ങളാല്‍’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. നിശബ്ദത ആവശ്യപ്പെടുന്ന ഒരു സ്ത്രീയുടെ മുഖമാണ് പോസ്റ്ററിലുള്ളത്. സിദ്ധാര്‍ഥ് ഭരതന്‍, വിനീത് തട്ടില്‍, പ്രശാന്ത് അലക്സാണ്ടര്‍, മേജര്‍ രവി,വിജയ് മേനോന്‍, ദിനേശ് പ്രഭാകര്‍, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് ജോജി കെ മേജര്‍ രവിജോണ്‍, […]
വിജയ് ദേവരകൊണ്ടയുടെ വില്ലനായി അര്‍ണോള്‍ഡ് വോസ്ലൂ
‘മമ്മി’ സിനിമകളിലൂടെ പ്രേക്ഷകരെ വിറപ്പിച്ച ഹോളിവുഡ് താരം അര്‍ണോള്‍ഡ് വോസ്ലൂ വിജയ് ദേവരകൊണ്ടയുടെ വില്ലനാകുന്നു. രാഹുല്‍ സന്‍ക്രിത്യാന്‍ സംവിധാനം ചെയ്യുന്ന പീരിഡ് ആക്ഷന്‍ ത്രില്ലറിലാണ് അര്‍ണോള്‍ഡ് പ്രധാന വേഷത്തിലെത്തുന്നത്. ബ്രിട്ടിഷ് ഓഫിസറുടെ കഥാപാത്രമായാകും അദ്ദേഹം പ്രത്യക്ഷപ്പെടുക. ‘ടാക്‌സിവാല’ എന്ന ചിത്രത്തിനുശേഷം രാഹുലും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. 1854-നും 1878-നും ഇടയില്‍, ബ്രിട്ടിഷ് കോളനി വാഴ്ച അതിന്റെ ഉന്നതിയില്‍ നിന്ന കാലഘട്ടത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യഥാര്‍ഥ ചരിത്ര സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ സിനിമ, […]
സെല്‍റ്റോസിന്റെ രണ്ടാം തലമുറയുമായി കിയ എത്തുന്നു
സെല്‍റ്റോസിന്റെ രണ്ടാം തലമുറയുമായി കിയ എത്തുന്നു. ഡിസംബര്‍ ആദ്യം പുതിയ മോഡലിനെ ദക്ഷിണകൊറിയയിലും ഇന്ത്യയിലും കിയ അവതരിപ്പിക്കും. തുടക്കത്തില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനും പിന്നീട് ഇന്ധനക്ഷമത കൂടിയ ഹൈബ്രിഡ് മോഡലും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയ്ക്ക് ഇന്ത്യയില്‍ മേല്‍വിലാസം ഉണ്ടാക്കിയ കാറാണ് സെല്‍റ്റോസ്. 2019ല്‍ പുറത്തിറങ്ങിയ സെല്‍റ്റോസ് ആറു വര്‍ഷത്തിന് ശേഷം തലമുറ മാറി എത്തുന്നു. ഡിസംബര്‍ പത്തിന് പുതുതലമുറ സെല്‍റ്റോസ് എത്തുകയാണ്. തലമുറമാറ്റത്തോടെ എത്തുന്ന സെല്‍റ്റോസ് ഡിസൈനില്‍ അടി മുടി മാറിയാണ് […]
പാമ്പുഭാഷ സംസാരിക്കുന്നവന്‍
എസ്‌തോണിയയില്‍ ക്രിസ്തുമതം എത്തിത്തുടങ്ങുന്ന കാലഘട്ടത്തില്‍ അവതരിപ്പിക്കുന്ന ഈ സാങ്കല്പിക നോവലില്‍ ലീമെറ്റ് എന്ന യുവാവ് അവന്റെ കുടുംബത്തോടൊപ്പം കാട്ടിലേക്ക് കുടിയേറുകയാണ്. മാജിക്കും അതിന്ദ്രീയജ്ഞാനങ്ങള്‍ക്കുമിടയില്‍ ജീവിക്കുന്ന കാനനവാസികള്‍ക്ക് പാമ്പുകളുടെ ഭാഷയുമറിയാം. അതുപയോഗിച്ച് ജീവിക്കുന്ന അവര്‍ മതത്തിലേക്ക് ആകര്‍ഷിക്കുന്ന ഗ്രാമീണരുടെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ പരിശ്രമിക്കുന്നതിന്റെ കഥ. എസ്‌തോണിയന്‍ ഭാഷയില്‍ എഴുതിയ ഒരു നോവല്‍ എന്നതാണ് ഈ രചനയുടെ സവിശേഷത. അന്താരാഷ്ട്ര സാഹിത്യവേദികളില്‍ അധികമൊന്നും എത്തിപ്പെടാത്ത ഈ ഭാഷയില്‍ നിന്നൊരു നോവല്‍ മലയാളി വായനക്കാര്‍ക്ക് ആദ്യമായി ലഭിക്കുകയാണ്. 2008ല്‍ സ്റ്റാക്കര്‍ അവാര്‍ഡ് […]
വിറ്റാമിന്‍ ബി 12 അഭാവം ഫാറ്റി ലിവറിന് കാരണമാകാം
ശരീരത്തില്‍ വിറ്റാമിന്‍ ബി12ന്റെ കുറവും ഫാറ്റി ലിവര്‍ എന്ന അവസ്ഥയിലേക്ക് നയിക്കാമെന്ന് പഠനം. കൊഴുപ്പ് വിഘടിപ്പിക്കുന്നതിനും കരളിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വിറ്റാമിന്‍ ബി12 പ്രധാനമാണ്. ശരീരത്തില്‍ വിറ്റാമിന്‍ ബി12 കുറയുന്നതോടെ കൊഴുപ്പിനെ ശരിയായി സംസ്‌കരിക്കുന്നതിനും പുറന്തള്ളുന്നതിനും കരളിന് കഴിയാതെ വരുന്നു. ഇതോടെ കൊഴുപ്പ് കരള്‍ കോശങ്ങളില്‍ അടിഞ്ഞു കൂടാനും വീക്കമുണ്ടാക്കാനും കാരണമാകും. നോണ്‍-ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ രോഗമുള്ളവരില്‍ വിറ്റാമിന്‍ ബി 12ന്റെ അളവ് സാധാരണയായി കുറവായിരിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അമിതമായ ക്ഷീണം വിറ്റാമിന്‍ ബി 12 അഭാവത്തിന്റെ സാധാരണ […]
മദ്ധ്യാഹ്ന വാർത്തകൾ
കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം തുടരുന്നതിന് തടസ്സമില്ലെന്ന് സുപ്രീംകോടതി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ വോട്ടർപട്ടിക പരിഷ്കരണം നീട്ടിവെക്കണം എന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചില്ല. കേരളത്തിന്‍റെ കേസ് ഡിസംബര്‍ 2 ന് പരിഗണിക്കും. ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്ന് അന്ന് നോക്കാമെന്നും കോടതി അറിയിച്ചു. അതേസമയം, ഡിസംബർ ഒന്നിനകം തമിഴ്നാട് ഹർജിയിൽ സത്യവാങ് മൂലം സമർപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബർ കോഡിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. […]
ശബരിമല സ്വര്‍ണ കൊള്ളയിൽ ആളുകളുടെ കണ്ണിൽ പൊടിയിടുന്ന അന്വേഷണമാണ് നടക്കുന്നതെന്ന് കെ സുരേന്ദ്രൻ
ശബരിമല സ്വർണ കൊള്ള കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് നടത്തുന്ന ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്ത് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമല സ്വര്‍ണ കൊള്ളയിൽ ആളുകളുടെ കണ്ണിൽ പൊടിയിടുന്ന അന്വേഷണമാണ് നടക്കുന്നതെന്നും സൂത്രധാരന്മാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ അന്വേഷണ സംഘത്തിന് താല്പര്യമില്ലെന്നുംഅദ്ദേഹം പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തിലാണ് സ്വർണ്ണക്കൊള്ള ആസൂത്രണം ചെയ്തിരിക്കുന്നതെന്നും, എൻ വാസുവും എ പത്മകുമാറും പിണറായി വിജയന്‍റെ അടുത്ത അനുയായികളാണ്, മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് കൊള്ള നടന്നത്. […]
പട്ടികവർഗ വിദ്യാർത്ഥികളുടെ ധനസഹായ അപേക്ഷകൾ കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ
പട്ടികവർഗ വിദ്യാർത്ഥികളുടെ ധനസഹായ അപേക്ഷകൾ കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ. പാലക്കാട് കൊല്ലങ്കോട് ട്രൈബൽ ഓഫീസിൽ നൽകിയ 15 ഓളം അപേക്ഷകൾ യാക്കരയിലെ പുഴക്കരയിൽ നിന്ന് കണ്ടെത്തി. വിദ്യാർഥികൾ ജില്ലാ കലക്ടർക്കും പട്ടികവർഗ്ഗ ഓഫിസർക്കും പരാതി നൽകി. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ മികച്ച വിജയം നേടിയ പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്ക് പട്ടികവർഗ വകുപ്പ് നൽകുന്ന ധന സഹായത്തിനായുള്ള അപേക്ഷകളാണ് തള്ളിയ നിലയിൽ കണ്ടെത്തിയത്.ട്രൈബൽ പ്രൊമോട്ടർ മുഖേന പട്ടിക വർഗ ഓഫീസിലേക്ക് നൽകിയ അപേക്ഷകളാണ് ഇത്. അവിടെയെത്തിയ ഒരു […]
