ഫാസില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഫെമിനിച്ചി ഫാത്തിമ’ ഒടിടിയിലേക്ക്. ഒക്ടോബര്‍ 10-ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോള്‍ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്‌കറിയയും തമര്‍ കെവിയും ചേര്‍ന്ന് നിര്‍മിച്ച ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. തിയറ്ററുകളിലേക്ക് എത്തുന്നതിനു മുന്‍പ് തന്നെ ഫെമിനിച്ചി ഫാത്തിമ ശ്രദ്ധേയമായ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. മനോരമ മാക്‌സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവന്നിട്ടില്ല. ഒരു […]
2026 മിനി കൂപ്പര്‍ പ്രീ-ബുക്കിംഗുകള്‍ ആരംഭിച്ചു
2026 ലെ മിനി കൂപ്പര്‍ കണ്‍വെര്‍ട്ടിബിളിന്റെ ഇന്ത്യന്‍ ലോഞ്ചിന് മുന്നോടിയായി കമ്പനി പ്രീ-ബുക്കിംഗുകള്‍ ആരംഭിച്ചിട്ടുണ്ട്. 2025 ഡിസംബറില്‍ ഔദ്യോഗിക വില്‍പ്പന ആരംഭിക്കും. മിനി കൂപ്പര്‍ കണ്‍വെര്‍ട്ടിബിളിനുള്ള പ്രീ-ബുക്കിംഗ് രണ്ട് തരത്തില്‍ ചെയ്യാം. ആദ്യ രീതി ഓണ്‍ലൈനാണ്, അവിടെ മിനി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ബുക്കിംഗ് നടത്താം. രണ്ടാമത്തെ രീതി ഓഫ്ലൈനാണ്, ഇത് തിരഞ്ഞെടുത്ത 10 നഗരങ്ങളിലെ (ഡല്‍ഹി, ഗുരുഗ്രാം, മുംബൈ, പൂനെ, അഹമ്മദാബാദ്, ചണ്ഡീഗഡ്, ചെന്നൈ, കൊച്ചി, ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ്) ഷോറൂമുകള്‍ വഴി ചെയ്യാം. […]
അതീതം
ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത കയ്‌പ്പേറിയ ബാല്യവും കൗമാരവും കടന്നെത്തിയ പ്രകാശ് യൗവ്വനത്തിന്റെ ഒരു ഘട്ടത്തില്‍ നിന്ന് ഇരുപത് കൊല്ലങ്ങള്‍ പിന്നിലേക്ക് ടൈം ട്രാവല്‍ ചെയ്ത് എത്തുന്നു. പ്രകാശിനെ എഴുതി തള്ളിയ അധ്യാപകരേക്കാള്‍ അറിവുള്ള വിദ്യാര്‍ത്ഥി ആയി അവന്‍ മാറുന്നു. പ്രണയം അവനിലേക്ക് വിരുന്നെത്തുന്നു. പ്രകൃതിക്കും ദൈവത്തിനും അപ്പുറം അവന്‍ മനുഷ്യ ജീവിതങ്ങളെ മാറ്റി മറിക്കുന്നു. കാലത്തിനു മുന്നില്‍ മനുഷ്യന്‍ നിസ്സഹായനാകുന്നു എന്നതാണ് കേവല മനുഷ്യ ജീവിതത്തിന്റെ പൊരുളെങ്കില്‍ കാലത്തെ നിയന്ത്രിക്കാനും കാലത്തില്‍ ഇടപെടാനും കഴിയുന്ന മനുഷ്യനാണ് ഈ […]
കുടലിന്റെ ആരോഗ്യത്തിന് മോര് കാച്ചിയത്
കുടലിന്റെ ആരോഗ്യത്തിന് മികച്ച പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. തൈരില്‍ വെള്ളം നീട്ടി പച്ചമുളകും ഉള്ളിയും ഇഞ്ചിയുമൊക്കെ അരിഞ്ഞു ചേര്‍ത്ത് സംഭാരമായും കുടിക്കാറുണ്ട്. എന്നാല്‍ ഇതിലൊക്കെ ആരോഗ്യഗുണമുള്ളത് മോര് കാച്ചുമ്പോഴാണ്, അതായത് പുളിശ്ശേരി. അധികം സമയം ചെലവാക്കാതെ തന്നെ പുളിശ്ശേരി അഥവാ മോരു കറി ഉണ്ടാക്കിയെടുക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഇതിന്റെ രുചിക്കൂട്ട് ഇഷ്ടമാണ്. തൈരിനെക്കാളും സംഭാരത്തെക്കാളുമൊക്കെ മോര് കറിയുടെ പോഷകഗുണം ഉയര്‍ത്തുന്നത് ഒരൊറ്റ ചേരുവ കാരണമാണ്. അതാണ് മഞ്ഞള്‍. മോരു കറിയില്‍ മഞ്ഞള്‍ ചേര്‍ക്കുന്നതു കൊണ്ട് തന്നെ സ്വഭാവികമായ […]
കളമശേരിയിലെ പുതിയ ഹൈക്കോടതി കെട്ടിടം അടങ്ങുന്ന നിർദ്ദിഷ്ട ജുഡീഷ്യൽ സിറ്റിക്കായി എച്ച് എം ടിയുടെ 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സുപ്രീംകോടതിയുടെ അനുമതി തേടി സംസ്ഥാന സർക്കാർ
കളമശേരിയിലെ പുതിയ ഹൈക്കോടതി കെട്ടിടം അടങ്ങുന്ന നിർദ്ദിഷ്ട ജുഡീഷ്യൽ സിറ്റിക്കായി എച്ച് എം ടിയുടെ 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സുപ്രീംകോടതിയുടെ അനുമതി തേടി സംസ്ഥാന സർക്കാർ. ജസ്‌റ്റിസ് സൂര്യകാന്ത്, ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച് ഇക്കാര്യത്തിലെ നിലപാട് അറിയിക്കാനായി എച്ച് എം ടിക്ക് നോട്ടീസയച്ചു. ഭൂമിയിൽ തൽസ്ഥിതി തുടരാനുള്ള ഉത്തരവ് നീക്കി, പകരം സീ പോർട്ട് എയർപോർട്ട് റോഡ്, കിൻഫ്ര എന്നിവയ്‌ക്ക് സമാനമായി എച്ച് എം ടി ഭൂമി ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം.
പാലത്തായി പീഡനക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വീണ്ടും ആരോപണവുമായി മുൻ ഡിവൈസ്എപി റഹീം
പാലത്തായി പീഡനക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വീണ്ടും ആരോപണവുമായി മുൻ ഡിവൈസ്എപി റഹീം. കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ കള്ളക്കഥയെന്നാണ് മുൻ ഡിവൈഎസ്പിയുടെ ആരോപണം. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയെന്നും ഇദ്ദേഹം ആരോപിക്കുന്നു. റിട്ടയേർഡ് എസ്പി എസിപി രത്നകുമാറിനെതിരെയാണ് ആരോപണങ്ങൾ. 24 ലധികം ജീവനക്കാർ ഉപയോഗിക്കുന്ന ശുചിമുറിയിലെ രക്തക്കറ അതിജീവിതയുടേതെന്ന് കണ്ടെത്തിയത് മഹാത്ഭുതമാണ്. സ്കൂൾ പ്രവർത്തി ദിവസം പീഡനം നടത്തിയ പ്രതി ഉടുമുണ്ടില്ലാതെ ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയെന്ന മൊഴിയും സംശയകരം. കേസിൽ ചെരുപ്പിനൊത്ത് കാൽ മുറിക്കുന്ന ലാഘവത്തോടെ അന്വേഷണ ഉദ്യോഗസ്ഥൻ പെരുമാറി. […]
പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയ മറുപടി മുംബൈ ഭീകരാക്രമണത്തിലും നൽകണമായിരുന്നുവെന്ന് മുൻ എൻഎസ്‌ജി കമ്മാൻഡോ സുരേന്ദർ സിങ്
പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയ മറുപടി മുംബൈ ഭീകരാക്രമണത്തിലും നൽകണമായിരുന്നുവെന്ന് മുൻ എൻഎസ്‌ജി കമ്മാൻഡോ സുരേന്ദർ സിങ്. മുംബൈ ഭീകരാക്രമണത്തിൻ്റെ 17ാം വാർഷികത്തിൽ ഏഷ്യാനെറ്റ് ന്യൂസബിളിന് നൽകിയ അഭിമുഖത്തിലാണ്, മുംബൈ ഭീകരാക്രമണത്തിൽ ഭീകരരോട് ഏറ്റുമുട്ടി ജയിച്ച എൻഎസ്‌ജി കമ്മാൻഡോ സംഘത്തിലെ അംഗമായ അദ്ദേഹം തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 166 പേരെയും സല്യൂട്ട് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടക കോണ്‍ഗ്രസില്‍ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള തര്‍ക്കം രൂക്ഷം
കര്‍ണാടക കോണ്‍ഗ്രസില്‍ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മിലുള്ള തര്‍ക്കം രൂക്ഷം. ആശയക്കുഴപ്പം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഉടന്‍ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി ഉടന്‍ പരിഹാരം കാണുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വ്യക്തമാക്കി.
ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം പ്രചരിച്ചതോടെ രാജ്യത്ത് വൻ പ്രക്ഷോഭം
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി ടി ഐ നേതാവുമായ ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം പ്രചരിച്ചതോടെ രാജ്യത്ത് വൻ രാഷ്ട്രീയ പ്രക്ഷോഭം. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തടവിൽ കഴിയുന്ന ഇമ്രാനെ കാണാൻ അനുവദിക്കാത്തതും സഹോദരിമാർ ഉൾപ്പെടെയുള്ള ബന്ധുക്കളുടെ ആവശ്യം നിരസിച്ചതുമാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. അഭ്യൂഹങ്ങൾ ശക്തിപ്പെട്ടതിനു പിന്നാലെ ആയിരക്കണക്കിന് ഇമ്രാൻ അനുയായികൾ അഡിയാല ജയിലിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധം ആരംഭിച്ചു. ചിലയിടങ്ങളിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ടുണ്ട്.
ആശുപത്രികളുടെ പ്രവർത്തനത്തിന് മാർഗനിർദ്ദേശവുമായി ഹൈക്കോടതി
ആശുപത്രികളുടെ പ്രവർത്തനത്തിന് മാർഗനിർദ്ദേശവുമായി ഹൈക്കോടതി.എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ നില ഭദ്രമാക്കുകയും ചെയ്യണം. പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാൻ കാരണമാകരുത്.തുടർചികിത്സ ആവശ്യമെങ്കിൽ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണം. ഡിസ്ചാർജ് ചെയ്യുമ്പോൾ എല്ലാ പരിശോധനാ ഫലങ്ങളും രോഗിക്ക് കൈമാറണം.ആശുപത്രി റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണം. ലഭ്യമായ സേവനങ്ങൾ, പാക്കേജ് നിരക്കുകൾ, ഡോക്ടർമാരുടെ വിവരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടണം. രോഗികളുടെ അവകാശങ്ങൾ, പരാതി നൽകാനുള്ള സംവിധാനങ്ങൾ […]
