Posted inപുസ്തകങ്ങൾ

ബുദ്ധിസ്സ് നീലാകാശങ്ങള്‍

സാഹിത്യവിമര്‍ശനത്തിന്റെ അതീതതലങ്ങളായ ദാര്‍ശനികതയിലേക്കും തത്ത്വചിന്തയിലേക്കും നയിക്കുന്ന അപൂര്‍വ്വലേഖനങ്ങളുടെ സമാഹാരമാണ് എം.കെ. ഹരികുമാറിന്റെ ബുദ്ധിസ്റ്റ് നീലാകാശങ്ങള്‍. പഴയ നിയമത്തിലെ സഭാപ്രസംഗകന്‍, മാര്‍കസ് ഒറേലിയസ്, ദസ്തയെവ്സ്‌കി, സെന്‍ ബുദ്ധിസ്റ്റ് തീച്ച് നാത് ഹാന്‍, നീലേ ഡൊണാള്‍ഡ് വാല്‍ഷ് തുടങ്ങിയവരിലൂടെ പ്രാപഞ്ചികവും ജൈവവുമായ വിചാരങ്ങളിലേക്ക് കടക്കുകയാണ്. ഈ ലോകജീവിതത്തെ കോര്‍ക്കുന്ന ചരട്, നമ്മുടെ ബന്ധങ്ങളുടെ കോഡ്, വസ്തുക്കളുടെ ആന്തരിക വിചാരം തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ കൃതി നമ്മുടെ സാഹിത്യവിമര്‍ശനത്തിനും തത്ത്വചിന്തയ്ക്കും വിലമതിക്കാനാവാത്ത സംഭാവനയാണ്. ‘ബുദ്ധിസ്സ് നീലാകാശങ്ങള്‍’. എം […]

Posted inആരോഗ്യം

വൈകി ഉണരുന്നവരെ കാത്തിരിക്കുന്നത് വിഷാദരോഗം

രാവിലെ സ്ഥിരമായി വൈകി ഉണരുന്ന ശീലമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എങ്ങനെയാണെന്നല്ലേ, സ്ഥിരമായി വൈകി ഉണരുന്നതിനെ തുടര്‍ന്ന് ശരീരത്തിന് അനിവാര്യമായ ഒരു പോഷകത്തെ നഷ്ടപ്പെടുത്തുന്നുവെന്നതാണ് കാരണം. രാവിലെ വൈകി ഉണരുന്നത് പതിവാക്കുന്നതോടെ സൂര്യപ്രകാശം ശരീരത്തിലേല്‍ക്കുന്നത് കുറയുകയും വിറ്റാമിന്‍ ഡിയുടെ അഭാവത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് നമ്മുടെ മാനസികാവസ്ഥയെ ഉള്‍പ്പെടുയുള്ള ആരോഗ്യത്തെ ബാധിക്കുന്നു. വിറ്റാമിന്‍ ഡിയുടെ കുറവ് നേരിട്ട് വിഷാദരോഗം ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ലെങ്കിലും അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് നിരീക്ഷിക്കുന്നത് വിഷാദരോഗം […]

Posted inലേറ്റസ്റ്റ്

മദ്ധ്യാഹ്ന വാർത്തകൾ 

      രണ്ടാഴ്ച പിന്നിടുമ്പോഴും ശബരിമല സന്നിധാനത്ത് തിരക്ക് തുടരുന്നു. സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തിയിട്ടും ഇന്നലെ മാത്രം 87493 ഭക്തരാണ് ദർശനം നടത്തിയത്. ഇന്ന് രാവിലെ 8 മണി വരെ 31395 ആളുകളാണ് സന്നിധാനത്ത് എത്തിയത്. മണിക്കൂറിൽ ശരാശരി 4000 ഭക്തജനങ്ങൾ വരെ ദർശനം നടത്തുന്നുണ്ട് എന്നാണ് കണക്ക്. ഇന്നലെ ദർശനത്തിനുള്ള ക്യൂ മരക്കൂട്ടം വരെ നീണ്ടു. മണിക്കൂറുകളോളം കാത്തു നിന്നാണ് ഭക്തർ തൊഴുത് മടങ്ങുന്നത്.   ശബരിമലയിൽ വഴിപാട് ആവശ്യത്തിനുള്ള തേൻ […]

Posted inലേറ്റസ്റ്റ്

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കുന്ന അഭ്യൂഹങ്ങളെ തള്ളി അദിയാല ജയിൽ അധികൃതർ

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കുന്ന അഭ്യൂഹങ്ങളെ തള്ളി അദിയാല ജയിൽ അധികൃതർ. ഇമ്രാൻ ഖാൻ സുഖമായും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്ന് ജയിൽ അധികൃതർ അവകാശപ്പെട്ടു.   ഇസ്ലാമാബാദ് ജയിലിൽ കഴിയുന്ന പാക് മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാനെ കാണാൻ അനുമതി ലഭിച്ചെന്ന് സഹോദരി. ഇമ്രാൻ ഖാൻ ജയിലിൽ മരിച്ചെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ പാർപ്പിച്ച അദിയാല ജയിലിന് മുന്നിൽ […]

Posted inലേറ്റസ്റ്റ്

രാഹുൽ മാങ്കൂട്ടത്തിൽ ‌വിഷയത്തിൽ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരാതി നൽകി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ

രാഹുൽ മാങ്കൂട്ടത്തിൽ ‌വിഷയത്തിൽ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരാതി നൽകി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ. വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്നയുടെ പരാതിയിലെ ആവശ്യം. സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്‌ എന്ന സംശയം ജനങ്ങളിൽ നിന്നും മാറ്റണമെന്നും സജന പറയുന്നുണ്ട്.

Posted inലേറ്റസ്റ്റ്

രാമക്ഷേത്രത്തിലെ ധ്വജാരോഹണ ചടങ്ങിനെക്കുറിച്ചുള്ള പാകിസ്താന്‍റെ പരാമര്‍ശത്തിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് പിന്നാലെ ബിജെപിയും രംഗത്ത്

രാമക്ഷേത്രത്തിലെ ധ്വജാരോഹണ ചടങ്ങിനെക്കുറിച്ചുള്ള പാകിസ്താന്‍റെ പരാമര്‍ശത്തിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് പിന്നാലെ ബിജെപിയും രംഗത്ത്. ഒസാമ ബിന്‍ ലാദന്‍ ലോകസമാധാനത്തെക്കുറിച്ച് പ്രസംഗിക്കുന്നത് പോലെയാണ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് പാകിസ്താൻ സംസാരിക്കുന്നതെന്ന് ബിജെപി പരിഹസിച്ചു. കൂടാതെ പാകിസ്താൻ ആത്മപരിശോധന നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്

മിയാമിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ നിന്ന് ദക്ഷിണാഫ്രിക്കയെ ഒഴിവാക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

മിയാമിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ നിന്ന് ദക്ഷിണാഫ്രിക്കയെ ഒഴിവാക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെളുത്ത വംശജരായ ആഫ്രിക്കക്കാർക്കും ഡച്ച്, ഫ്രഞ്ച്, ജർമ്മൻ കുടിയേറ്റക്കാരുടെ പിൻഗാമികൾക്കുമെതിരായ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുവെന്നും പ്രശ്നം പ്രസിഡന്റ് സിറിൽ റമാഫോസയുടെ സർക്കാർ അവഗണിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. വെള്ളക്കാരായ കർഷകരെ കൊല്ലുകയും അവരുടെ ഭൂമി പിടിച്ചെടുക്കുകയും ചെയ്യുന്നുവെന്നും ട്രംപ് ആരോപിച്ചു.

Posted inലേറ്റസ്റ്റ്

മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ ടിവികെയിൽ ചേർന്നു

മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ ടിവികെയിൽ ചേർന്നു. ടിവികെ അധ്യക്ഷൻ വിജയ് സെങ്കോട്ടയ്യനെ വരവേറ്റു. ഡിഎംകെ ക്ഷണം തള്ളിയാണ് ടിവികെയിൽ ചേർന്നത്. പണയൂരിലെ ടിവികെ ഓഫീസിൽ എത്തി പാർട്ടിയിൽ അംഗത്വം എടുത്തു. 1977 മുതൽ എഐഎഡിഎംകെ എംഎൽഎയാണ് കെ എ സെങ്കോട്ടയ്യൻ. ജയലളിത, ഇപിഎസ് സർക്കാരുകളിൽ മന്ത്രിയായിരുന്നു. എംജിആറിന്റെ കാലത്ത് എഐഎഡിഎംകെ ട്രഷറർ പ​ദവിയും വഹിച്ചിരുന്നു. ടിവികെ കോർ കമ്മിറ്റി കോ-ഓർഡിനേറ്റർ ആയേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. മുൻ എംപി വി.സത്യഭാമയും ടിവികെയിൽ ചേർന്നു.

Posted inലേറ്റസ്റ്റ്

ശബരിമലയിൽ തേൻ വിതരണത്തിൽ ഗുരുതര വീഴ്ച

ശബരിമലയിൽ തേൻ വിതരണത്തിൽ ഗുരുതര വീഴ്ച. ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്നറുകളിലാണ് കരാർ നൽകിയ സ്ഥാപനം തേൻ എത്തിച്ചതെന്ന് കണ്ടെത്തൽ. ദേവസ്വം വിജിലന്‍സ് വിഭാഗമാണ് വീഴ്ച കണ്ടെത്തിയത്. വിജിലൻസ് റിപ്പോർട്ടിനെ തുടര്‍ന്ന് തേന്‍ ഉപയോഗിക്കാതെ മാറ്റിവെച്ചു. പരിശോധന നടത്തുന്നതിൽ പമ്പയിലെ ഭക്ഷ്യസുരക്ഷ ലാബ് വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കരാറുകാർക്ക് എക്സിക്യൂട്ടീവ് ഓഫീസർ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

Posted inലേറ്റസ്റ്റ്

തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ 20കാരി ഭർത്താവിന്റെ വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളുമായി മരിച്ച അ‍ർച്ചനയുടെ അച്ഛൻ

തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ 20കാരി ഭർത്താവിന്റെ വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളുമായി മരിച്ച അ‍ർച്ചനയുടെ അച്ഛൻ. ഭർത്താവ് ഷാരോൺ അർച്ചനയെ കൊന്നതാണെന്ന് അർച്ചനയുടെ പിതാവ് ഹരിദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംശയരോഗിയായിരുന്ന ഷാരോൺ അർച്ചനയെ ക്രൂരമായി മർദിക്കുമായിരുന്നു. ആറുമാസമായി ഫോൺ ചെയ്യാൻ പോലും അനുവദിച്ചിരുന്നില്ലെന്നും ഹരിദാസ് പറഞ്ഞു. ഭർത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കഞ്ചാവ് കേസിലെ പ്രതിയാണെന്ന് പഞ്ചായത്തംഗം ബിന്ദു പ്രിയന്‍ പറഞ്ഞു. ഭർതൃവീട്ടിലെ പീഡനം മൂലമാണ് അർച്ചന മരിച്ചതെന്നും ക്രൂരമായ […]