സാഹിത്യവിമര്‍ശനത്തിന്റെ അതീതതലങ്ങളായ ദാര്‍ശനികതയിലേക്കും തത്ത്വചിന്തയിലേക്കും നയിക്കുന്ന അപൂര്‍വ്വലേഖനങ്ങളുടെ സമാഹാരമാണ് എം.കെ. ഹരികുമാറിന്റെ ബുദ്ധിസ്റ്റ് നീലാകാശങ്ങള്‍. പഴയ നിയമത്തിലെ സഭാപ്രസംഗകന്‍, മാര്‍കസ് ഒറേലിയസ്, ദസ്തയെവ്സ്‌കി, സെന്‍ ബുദ്ധിസ്റ്റ് തീച്ച് നാത് ഹാന്‍, നീലേ ഡൊണാള്‍ഡ് വാല്‍ഷ് തുടങ്ങിയവരിലൂടെ പ്രാപഞ്ചികവും ജൈവവുമായ വിചാരങ്ങളിലേക്ക് കടക്കുകയാണ്. ഈ ലോകജീവിതത്തെ കോര്‍ക്കുന്ന ചരട്, നമ്മുടെ ബന്ധങ്ങളുടെ കോഡ്, വസ്തുക്കളുടെ ആന്തരിക വിചാരം തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ കൃതി നമ്മുടെ സാഹിത്യവിമര്‍ശനത്തിനും തത്ത്വചിന്തയ്ക്കും വിലമതിക്കാനാവാത്ത സംഭാവനയാണ്. ‘ബുദ്ധിസ്സ് നീലാകാശങ്ങള്‍’. എം കെ ഹരികുമാര്‍. ബോധി ബുക്‌സ്. വില 247 രൂപ.
