Posted inലേറ്റസ്റ്റ്

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതി തീവ്ര ന്യൂനമർദ്ദം ‘ഡിറ്റ് വാ’ ( Ditwah ) ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതി തീവ്ര ന്യൂനമർദ്ദം ‘ഡിറ്റ് വാ’ ( Ditwah ) ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട്–പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യത. തമിഴ്നാട് – ആന്ധ്ര തീരമേഖലകളിലും പുതുച്ചേരിയിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.

Posted inലേറ്റസ്റ്റ്

രഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎക്ക് എതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ

രഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎക്ക് എതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ. നിയമപരമായി കാര്യങ്ങൾ നടക്കട്ടെയെന്നും നിയമപരമായ നടപടിക്രമങ്ങൾക്ക് തടസ്സം നിൽക്കില്ല. കൂടുതൽ പ്രതികരണങ്ങൾ പാർട്ടിയുമായി ആലോചിച്ചതിന് ശേഷമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തിന് കാര്യങ്ങൾ നിയമപരമായി നടക്കട്ടെ എന്നാണ് ഷാഫി മറുപടി പറഞ്ഞത്.  

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകി യുവതി. നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി കിട്ടിയ ഉടൻ തന്നെ മുഖ്യമന്ത്രി ക്രൈംബ്രാഞ്ചിന് കൈമാറി. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം ഡിജിറ്റൽ തെളിവുകള്‍ കൈമാറിയതാണ് വിവരം പുറത്തുവരുന്നത്. ഉച്ചയോടെ ആണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും.   മുഖ്യമന്ത്രിക്ക് യുവതി ലൈം​ഗിക പീഡന പരാതി നൽകിയതിന് പിന്നാലെ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. […]

Posted inബിസിനസ്സ്

ഡിസംബറില്‍ എത്തുന്നത് ഒരു ഡസനോളം ഐപിഒകള്‍

ഐപിഒ വഴി ഇതുവരെ 93ലേറെ കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് സമാഹരണം നടത്തി. നവംബര്‍ 21 വരെ ഇതുവരെ 1.54 ലക്ഷം കോടി രൂപയാണ് 93 ലിസ്റ്റിംഗില്‍ നിന്നായി സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ 1.59 ലക്ഷം കോടി രൂപയുടെ റെക്കോഡ് ഈ വര്‍ഷം മറികടക്കുമെന്നാണ് വിലയിരുത്തല്‍. ഒരു ഡസനോളം ഐപിഒകളാണ് ഡിസംബറില്‍ എത്തുന്നത്. ഡിസംബറില്‍ മാത്രം 35,000 മുതല്‍ 40,000 കോടി രൂപയുടെ ഐപിഒ ഉണ്ടാകുമെന്നാണ് വിവരം. 2022ല്‍ 59,302 കോടി രൂപയായിരുന്നു ഐപിഒയിലൂടെ സമാഹരിച്ചത്. 2023ല്‍ ഇത് […]

Posted inവിനോദം

‘ലോക്ക്ഡൗണ്‍’ തമിഴ് ചിത്രത്തിന്റെ ട്രെയ്‌ലര്‍

അനുപമ പരമേശ്വരനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ എ ആര്‍ ജീവ സംവിധാനം ചെയ്ത ‘ലോക്ക്ഡൗണ്‍’ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. വൈകാരികമായ മാനങ്ങളുള്ള ചിത്രം തിയറ്ററുകളില്‍ എത്തുന്നത് ഡിസംബര്‍ 5 നാണ്. തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് നിര്‍മ്മാണം. ഭയം, കരുത്ത്, അതിജീവനം എന്നിവയെക്കുറിച്ചൊക്കെ സംസാരിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് അണിയറക്കാര്‍ പറഞ്ഞിരിക്കുന്നത്. കെ എ ശക്തിവേല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് രണ്ട് പേരാണ്. എന്‍ ആര്‍ രഘുനാഥനും […]

Posted inവിനോദം

‘വിക്ടോറിയ’ ചിത്രം തിയറ്ററുകളിലേക്ക്

കെഎസ്എഫ്ഡിസി നിര്‍മ്മിച്ച് നവാഗതയായ ശിവരഞ്ജിനി രചനയും എഡിറ്റിംഗും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ‘വിക്ടോറിയ’. ഒട്ടനവധി അന്താഷ്ട്ര ചലച്ചിത്രമേളകളില്‍ പങ്കെടുത്ത ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്ക് ഈ മാസം 28 ന് എത്താന്‍ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആഖ്യാനത്തില്‍ കൗതുകമുണര്‍ത്തുന്ന ഒന്നാണ്. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ചിത്രമാണ് ഇത്. ഒരു ബ്യൂട്ടിപാര്‍ലര്‍ ജോലിക്കാരിയായ വിക്ടോറിയയുടെ കഥപറയുന്ന ചിത്രത്തില്‍ മീനാക്ഷി ജയന്‍ ആണ് […]

Posted inഓട്ടോമോട്ടീവ്

ഇസെഡ്4 റോഡ്സ്റ്ററിനോട് വിട പറയാന്‍ ബിഎംഡബ്ല്യു

ബിഎംഡബ്ല്യു തങ്ങളുടെ ഐക്കണിക് ഇസെഡ്4 റോഡ്സ്റ്ററിനോട് വിട പറയാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഉത്പാദനം അവസാനിപ്പിക്കുന്നതിന് മുമ്പ്, കമ്പനി പരിമിതമായ എണ്ണം ഇസെഡ്4 ഫൈനല്‍ പതിപ്പുകള്‍ അവതരിപ്പിച്ചു. ഈ മോഡല്‍ പൂര്‍ണ്ണമായും എം40ഐ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് കൂടാതെ നിരവധി എക്‌സ്‌ക്ലൂസീവ് സവിശേഷതകളും ഉള്‍ക്കൊള്ളുന്നു. ബിഎംഡബ്ല്യു ഇസെഡ്4 ന്റെ ഈ വിടവാങ്ങല്‍ മോഡല്‍ 2026 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ വളരെ പരിമിതമായ യൂണിറ്റുകളില്‍ നിര്‍മ്മിക്കപ്പെടും. ഇസെഡ്4 നൊപ്പം വികസിപ്പിച്ച ടൊയോട്ട സുപ്രയും 2026 മാര്‍ച്ചില്‍ ഉത്പാദനം അവസാനിപ്പിക്കും. ടൊയോട്ട […]

Posted inപുസ്തകങ്ങൾ

പട്ടികളുടെ റിപ്പബ്ലിക്ക്

ഭ്രമാത്മകതയുടേയും യാഥാര്‍ത്ഥ്യത്തിന്റേയും അതിര്‍വരമ്പുകള്‍ നേര്‍ത്തില്ലാതെയാവുന്ന ആഖ്യാന രീതിയാണ് മഹേന്ദറിന്റെ കഥകളില്‍ കാണാനാവുക. മനുഷ്യജീവിതത്തിന്റെ പരുക്കന്‍ പ്രകൃതങ്ങള്‍ ലളിതമായ ഭാഷയില്‍ വരച്ചിടുന്ന ഈ കഥകളില്‍ പ്രകൃതി ഒരവിഭാജ്യഘടകകമായി മാറുന്നുണ്ട്. മഹേന്ദറിന്റെ ഏറ്റവും പുതിയ ഒമ്പത് കഥകളുടെ സമാഹാരം. ‘പട്ടികളുടെ റിപ്പബ്ലിക്ക്’. പ്രവ്ദ ബുക്‌സ്. വില 180 രൂപ.  

Posted inആരോഗ്യം

ബ്രെയിന്‍ ട്യൂമര്‍ മുന്നറിയിപ്പ് ലക്ഷണങ്ങള്‍

മസ്തിഷ്‌കത്തെ ഏറ്റവും ദുര്‍ബലപ്പെടുത്തുന്ന രോഗങ്ങളിലൊന്നാണ് ബ്രെയിന്‍ ട്യൂമര്‍. തലച്ചോറിലെ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയാണിത്. ബ്രെയിന്‍ ട്യൂമറുമായി ബന്ധപ്പെട്ട പല ലക്ഷണങ്ങളും പലപ്പോഴും രോഗികള്‍ സാധാരണ ആരോഗ്യ പ്രശ്നമായി കണ്ട് തള്ളിക്കളയാറുമുണ്ട്. രാവിലെയുള്ള അസഹനിയമായ തലവേദന, ഓക്കാനം എന്നിയവാണ് പ്രാരംഭ ഘട്ടത്തിലെ ലക്ഷണങ്ങള്‍. ഈ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ അവയുടെ ആരംഭത്തില്‍ത്തന്നെ തിരിച്ചറിയുന്നത് മികച്ച ചികിത്സ ലഭിക്കാന്‍ സഹായിക്കും. തലയോട്ടിക്കുളളില്‍ വളരുന്ന ട്യൂമര്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയില്‍ സമ്മര്‍ദം ഉണ്ടാക്കുന്നു. തലച്ചോറിലെ ട്യൂമര്‍ അഥവാ മുഴയുണ്ടാകുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ […]

Posted inലേറ്റസ്റ്റ്

വായുമലി നീകരണത്തിനെതിരായ ദില്ലിയിലെ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ കോടതിയിൽ ഹാജരാക്കി

വായുമലി നീകരണത്തിനെതിരായ ദില്ലിയിലെ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ കോടതിയിൽ ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയ 17 പ്രതിഷേധക്കാരില്‍ നാലുപേരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ രണ്ടുമണിക്ക് കോടതി വാദം കേൾക്കും. എന്നാല്‍ പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് വീണ്ടും പ്രതിഷേധക്കാർ ആരോപിച്ചു.