ഭ്രമാത്മകതയുടേയും യാഥാര്‍ത്ഥ്യത്തിന്റേയും അതിര്‍വരമ്പുകള്‍ നേര്‍ത്തില്ലാതെയാവുന്ന ആഖ്യാന രീതിയാണ് മഹേന്ദറിന്റെ കഥകളില്‍ കാണാനാവുക. മനുഷ്യജീവിതത്തിന്റെ പരുക്കന്‍ പ്രകൃതങ്ങള്‍ ലളിതമായ ഭാഷയില്‍ വരച്ചിടുന്ന ഈ കഥകളില്‍ പ്രകൃതി ഒരവിഭാജ്യഘടകകമായി മാറുന്നുണ്ട്. മഹേന്ദറിന്റെ ഏറ്റവും പുതിയ ഒമ്പത് കഥകളുടെ സമാഹാരം. ‘പട്ടികളുടെ റിപ്പബ്ലിക്ക്’. പ്രവ്ദ ബുക്‌സ്. വില 180 രൂപ.
