5 47

മസ്തിഷ്‌കത്തെ ഏറ്റവും ദുര്‍ബലപ്പെടുത്തുന്ന രോഗങ്ങളിലൊന്നാണ് ബ്രെയിന്‍ ട്യൂമര്‍. തലച്ചോറിലെ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയാണിത്. ബ്രെയിന്‍ ട്യൂമറുമായി ബന്ധപ്പെട്ട പല ലക്ഷണങ്ങളും പലപ്പോഴും രോഗികള്‍ സാധാരണ ആരോഗ്യ പ്രശ്നമായി കണ്ട് തള്ളിക്കളയാറുമുണ്ട്. രാവിലെയുള്ള അസഹനിയമായ തലവേദന, ഓക്കാനം എന്നിയവാണ് പ്രാരംഭ ഘട്ടത്തിലെ ലക്ഷണങ്ങള്‍. ഈ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ അവയുടെ ആരംഭത്തില്‍ത്തന്നെ തിരിച്ചറിയുന്നത് മികച്ച ചികിത്സ ലഭിക്കാന്‍ സഹായിക്കും. തലയോട്ടിക്കുളളില്‍ വളരുന്ന ട്യൂമര്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയില്‍ സമ്മര്‍ദം ഉണ്ടാക്കുന്നു. തലച്ചോറിലെ ട്യൂമര്‍ അഥവാ മുഴയുണ്ടാകുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ തലവേദന, ഓക്കാനം, ഛര്‍ദ്ദി, ക്ഷീണം, കാഴ്ച മങ്ങല്‍, ഇരട്ട കാഴ്ച എന്നിവയൊക്കെയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഓര്‍മക്കുറവും ശ്രദ്ധക്കുറവും മാനസികാവസ്ഥയിലെ മാറ്റങ്ങളുമൊക്കെ ബ്രെയിന്‍ ട്യൂമറിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ പെടുന്നു. നേരത്തെ അപസ്മാര ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ലാത്തവര്‍ പെട്ടെന്നുളള അപസ്മര ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടണം. തലച്ചോറിലെ കാഴ്ചയെ സഹായിക്കുന്ന ഭാഗങ്ങളേയും ഒപ്റ്റിക് നാഡികളേയും ട്യൂമര്‍ ബാധിക്കാം. അമിതമായ ക്ഷീണം മറ്റൊരു ലക്ഷണമാണ്. എത്ര വിശ്രമിച്ചാലും ക്ഷീണം മാറില്ല. ഈ ലക്ഷണങ്ങള്‍ പലപ്പോഴും തലവേദനയ്ക്ക് മുന്‍പോ, തലവേദനയ്ക്കൊപ്പമോ പ്രത്യക്ഷപ്പെടാറുണ്ട്. ശരീരം നല്‍കുന്ന സൂചനകളെ തിരിച്ചറിയുകയാണ് പ്രധാനം. കൃത്യമായ ഇടവേളകളിലെ പരിശോധന രോഗാവസ്ഥ നേരത്തെ കണ്ടെത്താനും ചികിത്സ ഫലപ്രദമാക്കാനും സഹായിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *