Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വടകര ഡിവൈഎസ്പി എ. ഉമേഷിനെതിരെ കേസെടുത്തേക്കും

വടകര ഡിവൈഎസ്പി എ. ഉമേഷിനെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങുന്ന ചെർപ്പുളശ്ശേരി എസ് എച്ച് ആയിരുന്ന ബിനു തോമസിന്‍റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവരികയും ഇക്കാര്യങ്ങൾ ശരിവച്ച് ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന സ്ത്രീ മൊഴി നൽകുകയും ചെയ്ത പശ്ചാത്തലത്തിൽ ഉമേഷിനെതിരെ കേസ് എടുത്തേക്കും. വടക്കാഞ്ചേരി സ്റ്റേഷനില്‍ എസ്ഐയായിരിക്കെ തന്‍റെ സിഐ ആയിരുന്ന ഉമേഷ് പെണ്‍വാണിഭ സംഘത്തെ കസ്റ്റഡിയിലെടുത്തെന്നും അതിലുള്‍പ്പെട്ട സ്ത്രീയെ അന്നുതന്നെ ഉമേഷ് മറ്റൊരു കേന്ദ്രത്തിലെത്തിച്ച് പീഡിപ്പിച്ചു എന്നും തന്നോടും ഈ സ്ത്രീയുമായി ബന്ധപ്പെടാന്‍ ഡിവൈഎസ്പി നിര്‍ദ്ദേശിച്ചു എന്നുമായിരുന്നു ബിനു തോമസിന്‍റെ ആത്മഹത്യാക്കുറിപ്പിലെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യ ഹർജി നൽകി

ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി. ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത് പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നാണ്. എന്നാല്‍ പീഡനാരോപണം രാഹുല്‍ നിഷേധിക്കുകയാണ്. ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു. കൂടാതെ യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ് എന്നും അന്വേഷണവുമായി സഹകരിക്കും അത് നേരത്തെ പറഞ്ഞിട്ടുള്ളതാണ് എന്നും ഹർജിയില്‍ പറയുന്നു. കൂടാതെ പൊലീസിന്‍റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 28, വെള്ളിയാഴ്ച

◾https://dailynewslive.in/ ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമാക്കി പൊലീസ്. രാഹുല്‍ മാങ്കൂട്ടത്തിലിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ രാഹുലിനും സുഹൃത്തും അടൂര്‍ സ്വദേശിയായ വ്യാപാരിക്കുമായി അന്വേഷണം നടത്തുകയാണ് പൊലീസ്. രാഹുല്‍ മാങ്കൂട്ടത്തില്‍ സുഹൃത്ത് വഴിയാണ് ഗര്‍ഭച്ഛിദ്ര ഗുളിക എത്തിച്ചതെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോബി ജോസഫിനെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്. ◾https://dailynewslive.in/ ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് […]

Posted inബിസിനസ്സ്

ഗോള്‍ഡ് ബോണ്ട് സമ്മാനിച്ചത് 328.4 ശതമാനം ലാഭം

കേന്ദ്ര സര്‍ക്കാരിന്റെ ഗോള്‍ഡ് ബോണ്ട് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത് 328.4 ശതമാനം ലാഭം. ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ സര്‍ക്കാറിന്റെ പ്രത്യേക ആദായം ഉള്‍പ്പെടെ കീശയിലാക്കിയത് നാലു ലക്ഷത്തിലേറെ രൂപ. 2017-18 സീരീസ്-ഐ.എക്‌സ് സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍നിന്നാണ് നിക്ഷേപകര്‍ ബംപര്‍ നേട്ടം കൈവരിച്ചത്. സ്വര്‍ണ വില സര്‍വകാല റെക്കോഡിലേക്ക് കുതിച്ചുയര്‍ന്നതാണ് നിക്ഷേപകര്‍ക്ക് വന്‍ ലാഭം ലഭിക്കാന്‍ കാരണം. 2017 നവംബര്‍ 20 നാണ് റിസര്‍വ് ബാങ്ക് ഗോള്‍ഡ് ബോണ്ടുകളിലേക്ക് നിക്ഷേപം ക്ഷണിച്ചത്. അതേവര്‍ഷം നവംബര്‍ 27 ഓടെ നിക്ഷേപകര്‍ക്ക് […]

Posted inടെക്നോളജി

മേറ്റ് 80 സീരീസ് പുറത്തിറക്കി വാവേ

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ വാവേ ചൈനയില്‍ പുതിയ ഫോണ്‍ സീരീസ് പുറത്തിറക്കി. മേറ്റ് 80 സീരീസ് എന്ന പേരില്‍ പുറത്തിറക്കുന്ന മോഡലുകളില്‍ മേറ്റ് 80 പ്രോ മാക്സ് ആണ് ശ്രദ്ധാകേന്ദ്രം. 8,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ആണ് ഇതിന്റെ പ്രത്യേകത. സമാനതകളില്ലാത്ത ഡ്യുവല്‍-ലെയര്‍ ഒലെഡ് ഡിസ്‌പ്ലേയാണ് ഈ ഉപകരണത്തിന്റെ മറ്റൊരു സവിശേഷതയാണ്. ഫ്ലാറ്റ് സ്‌ക്രീനുകളും ചതുരാകൃതിയിലുള്ള വശങ്ങളുമായാണ് മേറ്റ് 80 സീരീസ് വരുന്നത്. ഫോണിന്റെ പിന്‍ഭാഗത്ത് വയര്‍ലെസ് ചാര്‍ജിങ് കോയിലുകള്‍ ഹൈലൈറ്റ് ചെയ്യുന്ന ഒരു […]

Posted inവിനോദം

രണ്‍വീര്‍ സിംഗ് നായകനാവുന്ന ‘ദുരന്ദര്‍’

ബോളിവുഡ് ഈ വര്‍ഷം ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ‘ദുരന്ദര്‍’. രണ്‍വീര്‍ സിംഗ് നായകനാവുന്ന സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ രചനയും സംവിധാനവും ആദിത്യ ധര്‍ ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനവും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ധൂപ് ഠൂട് കേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഇര്‍ഷാദ് കാമിലും സഹാര്‍ ലുധിയാന്‍വിയും ചേര്‍ന്നാണ്. ശാശ്വത് സച്ച്‌ദേവും റോഷനും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ശാശ്വത് സച്ച്‌ദേവ്, ഷെഹ്നാദ് അലി, ശുഭദീപ് ദാസ് ചൗധരി, അര്‍മാന്‍ ഖാന്‍ എന്നിവരാണ് പാടിയിരിക്കുന്നത്. […]

Posted inവിനോദം

‘ഹാല്‍’ ചിത്രത്തിലെ വീഡിയോ ഗാനം

നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിന്‍ നിഗം നായകനാകുന്ന ‘ഹാല്‍’ എന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. തേരാ ജാനാ എന്നാരംഭിക്കുന്ന ഹിന്ദി ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് നീരജ് കുമാറും മൃദുല്‍ മീറും ചേര്‍ന്നാണ്. വി നന്ദഗോപന്റേതാണ് സംഗീതം. അങ്കിത് തിവാരിയാണ് ആലപിച്ചിരിക്കുന്നത്. ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന ‘ഹാല്‍’ സിനിമയില്‍ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത […]

Posted inഓട്ടോമോട്ടീവ്

ഇന്ത്യയിലെ വില്‍പനയിടിഞ്ഞ് ടെസ്‌ല

അമേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമനായ ടെസ്‌ല 2025 ജൂലൈയില്‍ ആണ് ഇന്ത്യയില്‍ ഔദ്യോഗികമായി പ്രവേശിക്കുന്നത്. സെപ്റ്റംബറില്‍ 64 യൂണിറ്റുകള്‍ മാത്രമേ വിറ്റഴിക്കപ്പെട്ടുള്ളൂവെങ്കില്‍, ഒക്ടോബറില്‍ ടെസ്ല മോഡല്‍ വൈയുടെ 40 യൂണിറ്റുകള്‍ മാത്രമേ വിറ്റഴിക്കപ്പെട്ടുള്ളൂ. ആഗോളതലത്തില്‍ ഓരോ നാല് മണിക്കൂറിലും ഏകദേശം 100 കാറുകള്‍ വില്‍ക്കുന്ന ഒരു കമ്പനിക്ക് , ഇന്ത്യയില്‍ ഇത്രയും മോശം പ്രകടനം ആശ്ചര്യകരമാണ്. മോഡല്‍ വൈയുടെ എക്‌സ്-ഷോറൂം വില 59.89 ലക്ഷം മുതല്‍ ആരംഭിക്കുന്നു. വില്‍പ്പന കുറവാണെങ്കിലും, ഗുരുഗ്രാമിലെ ഓര്‍ക്കിഡ് ബിസിനസ് പാര്‍ക്കില്‍ ടെസ്ല […]

Posted inപുസ്തകങ്ങൾ

തൈമയും കൊളംബസ്സും

ആദിമവംശങ്ങളുടെമേല്‍ നടന്ന രക്തപങ്കിലമായ കൊളോണിയല്‍ അധിനിവേശത്തില്‍ അസ്തമിച്ചുപോയ ഒരു ഗോത്രത്തിന്റെ കഥയാണ് തൈമയും കൊളംബസ്സും. കരീബിയന്‍ ദ്വീപസമൂഹത്തിലേക്ക് കൊളംബസ് നടത്തിയ കടന്നുകയറ്റത്തിന്റെ നടുക്കുന്ന ചരിത്രമാണിത്. തന്റെ വംശം ചോരപ്പുഴയില്‍ അവസാനിക്കുന്നതിന് സാക്ഷിയാകേണ്ടിവരുന്ന തൈമ എന്ന ആദിമഗോത്രയുവതിയും നൂറ്റാണ്ടുകള്‍ക്കിപ്പുറം ആ വംശത്തിന്റെ അവസാനകണ്ണിക്കുവേണ്ടി അന്വേഷിച്ചലയുന്ന എബ്രഹാം എന്ന അര്‍ദ്ധമലയാളിയും. രണ്ടു കാലങ്ങളിലായി ആദിമഗോത്രങ്ങളുടെ നിഷ്‌കളങ്കമായ കീഴടങ്ങലിന്റെയും സമ്പൂര്‍ണ്ണനാശത്തിന്റെയും ഉദ്വേഗപൂര്‍ണ്ണവും ദുരന്തഭരിതവുമായ കഥ ഏറെ പുതുമയോടെയാണ് പ്രവീണ്‍ പറയുന്നത്. ‘തൈമയും കൊളംബസ്സും’. കെ വി പ്രവീണ്‍. മാതൃഭൂമി. വില 266 […]

Posted inആരോഗ്യം

ശൈത്യകാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍

ശൈത്യകാലം രോഗങ്ങളുടെ കാലം കൂടിയാണ്. തണുപ്പ് കൂടുന്നതോടെ നമ്മുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകാന്‍ കാരണമാകുന്നു. ഇത് ജലദോഷം, പനി, അലര്‍ജി, അണുബാധ തുടങ്ങിയവയിലേക്ക് നയിക്കുന്നു. ഫ്രോണ്ടിയേഴ്സ് ഇന്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പ്രതിരോധ കോശങ്ങള്‍ വിറ്റാമിന്‍ സി, ഡി, സിങ്ക്, ആന്റിഓക്സിഡന്റുകള്‍ പോലുള്ള മൈക്രോ ന്യൂട്രിയന്റുകളെയും പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയ മാക്രോ ന്യൂട്രിയന്റുകളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. വിറ്റാമിന്‍ സി വെളുത്ത രക്താണുക്കള്‍ ഉള്‍പ്പെടെയുള്ള രോഗപ്രതിരോധ കോശങ്ങളുടെ നിര്‍മാണത്തിനും പരിപാലനത്തിനും സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, മുന്തിരി പോലുള്ളവ […]