കേന്ദ്ര സര്‍ക്കാരിന്റെ ഗോള്‍ഡ് ബോണ്ട് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത് 328.4 ശതമാനം ലാഭം. ഒരു ലക്ഷം രൂപ നിക്ഷേപിച്ചവര്‍ സര്‍ക്കാറിന്റെ പ്രത്യേക ആദായം ഉള്‍പ്പെടെ കീശയിലാക്കിയത് നാലു ലക്ഷത്തിലേറെ രൂപ. 2017-18 സീരീസ്-ഐ.എക്‌സ് സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍നിന്നാണ് നിക്ഷേപകര്‍ ബംപര്‍ നേട്ടം കൈവരിച്ചത്. സ്വര്‍ണ വില സര്‍വകാല റെക്കോഡിലേക്ക് കുതിച്ചുയര്‍ന്നതാണ് നിക്ഷേപകര്‍ക്ക് വന്‍ ലാഭം ലഭിക്കാന്‍ കാരണം. 2017 നവംബര്‍ 20 നാണ് റിസര്‍വ് ബാങ്ക് ഗോള്‍ഡ് ബോണ്ടുകളിലേക്ക് നിക്ഷേപം ക്ഷണിച്ചത്. അതേവര്‍ഷം നവംബര്‍ 27 ഓടെ നിക്ഷേപകര്‍ക്ക് ബോണ്ടുകള്‍ വിതരണം ചെയ്തു. ഈ വര്‍ഷം നവംബര്‍ 27ന് ഈ സീരീസ് എസ്.ജി.ബികളുടെ എട്ട് വര്‍ഷത്തെ കാലവധി കഴിഞ്ഞു. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 2964 രൂപയായിരുന്നു വില. ഈ വിലയാണ് ഒരു യൂണിറ്റ് ബോണ്ടിന് നിശ്ചയിച്ചിരുന്നത്. ഓണ്‍ലൈനില്‍ 50 രൂപ ഡിസ്‌കൗണ്ട് നല്‍കി 2914 രൂപക്കാണ് ബോണ്ട് വിതരണം ചെയ്തത്. എന്നാല്‍, ബോണ്ടിന്റെ നിക്ഷേപ കാലവളവ് പൂര്‍ത്തിയായപ്പോള്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,484 രൂപയാണ്. ഇതിനൊപ്പം സര്‍ക്കാറിന്റെ 2.5 ശതമാനം പ്രത്യേക ആദായവും ലഭിക്കും.
ഗോള്‍ഡ് ബോണ്ട് സമ്മാനിച്ചത് 328.4 ശതമാനം ലാഭം
