പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ വാവേ ചൈനയില്‍ പുതിയ ഫോണ്‍ സീരീസ് പുറത്തിറക്കി. മേറ്റ് 80 സീരീസ് എന്ന പേരില്‍ പുറത്തിറക്കുന്ന മോഡലുകളില്‍ മേറ്റ് 80 പ്രോ മാക്സ് ആണ് ശ്രദ്ധാകേന്ദ്രം. 8,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ആണ് ഇതിന്റെ പ്രത്യേകത. സമാനതകളില്ലാത്ത ഡ്യുവല്‍-ലെയര്‍ ഒലെഡ് ഡിസ്‌പ്ലേയാണ് ഈ ഉപകരണത്തിന്റെ മറ്റൊരു സവിശേഷതയാണ്. ഫ്ലാറ്റ് സ്‌ക്രീനുകളും ചതുരാകൃതിയിലുള്ള വശങ്ങളുമായാണ് മേറ്റ് 80 സീരീസ് വരുന്നത്. ഫോണിന്റെ പിന്‍ഭാഗത്ത് വയര്‍ലെസ് ചാര്‍ജിങ് കോയിലുകള്‍ ഹൈലൈറ്റ് ചെയ്യുന്ന ഒരു വൃത്തമുണ്ട്. ഇത് വൃത്താകൃതിയിലുള്ള കാമറ മൊഡ്യൂളുമായി സംയോജിപ്പിക്കുമ്പോള്‍ എട്ട് പോലുള്ള ഒരു രൂപമാണ് ലഭിക്കുക. എല്ലാ മോഡലുകള്‍ക്കും വാവേയുടെ സ്വന്തം കിരിന്‍ ചിപ്പ് ആണ് കരുത്തുപകരുന്നത്. അള്‍ട്ടിമേറ്റ് ഡിസൈന്‍ വേരിയന്റ് ആയ മേറ്റ് 80 ആര്‍എസ് 20 ജിബി വരെ റാം വാഗ്ദാനം ചെയ്യുന്നു. 6,000എംഎഎച്ച് ബാറ്ററിയാണ് ക്രമീകരിച്ചിരിക്കുന്നത്.
