Posted inവിനോദം

‘ഐ ആം ഗെയി’മിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രം ‘ഐ ആം ഗെയി’മിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സ്‌റ്റൈലിഷ് ലുക്കില്‍ മാസായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്ററിലുള്ളത്. തോക്കേന്തിയ കയ്യില്‍ രക്തക്കറയും കാണാം. ഒരു സ്‌റ്റൈലിഷ് ആക്ഷന്‍ ത്രില്ലറാകും സിനിമയെന്നാണ് ഫസ്റ്റ് ലുക്ക് നല്‍കുന്ന സൂചന. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ 40-ാം ചിത്രമായ ഐ ആം ഗെയിം സംവിധാനം ചെയ്യുന്നത് നഹാസ് ഹിദായത്ത് ആണ്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സജീര്‍ ബാബ, […]

Posted inവിനോദം

24 മണിക്കൂറില്‍ 44,040 ടിക്കറ്റുകള്‍ വിറ്റ് ‘എക്കോ’

റിലീസ് ചെയ്ത് ആദ്യദിനം മുതല്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ‘എക്കോ’യ്ക്ക് മികച്ച ബുക്കിംഗ്. ബുക്ക് മൈ ഷോയില്‍ ട്രെന്റിങ്ങായി തുടരുകയാണ് ചിത്രം. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,040 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റഴിഞ്ഞിരിക്കുന്നത്. കിഷ്‌കിന്ധാ കാണ്ഡത്തിനു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം ഇന്ന് മുതല്‍ ജര്‍മനിയിലും റിലീസ് ചെയ്തിരുന്നു. കിഷ്‌കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയല്‍സ് സീസണ്‍ 2 എന്നിവക്ക് ശേഷം ബാഹുല്‍ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ യുവതാരം […]

Posted inഓട്ടോമോട്ടീവ്

ഹോണ്ട അമേസിന് 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ്

മൂന്നാം തലമുറ ഹോണ്ട അമേസിന് ഭാരത് എന്‍സിഎപിയില്‍ നിന്ന് 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് ലഭിച്ചു. റോഡ് സുരക്ഷാ ഓര്‍ഗനൈസേഷന്‍ പരീക്ഷിച്ച രണ്ടാമത്തെ സെഡാനാണ് ഇത്. ഭാരത് എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റില്‍ അമേസ് മുതിര്‍ന്നവരുടെ ഒക്യുപന്‍സി പ്രൊട്ടക്ഷനില്‍ അഞ്ച് സ്റ്റാറുകളും കുട്ടികളുടെ ഒക്യുപന്‍സി പ്രൊട്ടക്ഷനില്‍ നാല് സ്റ്റാറുകളും നേടി. മുന്‍ രണ്ടാം തലമുറ അമേസിനൊപ്പം വില്‍പ്പനയ്ക്ക് ലഭ്യമായ മൂന്നാം തലമുറ മോഡലിന്റെ ആറ് വകഭേദങ്ങള്‍ക്കും ഈ റേറ്റിംഗ് ബാധകമാണ്. ഹോണ്ട അമേസിന്റെ 5-സ്റ്റാര്‍ എഓപി റേറ്റിംഗിന് 32 പോയിന്റുകളില്‍ […]

Posted inപുസ്തകങ്ങൾ

ജിപ്‌സികള്‍- ഒരു ചരിത്രപരമായ അന്വേഷണം

ലോകമെങ്ങും വ്യാപിച്ച ഒരു പ്രത്യേക ജനസമൂഹമാണ് ജിപ്‌സികള്‍. അവരുടെ ഇന്ത്യന്‍വേരുകള്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പല ഭാഗങ്ങളിലും ജിപ്‌സികളെക്കാണാവുന്നതാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ഏറെ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത ഈ ജനസമൂഹം ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പേരുകളിലാണ് അറിയപ്പെട്ടത്. ജിപ്‌സികളെക്കുറിച്ചുള്ള ചരിത്രപുസ്തകങ്ങള്‍, പഠനങ്ങള്‍, സാഹിത്യകൃതികള്‍, ചലച്ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവ അവലംബമാക്കി തയ്യാറാക്കിയ ഈ കൃതി ജിപ്‌സിസമൂഹത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. ‘ജിപ്‌സികള്‍- ഒരു ചരിത്രപരമായ അന്വേഷണം’. എസ്.ജോസഫ്. ഡിസി ബുക്‌സ്. […]

Posted inആരോഗ്യം

ഉണക്കമുന്തിരി ദിവസവും കുതിര്‍ത്തു കഴിക്കാം

വെള്ളത്തിലോ പാലിലോ ഉണക്കമുന്തിരി ദിവസവും കുതിര്‍ത്തു കഴിക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്. മലബന്ധം തടയാനും ദഹനം നന്നായി നടത്താനും ഉണക്കമുന്തിരിക്ക് കഴിയും. ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ക്കുന്നതോടെ ഇതിലെ ഫൈബര്‍ വെള്ളത്തില്‍ ഇറങ്ങുകയും ശരീരത്തില്‍ പെട്ടെന്ന് വലിച്ചെടുക്കാനും കഴിയും. സ്ഥിരമായി ഈ വെള്ളം കുടിക്കുന്നതോടെ ദഹനപ്രക്രിയ മെച്ചപ്പെടുകയും ഗ്യാസ് സംബന്ധ രോഗങ്ങളുടെ സാധ്യത കുറയുകയും ചെയ്യും. ആന്റിഓക്‌സിഡന്റുകള്‍ ഉള്ളതിനാല്‍ ഉണക്കമുന്തിരി ചര്‍മത്തിലെ തകരാറുകള്‍ പരിഹരിക്കും. ചര്‍മം തിളങ്ങുന്നതിനു ആവശ്യമായ വൈറ്റമിന്‍ എ, ഇ എന്നിവ ഇതിലുണ്ട്. ചര്‍മത്തിന്റെ പ്രായം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുലിനെതിരായ നടപടി ബോധ്യങ്ങളിൽ നിന്നെടുത്ത തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. അറബിക്കടൽ ഇരമ്പി വന്നാലും എടുത്ത നിലപാടിൽ മാറ്റമില്ല. രാഷ്ട്രീയത്തിൽ വികാരങ്ങൾക്ക് പ്രസക്തിയില്ല. പാർട്ടിയുടെ തീരുമാനം കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിനിടെ, രാഹുലിനെതിരെയുള്ള ലുക്ക്‌ ഔട്ട്‌ സർക്കുലർ പ്രതിപക്ഷ നേതാവിന് കൊടുക്കാനുള്ള എസ്എഫ്ഐ ശ്രമം പൊലീസ് തടഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാഹുൽ മാങ്കൂട്ടത്തിൽ നിയമപരമായി മുന്നോട്ട് പോകട്ടെയെന്ന് ഷാഫി പറമ്പിൽ

ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമപരമായി മുന്നോട്ട് പോകട്ടെയെന്ന് ഷാഫി പറമ്പിൽ എംപി. മുൻ‌കൂർ ജാമ്യ ഹർജി നിയമപരമായ നടപടികളുടെ ഭാഗമാണെന്നും ഈ വിഷയത്തിൽ ഇന്നലെ പ്രതികരിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻ‌കൂർജാമ്യ ഹർജി തിങ്കളാഴ്ച പരിഗണിക്കും. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത

നാളെ രാത്രി 11.30 വരെ കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത. ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ്‌ സ്ഥിതിചെയ്യുന്നുണ്ട് . ഇത് വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്ക തീരവും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് –പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് കാലാവസ്ഥാ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയുടെ സമയം ശരിയായില്ല എന്ന് പറയുന്നത് ജനങ്ങൾ വിലയിരുത്തുമെന്ന് മന്ത്രി എം ബി രാജേഷ്

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിയുടെ സമയം ശരിയായില്ല എന്ന് പറയുന്നത് ജനങ്ങൾ വിലയിരുത്തുമെന്ന് മന്ത്രി എം ബി രാജേഷ്. രാഹുലിനെതിരായ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവന്നതല്ലെന്നും വലിയ കുറ്റകൃത്യങ്ങളാണ് രാഹുലിൻ്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിന്റെ സൈബർ സംഘങ്ങളെല്ലാം നടത്തുന്ന അധിക്ഷേപങ്ങളെല്ലാം കാണിക്കുന്നത് അവർ സ്ത്രീകളുടെ കൂടെയല്ല എന്നാണ്. രാഹുലിനെ വിമർശിച്ച കോൺഗ്രസിൻ്റെ വനിത നേതാക്കളെ അടക്കം സൈബർ സംഘം ആക്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എറണാകുളം കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി

എറണാകുളം കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ഉച്ചയ്ക്ക് 2.50 ന് കളമശ്ശേരിയിൽ നിന്ന് സർവീസ് തുടങ്ങുമ്പോഴായിരുന്നു അപകടം. ഷൺഡിങ് ചെയ്യുന്നതിനിടയിൽ റെയിൽ പാളം അവസാനിക്കുന്നതിനിടത്തുള്ള ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോയി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് പാളം തെറ്റിയത്. ഷൊർണൂരിലേക്കുള്ള ഒരു പാത വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ ട്രാക്കിൽ വൈദ്യുതി തടസവും നേരിട്ടിട്ടുണ്ട്.